Category: Stories

പഴുതാരകള്‍ വന്നിറങ്ങുന്നു 2125

പഴുതാരകള്‍ വന്നിറങ്ങുന്നു Pazhutharakal Vannirangunnu A Malayalam Story BY VEENA.M.MENON പുരുഷോത്തമന്‍ നായര്‍ , അയാളൊരു മാതൃകാ പുരുഷനായിരുന്നു. ഓഫീസ് മേധാവികള്‍ പലരും പലപ്പോഴും അയാളെക്കുറിച്ച് മറ്റു പലരോടും പറയാറുണ്ട്. “ദേ നോക്കിയേ പുരുഷോത്തമന്‍ നായരെ പോലെയായിരിക്കണം. ഓഫീസിലെത്തിയാല്‍ ഒന്ന് തുമ്മണമെങ്കില്‍ പോലും ചായ കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമോഴോ ആയിരിക്കും. ജോലിയിലാണെങ്കിലോ.. കിറുകൃത്യം…” കൃത്യ സമയത്ത് ഓഫീസില്‍ വരികയും അധിക ജോലികളുണ്ടെങ്കില്‍ അതും കൂടി ചെയ്ത് തീര്ത്തിട്ടേ അയാള്‍ വീടിനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. അതു […]

ചിറകൊടിഞ്ഞ പക്ഷി 2127

ചിറകൊടിഞ്ഞ പക്ഷി Chirakodinja Pakshi Malayalam Story BY VAIKOM VISWAN പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ക്ക് കൂട്ടായ് ഒഴുകിയെത്തുന്ന ഇളംതെന്നല്‍ സ്നേഹയുടെ മുഖത്ത് ഇക്കിളിയിട്ടു കൊണ്ടിരുന്നു. എന്നിട്ടും കാറിന്‍റെ ഗ്ലാസ് അടച്ചു വെക്കാന്‍ അവള്‍ക്കു തോന്നിയില്ല. വയനാട്ടില്‍ നിന്നും ചുരമിറങ്ങിയുള്ള യാത്ര എന്നും അവള്‍ക്കു ഹരമായിരുന്നു.പുറകിലേക്കോടിയൊളിക്കുന്ന വൃക്ഷങ്ങളും, പച്ച വിരിച്ച മൈതാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തേയിലത്തോട്ടങ്ങളും, താഴോട്ടു നോക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞു കാണാനാവാത്ത അഗാധതയും എന്നും അവളെ ഹരം പിടിപ്പിച്ചിട്ടേയുള്ളൂ.എത്ര തവണയിങ്ങിനെ ചുരമിറങ്ങിയെന്ന് സ്നേഹക്കു അറിയില്ല. മനസ്സു വല്ലാതെ വേദനിക്കുമ്പോള്‍ […]

രോഹിണി 2146

രോഹിണി Rohini Malayalam Story BY Vidhya.R എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ ഏകാന്തതയിലേക്ക് ഇടയ്ക്കിടയ്ക്ക് അവൾ പാദസരങ്ങൾ കിലുക്കി  കൊണ്ട് കടന്നുവരുമായിരുന്നു. “രോഹിണി”  അതാണ് അവൾക്കു ഞങ്ങൾ ഇട്ടിരുന്ന പേര്. ശരിക്കുള്ള പേര് വേറെന്തോ ആണ്. എന്തായലും അവൾക്കും ഈ പേരിഷ്ടമായിരുന്നെന്ന് തോന്നുന്നു.ആര്  ചോദിച്ചാലും രോഹിണി എന്നായിരുന്നു അവൾ പേര് പറഞ്ഞിരുന്നത്. ആറ്  മാസങ്ങൾക്കു മുൻപുള്ള ഒരു ഞായറാഴ്ച ആണ് ആദ്യമായവൾ ഇവിടേയ്ക്ക് വന്നത്. പകലുടനീളം നൈറ്റ് ഷിഫ്റ്റ്ന്റെ ആലസ്യം നീണ്ടുനിന്ന  അന്ന്, ജനാലയിലിലൂടെ താഴേക്കു നോക്കി […]

