ജാനകി. 21 [Ibrahim] 143

Views : 9628

എന്തെങ്കിലും കഴിക്കണ്ടേ വിശക്കുന്നില്ലേ..(jani)

വിശപ്പൊക്കെ നിന്നെ കണ്ടപ്പോൾ തന്നെ മാറിയില്ലേ ചോദിച്ചു കൊണ്ട് വീണ്ടും എന്നിലേക്ക് അമരാൻ തുടങ്ങിയപ്പോൾ ഞാൻ ഏട്ടന്റെ അടുത്ത് നിന്ന് എഴുന്നേറ്റു.

വാ വല്ലതും കഴിക്കാം ശ്രീ ക്ക് വിശക്കുന്നുണ്ടാവും..

എന്നാലും അവളു മാറി എന്ന് നീ പറഞ്ഞപ്പോൾ ഇത്രയും മാറ്റം ഞാൻ പ്രദീക്ഷിച്ചില്ല..

മ്മ്മ്

എന്നാ വാ ന്ന് പറഞ്ഞു കൊണ്ട് ഏട്ടനെ പിടിച്ചു വലിച്ചാണ് താഴേക്കു കൊണ്ട് പോയത്.

ഭക്ഷണം കഴിഞ്ഞു മുകളിലേക്ക് പോയപ്പോൾ എനിക്ക് എന്തോ പോലെ തോന്നി ശ്രീ ഒറ്റക്കല്ലേ വിചാരിച്ചിട്ട്..

മൂന്നാളും കൂടിയാണ് മുകളിലേക്ക് പോയത്. ശ്രീ ഒറ്റക്ക് കിടക്കണം അല്ലെ പറഞ്ഞു ഞാൻ മുഖത്ത് സങ്കടം വരുത്തി..

അയ്യോ പറയുന്നത് കേട്ടാൽ തോന്നും എന്റെ കൂടെയാണ് എന്നും കിടക്കുന്നതെന്ന് ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ ഒന്നും ജാനി അടുത്തുണ്ടാവാറില്ല എപ്പോഴും ആദിയുടെ കൂടെയല്ലേ അപ്പോൾ ഫോണിൽ ആണെങ്കിൽ ഇപ്പോൾ റൂമിൽ അത്ര അല്ലെ ഉള്ളൂ. അതിന് ഇത്രയും സങ്കടം ഒന്നും വരുത്തി ബുദ്ധിമുട്ടണ്ടാ പോയി കിടക്കാൻ നോക്ക് എന്നും പറഞ്ഞു കൊണ്ട് എനിക്ക് ഗുഡ് നൈറ്റ്‌ പറഞ്ഞു..

വീട്ടിൽ പോയിട്ടാണ് വന്നതെന്ന് ഏട്ടൻ പറഞ്ഞു. രാവിലെ എന്നെയും കൂട്ടി അവിടെ എത്തിക്കോളാം എന്നുള്ള എഗ്രിമെന്റിൽ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ വിഷമിച്ചു. ഞാൻ എങ്ങനെ ശ്രീയെ അങ്ങോട്ട് കൊണ്ട് പോകും അവളോട്‌ എങ്ങനെ അവതരിപ്പിക്കും ഇതൊക്കെ ആലോചിച്ചു നിന്ന എന്നെ ആദിയേട്ടൻ പുറകിലൂടെ വന്നു കെട്ടിപ്പിടിച്ചുകൊണ്ട് അത്തരത്തിലുള്ള എല്ലാ ചിന്തകളെയും കാറ്റിൽ പറത്തി….

രാവിലെ ഉണർന്നപ്പോൾ ഒരുപാട് സമയം വൈകിയിരുന്നു.

ആദിയേട്ടന്റെ ഒരു കയ്യിലാണ് ഞാൻ കിടക്കുന്നത് മറ്റേ കൈ കൊണ്ട് ചുറ്റി പിടിച്ചിട്ടും ഉണ്ട്. ഒന്ന് കൂടി ചേർന്ന് കിടന്നു കൊണ്ട് ആ നെറ്റിയിൽ ഞാൻ ഉമ്മ വെച്ചു. പിടുത്തം ഒന്നും കൂടി മുറുകിയപ്പോളാണ് ആള് ഉണർന്നു എന്ന് മനസിലായത്..
ഏട്ടാ വിട്ടേ ഇപ്പൊ തന്നെ കുറെ സമയം ആയിന്ന് പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേൽക്കാൻ നോക്കി.

എടീ നീ പോന്നതിനു ശേഷം ഇന്നാണ് ഞാൻ നന്നായിട്ടൊന്ന് ഉറങ്ങുന്നത്.

ഞാൻ ഒന്നും മിണ്ടാതെ നിന്നിട്ടാവും സത്യം എന്ന് പറഞ്ഞു കൊണ്ട് തല ഒന്നിളക്കി വീണ്ടും ഉറങ്ങാനുള്ള പരിപാടി ആയിരുന്നു..

ഹാ ഏട്ടാ എഴുന്നേക്ക് പറഞ്ഞുവെങ്കിലും കേൾക്കാത്ത പോലെ ആണ്.

ഏട്ടാ എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞു ഞാൻ..
അതിലെ വീഴൂ എന്ന് എനിക്ക് നന്നായിട്ടറിയാം.

വിശപ്പ് വിശപ്പ് എന്ന് പറയുന്നതല്ലാതെ ശരീരത്തിൽ അതൊന്നും കാണുന്നില്ലല്ലോ പറഞ്ഞു കൊണ്ട് ഏട്ടന് എണീറ്റു..

ഒരുവിധം കുളിപ്പിച്ച് ഒരുക്കിയാണ് താഴെക്ക് കൊണ്ട് പോയത്. കുറച്ചു മാസങ്ങൾ മാറി നിന്നാൽ ഇങ്ങനെയും ആവുമോ ആൾക്കാർ.

ഇവിടെ ആയത് കൊണ്ട് ഇങ്ങനെയൊക്കെ നടക്കും വീട്ടിൽ പോയാൽ അടങ്ങി നിന്നില്ലേൽ നല്ല അടി കിട്ടും നോക്കിക്കോ പറഞ്ഞു ഞാൻ..

അതിനാരാ അവിടെ നിൽക്കുന്നത് ഞാൻ നിന്നെയും കൊണ്ട് അടുത്ത ആഴ്ച പറക്കും. അവിടെ അനിയും ദേവും മധുവിധു ആഘോഷിക്കുകയാ നിന്നെയും കൊണ്ട് വരാം എന്നും പറഞ്ഞു വന്നതാ ഞാൻ..

അയ്യേ കല്യാണം കഴിയാതെ മധുവിധുവോ ഏട്ടാ ഒന്ന് പോയെ..

Recent Stories

The Author

Ibrahim

8 Comments

  1. Super

  2. ❤❤❤❤

  3. ഇഷ്ടപ്പെട്ടു ഒരുപാട് ❤️

  4. നന്നായിട്ടുണ്ട്. Waiting for next part….

  5. Veendum sad aakenallo

  6. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം അല്ലെ??

  7. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം കഴിക്കുമായിരിക്കും അല്ലെ?

    1. Angane avanne vazhi ollu pakshe athu matram vendayirunnu 🥺😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com