ഹരിനന്ദനം.8 [Ibrahim] 192

Views : 12007

കൃഷ്ണ രാവിലെ തന്നെ എഴുന്നേറ്റു

മേലാകെ നല്ല വേദന തോന്നുന്നുണ്ട് എന്നാലും ഇന്നലെ രാത്രി അമ്മയെക്കൊണ്ട് തൈലം തോൽപ്പിച്ചത് നന്നായി അല്ലെങ്കിൽ ഇന്ന് രാവിലെ എഴുന്നേൽക്കാൻ കഴിയില്ലായിരുന്നു. അമ്മയോട് പറഞ്ഞ പ്രകാരം ചൂടുവെള്ളം ഉണ്ടാക്കി വെച്ചിരുന്നു നന്നായൊന്നു കുളിച്ചു വന്നപ്പോൾ വേദനയ്ക്ക് ശകലം കൂടി കുറവ് വന്നത് പോലെ തോന്നി…

ഇനി ജീൻസും ബനിയനും ഇടാഞ്ഞിട്ട് നന്ദേട്ടന് തന്നോട് ഇഷ്ടം കുറയ്ക്കേണ്ട എന്നുവിചാരിച്ച് അവൾ വാങ്ങിവെച്ച ഒരു ചെറിയ ബനിയനും അതിനൊത്ത ഒരു ജീൻസും എടുത്തു ഇട്ടു…

ജീൻസും ബനിയനും മുട്ടറ്റം മുടിയും ഒരു ചേർച്ചയും ഇല്ലാത്തതുപോലെ തോന്നിയിട്ട് അവൾ പുതിയൊരല്പം മുറിച്ചു..

കൂടുതലായി ഒന്നും മുറിച്ചില്ല..

അച്ഛനും അമ്മയും രാവിലെ തന്നെ എഴുന്നേറ്റ് പോയിട്ടുണ്ട്. നിന്റെ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞ് പതുക്കെ വന്നാൽ മതി എന്നും പറഞ്ഞു..

 

ഹരി ആകെ കൺഫ്യൂഷനിലാണ് ഏത് ഡ്രസ്സ്‌ ഇടും എന്നുള്ളതിൽ. കിച്ചു ഒരുങ്ങി വന്നപ്പോൾ ആണ് ആ കൺഫ്യൂഷൻ ഉണ്ടായത് തന്നെ. ഒരു മറൂൺ കളർ ഷർട്ടും അതേ കരയുള്ള ഒരു മുണ്ടുമായിരുന്നു വേഷം.. ഇത് നന്ദൻ ആണ് എന്നും പറഞ്ഞ് തന്റെ കയ്യിൽ ഒരു മുണ്ടും ഷർട്ടും തന്നപ്പോൾ താൻ മാത്രം മോഡേൺ ഡ്രസ്സും ഇട്ടു കൊണ്ട് അവിടേക്ക് പോകുന്നത് അവൾക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.അർച്ചന എന്തായാലും സാരി മാത്രമേ ഉടുക്കൂ…

 

ഒരു ചുരിദാർ എന്തെങ്കിലും ഇടാം എന്ന് വെച്ചാൽ മറ്റൊന്നും മനസ്സിൽ പിടിക്കുന്നില്ല.

ആകെ ചിന്തിച്ചിരിക്കുമ്പോൾ ആണ് പുറകിൽ കൂടി അർച്ചന വന്നു കയ്യിൽ തട്ടിയത്.

നീ ഇതുവരെ ഒരുങ്ങിയില്ലേ..

അത് ചേച്ചി ഞാൻ മാത്രം എനിക്ക് അവൾ പറയാൻ കഴിയാതെ വിക്കാൻ തുടങ്ങി .

മനസിലായി വാ എന്നും പറഞ്ഞു കൊണ്ട് അർച്ചന അവളുടെ കയ്യിൽ പിടിച്ചു അവരുടെ റൂമിലേക്ക് നടന്നു..

കറുപ്പ് ഫുൾ സ്ലീവ് ബ്ലൗസും ഒരു ചുവപ്പ് കളർ ഷിഫോൺ സാരിയും അവളുടെ കയ്യിൽ കൊടുത്തു…

ബ്ലൗസ് ആണ് ഹരി ക്ക് നന്നായി ഇഷ്ടപ്പെട്ടത്.