ബീജം 2188

ബീജം Beejam A Malayalam Story BY Ajeem Sha പ്രസവ മുറിയുടെ മുന്നിൽ പ്രസാദ് ടെൻഷനടിച്ചങ്ങനെ നിൽകുമ്പോളാണ് സിസ്റ്റർ വാതിൽ തുറന്നു ചിരിച്ച മുഖത്തോടെ പറഞ്ഞത്, “പ്രസാദ് ..ടെൻഷൻ വേണ്ട  ആൺകുട്ടിയാണ് ” കുറച്ചു കഴിഞ്ഞു കുഞ്ഞിനെ കണ്ടപ്പോൾ അറിയാതെ  അവന്റെ കണ്ണ് നിറഞ്ഞു . ഇങ്ങനെ സ്വന്തം കുഞ്ഞിനെ ആദ്യമായി കണ്ടു കരഞ്ഞതിനു  ആരെയോ കളിയാക്കിയത് അവന്റെ മനസ്സിൽ മിന്നി മറഞ്ഞു . സന്തോഷം പങ്കിടാനായി അവൻ  കുറെ ചോക്‌ളേറ്റും ലഡുവും ആയി എല്ലാ […]

ബാലന്റെ ഗ്രാമം 2152

ബാലന്റെ ഗ്രാമം BALANTE GRAMAM MALAYALAM STORY BY SUNIL THARAKAN “ഉണ്ണീ  …ഉണ്ണീ … ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?” മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി . “ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ പോലും പരിഭ്രമവും  അന്വേഷണത്വരയും നിറഞ്ഞ ഈ ശബ്ദം വർഷങ്ങളത്രയും തന്നെ നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് ബാലൻ അത്ഭുതത്തോടെ […]

മഞ്ഞുകാലം 2146

മഞ്ഞുകാലം Manjukalam A Malayalam Story BY Sunil Tharakan – www.kadhakal.com മഞ്ഞുകാലം അതിന്റെ പാരമ്യത്തിലായിരുന്നു ….. വെണ്മയൂറുന്ന മഞ്ഞിൻശകലങ്ങൾ പ്ലാറ്റ്‌ ഫോമിൽ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്‌. ‘തെന്നുന്ന പ്രതലം. സൂക്ഷിക്കുക.’ എന്ന ബോർഡ്‌ ഓപ്പൺ പ്ലാറ്റ്‌ ഫോമിന്റെ ഇരുതലകളിലായി മുൻകരുതലിനായി നാട്ടിയിരിക്കുന്നു. ട്രെയിനിന്റെ വാതിലുകൾ തുറന്ന്‌ യാത്രക്കാർ ഇറങ്ങുവാനായി ഞാൻ കാത്തുനിന്നു. ഇത്‌ അവസാനത്തെ സ്റ്റേഷനാണ്‌. യാത്ര ഇവിടെ അവസാനിക്കുന്നു. അല്പസമയത്തിനുള്ളിൽ വീണ്ടും മടക്കയാത്ര ആരംഭിക്കും. യാത്രക്ക്‌ മുൻപുള്ള പരിശോധനകൾ ട്രെയിൻമാനേജർ എന്ന നിലയിൽ പൂർത്തിയാക്കി, […]

സ്നേഹഭൂമി 2135

സ്നേഹഭൂമി Snehabhoomi Malayalam Story BY Sunil Tharakan – www.kadhakal.com ‘പാഠം മൂന്ന്‌, ഓണം. ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്‌. ഓണം ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ്‌ ആഘോഷിക്കപ്പെടുന്നത്‌.’ മുൻവശത്തെ അഴിയിട്ട വരാന്തയുടെ അറ്റത്തായി കുറുകെ ഇട്ടിരിക്കുന്ന പഴയ മേശയുടെ പുറത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ മാത്തുക്കുട്ടി മലയാളപാഠം വായിക്കുകയായിരുന്നു. അപ്പോഴാണ്‌ അപ്പുറത്തെ വീട്ടിലെ ഹാജിറുമ്മായുടെ താറാവിന്റേതുപോലുള്ള പരുക്കൻശബ്ദം സാധാരണയിലും ഉച്ചത്തിൽ അവരുടെ മുറ്റത്തു നിന്നും അവൻ കേട്ടത്‌. പുസ്തകത്തിൽ നിന്നും ശ്രദ്ധ തിരിച്ച്‌ മാത്തുക്കുട്ടി തല […]

കുഞ്ഞന്റെ മലയിറക്കം 2127

കുഞ്ഞന്റെ മലയിറക്കം Kunjante Malayirakkam BY ANI Azhakathu ANI AZHAKATHU Writer, Blogger. From Konni. An expatriate മുക്കാൽ ഭാഗത്തോളം കത്തിത്തീർന്ന മെഴുകുതിരി നാളത്തിലേക്ക് അവൻ തന്റെ കണ്ണുകളെ ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചു. പുറത്തുനിന്നും ജനാലയിലൂടെ അടിച്ചുവരുന്ന കാറ്റിൽ ആ മെഴുകുതിരി നാളം അവന്റെ ഉള്ളിൽ വിഹ്വലതയുടെ ബിംബങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. പുറത്ത് ഇരുട്ട് വല്ലാതെ ഘനീഭവിച്ചുകിടന്നിരുന്നു. ഏതോ ഭയാനകനായ പെരുംപാമ്പ് ഇരയെ വിഴുങ്ങുന്നകണക്കെ പകലിന്റെ അവസാനത്തെ വെള്ളിത്തകിടിനെയും അന്ധകാരം വിഴുങ്ങിയിരിക്കുന്നു. ഒരു വല്ലാത്ത മഴക്കോള് […]

കണ്ണീർമഴ 24

കണ്ണീർമഴ 1-14 Kannir Mazha Part 1 to 14 Author : അജ്ഞാത എഴുത്തുകാരി അമ്മിക്കുട്ടീടെ മോളിൽ കേറി ഇരിക്കല്ലെ മോളേ….! അമ്മായി ഉമ്മേടെ നെഞ്ച് കല്ലായിത്തീരും… ” ഉമ്മാമ എന്നോട് സ്ഥിരം പറയുന്ന ഡയലോഗ്. എന്നാൽ എനിക്കും ശാഹിക്കാക്കും അതിന്റെ മോളിലിരുന്ന് ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ .അതിലിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെ….. ചെറിയാത്ത തേങ്ങ ചുരണ്ടുമ്പോൾ അതീന്ന് കുറച്ചെടുത്ത് വായിൽ കുത്തിക്കേറ്റി ഓടുന്നതും എന്റെ ഹരമാണ്. “ന്റെ ,റബ്ബേ ! ഈ […]

നാലുകെട്ട് 38

നാലുകെട്ട് Naalukettu Author: നവാസ് ആമണ്ടൂർ   ചെങ്കല്ലിൽ പണി തീർത്ത പടവുകൾ കയറി കാട്പിടിച്ച നാലുകെട്ടിന്റെ മുറ്റത്തെത്തി. അസ്തമയസൂര്യന് ചുമപ്പ് പടർന്നു തുടങ്ങിയ നേരം പക്ഷികൾ മരച്ചില്ലകളിലെ കൂടുകളിലേക്ക് തിരിക്കിട്ട് പറക്കുന്നത് കാണുന്നുണ്ട്.നാലുകെട്ടിന് ചുറ്റും അല്പം നടന്നു കണ്ട് കൈയിൽ കരുതിയ താക്കോൽ എടുത്ത് വാതിൽ തുറന്ന് ഒരു കൈ കൊണ്ട് മാറാല തട്ടി മാറ്റി അകത്തേക്ക് നടന്ന് അകത്തുള്ള നടുമുറ്റം വരെയെത്തി. ആളനക്കം അറിഞ്ഞ ഒരു നാഗം വേഗത്തിൽ ഇഴഞ്ഞു നീങ്ങിയത് കണ്ട് ഞെട്ടിപ്പോയി. ആരോ […]

സാമന്തപഞ്ചകം 17

സാമന്തപഞ്ചകം Saamanthapanchakam Author: അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ   ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു…. ദുഃസ്വപ്നം കണ്ട്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു വൈശമ്പായനൻ… മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ സുമാദേവിയുടെ ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനല്പാളിയിൽ കൂടി പുറത്തേക്ക് നോക്കി.. “രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം യാഥാർഥ്യം ആകുമോ?”… […]