ബാക്കിൽ ചെണ്ടും നെകിൽ മുത്തുകളും ഉള്ള ഒരു ബാക് ഓപ്പൺ ബ്ലൗസ് ആയിരുന്നു..

പാവാടയും ബ്ലൗസും കയ്യിൽ കൊടുത്തിട്ട് ബാത്‌റൂമിൽ പോയി മാറി വരാൻ പറഞ്ഞു അർച്ചന….

അവൾ റെഡി ആയി വന്നപ്പോൾ ഹുക് അർച്ചന ഇട്ടു കൊടുത്തു. അളവെടുത്തു തയ്ച്ചാൽ പോലും ഇങ്ങനെ വരില്ല പറഞ്ഞു കൊണ്ട് അവളെ കണ്ണാടിക്ക് മുന്നിൽ കാണിച്ചു കൊടുത്തു…

നന്ദൻ കാണേണ്ട ഈ കോലത്തിൽ എന്ന് പറഞ്ഞപ്പോൾ ഹരിക്ക് വല്ലതെ നാണം വന്നു..

അർച്ചന പതിയെ സാരി ഞൊറിഞ്ഞുടുത്തു കൊടുത്തു..

 

മുന്താണി വിരിച്ചിടാതെ കുഞ്ഞു പ്ലീറ്റ് എടുത്തു കുത്തി കൊടുത്തു. താനും അങ്ങനെ ആയിരുന്നു ചെയ്തിരുന്നത് എന്നവൾ ഓർത്തു. ഇപ്പോൾ വയറ് മറയുന്ന പോലെ ഒറ്റ പ്ലീറ്റ് ആക്കി കുത്തി വെക്കാറാണ് പതിവ്..

ഹരിയെ നോക്കിയിട്ട് കാണാതെ വന്നപ്പോൾ ആണ് നന്ദൻ അർച്ചന യുടെ റൂമിലേക്ക് നോക്കിയപ്പോൾ അവിടെ ഉണ്ട് സാരി നേരെ ആക്കികൊണ്ട് ഹരി നിൽക്കുന്നു. കണ്ണുകൾ ഒന്ന് തുറന്നടച്ചു പോയി കാണുന്നത് സ്വപ്നം അല്ലല്ലോ എന്ന് ഉറപ്പ് വരുത്താൻ…

അപ്പോഴാണ് അർച്ചന നന്ദൻ പുറത്തു നിന്ന് കളക്ഷൻ എടുക്കുന്നത് കാണുന്നത് ..

Recent Stories

The Author

Ibrahim

11 Comments

  1. ❤❤❤❤❤

  2. സൂര്യൻ

    👍

    1. ഇബ്രാഹിം

      😊😊

  3. Man with Two Hearts

    കൊള്ളാം bro കൊള്ളാം. ഒരു പുഞ്ചിരിയോടെ ഇങ്ങനെ വായിച്ചു ഇരിക്കാൻ പറ്റുന്നുണ്ട്. എത്ര നോക്കിയിട്ടും നന്ദന് അങ്ങ് അടുക്കാൻ പറ്റുന്നില്ലല്ലോ 😂ഓരോ സമയം ഓരോന്ന് വരും അല്ലെ. പിന്നെ ചില സ്ഥലത്ത് അക്ഷരതെറ്റ് ഉള്ളത് വായിച്ചിട്ട് മനസിലാവുന്നില്ല. അതൊന്ന് പറ്റുമെങ്കിൽ ശ്രദ്ധിക്കണേ. പിന്നെ അടുത്ത ഭാഗവും ഇതുപോലെ പെട്ടെന്ന് ഇടൂലെ 🙏🏻

    1. ഇബ്രാഹിം

      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം. പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം അടുത്ത പാർട്ട്‌

  4. അടിപൊളി

    1. ഇബ്രാഹിം

      😄👍

  5. ലെ നന്ദൻ,’തള്ള സമ്മതിക്കൂല’😂😹
    കൊള്ളാം ❤️🙌🏻

    1. 😆😆😆😆

    2. ഇബ്രാഹിം

      😆😆

  6. സൂപ്പർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com