അജ്ഞാതന്‍റെ കത്ത് 3 29

അജ്ഞാതന്‍റെ കത്ത് 3 Ajnathante kathu Part 3 bY അഭ്യുദയകാംക്ഷി | Previous Parts    പോലീസ് സഹായം വേണ്ടിവരും വേദ നമുക്ക്.നിനക്ക് കത്തയച്ചത് എന്തായാലും ഒരു ഫേക്ക് അഡ്രസിൽ നിന്നു തന്നെയാണ് എങ്കിലും അവയിൽ പറഞ്ഞവെയല്ലാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്. തീർത്ഥയ്ക്കും ഫാമിലിക്കും അപകടം പിണഞ്ഞിട്ടുണ്ടെന്നു മനസ് പറയുന്നു. നമുക്കാ വീടിനകം പരിശോധിക്കണം.അതിനു മുന്നേ സജീവിന്റെ മൊബൈൽ നമ്പറിൽ വിളിക്കണം” അരവി ഫോണിൽ നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡ് ഓഫെന്ന മറുപടിയിൽ അരവിന്ദ് തൃപ്തനായിരുന്നില്ല. ” […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 13 17

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 13 Bahrainakkare Oru Nilavundayirunnu Part 13 | Previous Parts   അറേബ്യൻ മരുഭൂമിയിൽ വസിക്കുന്ന പതിനായിരങ്ങളുടെ സഹനത്തിന്റെ മണവുമായി ഹുങ്കോടെ വിലസുന്ന ചൂട് കാറ്റിന്റെ പരുക്കൻ തലോടലേറ്റുണർന്ന ഞാൻ ജീവിതത്തിന് കാലം സമ്മാനിച്ച മുറിവുണങ്ങാത്ത മുഹൂർത്തങ്ങളെയെ ല്ലാം ഓർമ്മകൾക്കുള്ളിൽ താഴിട്ട് പൂട്ടിയാണ് പിറ്റേന്ന് മുതൽ ജീവിക്കാനൊരുങ്ങിയത്. ദിവസങ്ങളെടുത്തുവെങ്കിലും പതിയെ പതിയെ അവളെ വിളിക്കാൻ തുടങ്ങി. ത്വലാഖ് ചൊല്ലാൻ തോന്നുമെന്ന് ഭയന്ന് അവളുടെ സ്വഭാവത്തിലേക്കോ, വാക്കുകളിലേക്കോ, അവൾ സമ്മാനിച്ച ആ നാറിയ അനുഭവത്തിലേക്കോ […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 12 14

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 12 Bahrainakkare Oru Nilavundayirunnu Part 12 | Previous Parts   ബുറൈദയിലുള്ള എന്റെ കൂട്ടുകാരന്റെ റൂമിൽ വെച്ചാണ് ഞാനന്നൊരു മതപ്രഭാഷകനെ പരിചയപ്പെടുന്നത് . നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകൻ. എന്തോ ആവശ്യത്തിന് വേണ്ടി സൗദിയിലേക്ക് വന്ന അദ്ദേഹം എന്റെയാ സുഹൃത്തിന്റെ റൂമിലായിരുന്നു അന്ന് താമസിച്ചിരുന്നത് . റൂമിലേക്ക് കയറി ചെന്ന എന്നെ മൂപ്പർക്ക് പരിചയപ്പെടുത്തി കൊടുത്ത ശേഷം ഇപ്പൊ വരാമെന്നും പറഞ്ഞ് ആ റൂമിലെ എന്റെ സുഹൃത്ത് പുറത്തേക്കെന്തോ ആവശ്യത്തിനായി ഇറങ്ങി […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 11 17

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 11 Bahrainakkare Oru Nilavundayirunnu Part 11 | Previous Parts   മാസങ്ങൾ ആരേയും പേടിക്കാതെ ഓടിയൊളിക്കുന്നതിനിടയിലാണ് അന്നവൾ പതിവ് തെറ്റിക്കാതെ അവളുടെ വീട്ടിലേക്ക് കുറച്ചു ദിവസം നിൽക്കാനാണെന്നും പറഞ്ഞ് വീണ്ടും പോയത്. ജോലിയിലായിരിക്കുന്ന സമയത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അന്നെനിക്ക്. അറബിയോടൊപ്പം യാത്ര ചെയ്യുമ്പോൾ ഫോൺ വരുന്നത് അറബിക്കിഷ്ട്ടപെട്ടില്ലെങ്കിലോ എന്നൊരു ഭയം കാരണമാണ് അങ്ങനെ ഓഫ് ചെയ്ത് വെക്കൽ . അറബി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനല്ല […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 10 16

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 10 Bahrainakkare Oru Nilavundayirunnu Part 10 | Previous Parts   ഗൾഫിലെത്തിയ വിവരമറിയിക്കാൻ പെട്ടെന്ന് തന്നെ ഫോണെടുത്ത് ഉമ്മയെ വിളിച്ച് റൂമിൽ എത്തിയെന്നും അറബി ഐർ പോ ർട്ടിലേക്ക് കൊണ്ടുപോകാൻ വന്നിരുന്നു എന്നൊക്കെയുള്ള എന്റെ വിശേഷങ്ങൾ കേട്ട് കഴിഞ്ഞതും ഉമ്മ പറഞ്ഞു ” അനൂ ഞാനൊരു സന്തോഷം പറയട്ടെ നീ സുബഹിക്ക് പോയതിന് ശേഷം രാവിലെ ഞങ്ങൾ ചായ കുടിയൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് നമ്മളെ സാജിക്ക് ഒരു വല്ലായ്മ്മ.. എന്നോടൊന്നും പറഞ്ഞിരുന്നില്ല. റൂമിന്റെ […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 9 14

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 9 Bahrainakkare Oru Nilavundayirunnu Part 9 | Previous Parts   വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി വണ്ടിക്കരികിലേക്ക് നടക്കുന്ന ഞാൻ സൗദിയിലേക്കുള്ള എന്റെ ആദ്യത്തെ യാത്രയിൽ എന്നെ ഉറങ്ങാതെ കാത്ത് നിന്ന് യാത്രയാക്കിയ എന്റെ റൈഹാനത്തില്ലാത്ത അവളുടെ വീടിന് മുന്നിലൂടെ പോയപ്പോൾ അവളവിടെ ഇല്ലെന്നറിയാമെങ്കിലും വെറുതെയാ ജനലിനരികത്തേക്ക് നോക്കി ഞാൻ മുന്നോട്ട് നടന്നു. ജീപ്പ് നിർത്തിയിട്ട സ്ഥലത്തേക്കെത്തിയതും ഉപ്പ കാണാതെ നിറഞ്ഞൊലിച്ച കണ്ണുകൾ പെട്ടെന്ന് തുടച്ച് ഉപ്പയുടെ അടുത്തേക്ക് കയറിയിരുന്നു. ജീപ്പ് ഡ്രൈവർ […]

ഗൗരി  നിഴലിനോട് പടവെട്ടുന്നവൾ  11

ഗൗരി  നിഴലിനോട് പടവെട്ടുന്നവൾ  Gaury Nizhalinodu padavettunnaval by അൻസാരി മുഹമ്മദ് കെട്ടുങ്ങൽ   കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ “നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു …….. എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം…….. എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി […]

 ശിക്ഷ 1 23

 ശിക്ഷ  Shikhsa Part 1 by Hashir Khan പാതിയെരിഞ്ഞ സിഗററ്റ് തമ്പാന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി.. ഒന്നുറക്കെ കരയാന്‍ പോലുമാകാതെ അവന്‍ കണ്ണുകള്‍ പുറത്തേക്കു ചാടിച്ച് പിടയുന്നത് ഞാന്‍ കണ്ടു…ഒരിറ്റു ദാഹജലത്തിനായി അവനിപ്പോള്‍ കൊതിക്കുന്നുണ്ടാകാം… ഒരുതരത്തിലുള്ള ദയയും അവനര്‍ഹിക്കുന്നില്ല… വായില്‍ തിരുകിയ തുണി എടുത്തു മാറ്റിയാല്‍ ഒരുപക്ഷേ അവനൊന്നുറക്കെ കരയാം…പക്ഷേ ഈ വേണു അതു ചെയ്യില്ല… തമ്പാന്‍ തന്നെയാണ് നീലുവിനെ ഇല്ലാതാക്കിയത് എന്നെനിക്കറിയാം. ആ ഒരുത്തരം മാത്രമാണ് എനിക്കു നിന്റെ നാവില്‍ നിന്നും കിട്ടേണ്ടിയിരുന്നത് അതെനിക്ക് കിട്ടിക്കഴിഞ്ഞു… ഇനി […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 8 13

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 8 Bahrainakkare Oru Nilavundayirunnu Part 8 | Previous Parts   വാതിൽ തുറന്ന് പുറത്ത് നിൽക്കുന്ന ഉമ്മയോട് എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ സങ്കടക്കാറ്റ് ആഞ്ഞു വീശി കൊണ്ടിരിക്കുന്ന മനസ്സിനെ നല്ലോണം വേദനിപ്പിച്ച് കൊണ്ട് ഉമ്മ പറഞ്ഞു ” നീ അറിഞ്ഞോ നമ്മളെ റൈഹാനത്തിന്റെ ഭർത്താവ് ഗൾഫിൽ വെച്ച് മരിച്ചെന്ന്… ! മക്കത്തായത് കൊണ്ട് നാട്ടിലേക്ക് കൊണ്ടു വരുന്നില്ലത്രേ. നീ എന്നെ അവളെ കെട്ടിച്ച വീട്ടിലേക്കൊന്നു ആക്കിത്തെരോ.. ?” വേദന തിന്നിരിക്കുന്ന ഖൽബിലേക്ക് […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7 24

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7 Bahrainakkare Oru Nilavundayirunnu Part 7 | Previous Parts   വീട്ടിലേക്ക് കയറിയ ഞാൻ സിറ്റൗട്ടിൽ കുറച്ചുനേരം അങ്ങനെ നിന്നു. എന്നും പുറത്ത് പോയി വന്നാൽ ഉമ്മയെ വിളിച്ചാണ് വീടിനകത്തേക്ക് കയറൽ പക്ഷേ അന്നെന്തോ അതിന് കഴിഞ്ഞില്ല ധൈര്യം തരാൻ മറന്ന മനസ്സ് വല്ലാതെ പേടിച്ച് പോയിരുന്നു. സിറ്റൗട്ടിൽ ഉപ്പയിരിക്കുന്ന ചൂരൽ കസേരയിൽ പുറത്തേക്കും നോക്കി കുറച്ച് നേരമെവിടെയിരുന്നു . എന്ത് സംഭവിച്ചാലും അതൊക്കെ ജീവിതത്തിൽ അനുഭവിക്കേണ്ടതാണെന്നും, ഭയപ്പെട്ടിട്ടെന്ത് കാര്യമാണെന്നും , […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6 21

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6 Bahrainakkare Oru Nilavundayirunnu Part 6 | Previous Parts   അവളുടെ ഉമ്മയുമായി ബൈക്കിൽ യാത്ര തിരിച്ച ഞാൻ കുറച്ചു നേരത്തെ യാത്രക്കൊടുവിൽ അവരുടെ നാട്ടിലെത്തി . അവളുടെ വീട്ടിലേക്ക് റോട്ടിൽ നിന്നും അൽപ്പം നടക്കാനുണ്ടായിരുന്നതിനാൽ ബൈക്ക് ഒരു ഭാഗത്തേക്ക് നിർത്തിയിട്ട് എന്നെ കാത്ത് നിൽക്കുന്ന ഉമ്മയുടെ അടുത്തെത്തി പോകാമെന്നു പറഞ്ഞ് ഞാൻ മുന്നിൽ നടന്നു. ഞാനവരുടെ മരുമകൻ ആയിരുന്നെങ്കിലും എന്റെ അപ്പോഴത്തെ മാനസികാവസ്ഥ അവർക്കറിയില്ലായിരുന്നു . മകളുടെ സ്വഭാവങ്ങളും മറ്റും […]

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 19

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 Bahrainakkare Oru Nilavundayirunnu Part 5 | Previous Parts   ആദ്യരാത്രിയുടെ സങ്കൽപ്പങ്ങൾ മനസ്സിലിട്ട് റൂമിലേക്ക് ചെന്ന ഞാൻ ബാത്‌റൂമിൽ കയറി ഉളൂ ചെയ്ത് പുറത്തേക്കിറങ്ങി അവളോട്‌ ചോദിച്ചു ” നിനക്ക് ഉളൂ ഉണ്ടോ ? ഉണ്ടെങ്കിൽ വരൂ നമുക്ക് രണ്ട് റകഹത്ത് സുന്നത്ത് നമസ്ക്കരിക്കാം പുതിയ ജീവിതം തുടങ്ങല്ലേ . ” അത് കേട്ടതും അവൾ പറഞ്ഞു ” നിങ്ങള് നിസ്‌ക്കരിച്ചാ പോരെ എനിക്ക്‌ കിടക്കണം…!!! “ എന്തൊക്കെയാണ് നടക്കുന്നതെന്ന് […]