ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 11 17

Views : 6947

ഈ ദുനിയാവിനേ സ്നേഹിക്കാതെ എന്നെ ആത്മാർത്ഥമായി സ്നേഹിച്ചതിൽ അസൂയ കേറിയ വിധി… വിടാതെ പിന്തുടർന്ന് വേദനിപ്പിച്ച് കണ്ണീര് കുടിപ്പിക്കുന്ന എന്റെ ഹൃദയമിടിപ്പായിരുന്ന റൈഹാനത്തിനെ കുറിച്ച് ഈന്തപ്പനക്കാറ്റ് വീശുന്ന മരുഭൂയിലെ രാത്രികൾക്ക ന്ന് ഞാൻ പാടി കേൾപ്പിച്ച ഗസലുകൾ മുഴുവനാക്കാൻ കഴിയാതെ ഒരുപാട് ദിവസങ്ങളിൽ തളർന്നു നിർത്തി പോയിട്ടുണ്ട്..
തോറ്റവരുടെ അവസാന വാക്കായ മരണത്തെ തേടി പോകാനയക്കാതെ എന്റെ ഹൃദയത്തിൽ മായിക്കാൻ കഴിയാത്ത മഷി കൊണ്ടു വരച്ചിട്ട റൈഹാനയുടെ മുഖമോർക്കുമ്പോഴ
ൊക്കെ എനിക്ക് ജീവിക്കാൻ തോന്നും ..
പകുതിയിലധികവും നൊമ്പരങ്ങൾ കാർന്നു തിന്ന ഹൃദയവുമായി ഞാനിന്നും ജീവിക്കുന്നതും, വെറുതെ കാത്തിരിക്കുന്നതും വിധി എന്നോടെന്നെങ്കിലും ദയ കാണിക്കുമെന്ന് തോന്നുന്നത് കൊണ്ടാണ്.
കത്തി ചാമ്പലായ കിനാവുകളുടെ ചാരവുമായി മരുഭൂമിയിലെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു.
ഇതിനിടയിൽ ഇടക്ക് മാത്രം ഭാര്യയെന്ന് പേരുള്ള അവളെന്റെ വീട്ടിൽ വന്നു നിൽക്കും. വന്നാൽ തന്നെ എന്റെ വീട്ടുകാരോട് സംസാരിക്കുകയോ മറ്റോ ചെയ്യില്ലായിരുന്നു. അതുകൊണ്ടാവണം വീട്ടുകാർ അവളോട് എന്റെ വീട്ടിൽ നിൽക്കാൻ കൂടുതൽ നിർബന്ധിക്കാതെ അവളുടെ വീട്ടിലേക്ക് എപ്പോഴും പറഞ്ഞയക്കുന്നത് എന്നെനിക്ക് മനസ്സിലായിരുന്നു.
കയറി വരുന്ന എന്റെ ഭാര്യയായ കുട്ടിയെ പൊന്നുപോലെ നോക്കുമെന്നും മരുമകളായി കാണാൻ കഴിയില്ലെന്നുമൊ
ക്കെ കല്യാണത്തിന് മുൻപ് എപ്പോഴും സന്തോഷത്തോടെ പറയുമായിരുന്ന എന്റെ ഉമ്മാക്ക് അവളെ പോലെയുള്ള ഒരു വ്യെഭിചാരിയെ ആണല്ലോ ഞാൻ കാരണം കിട്ടിയത് എന്നോർത്ത് പലപ്പോഴും ഞാൻ ആരും കാണാതെ കരഞ്ഞിരുന്നിട്ടുണ്ട്.
” ഇത്രയൊക്കെ സംഭവിച്ചിട്ടും നീയവളെ വിളിക്കാറുണ്ടായിരുന്നോ.. ?” എന്നത്ഭുതത്തോടെ ഞാൻ ചോദിച്ചപ്പോൾ അൻവർ പറഞ്ഞു
” വിളിക്കുമായിരുന്നു ഇടക്ക് പക്ഷേ അവളുടെ സംസാരത്തിലും പ്രവർത്തിയിലും ഒരു മാറ്റവും കാണാൻ എനിക്ക് കഴിഞ്ഞില്ല.. ഒറ്റപ്പെടുമ്പോൾ നമുക്ക് സ്വന്തമെന്ന് പറയാനൊരു പെണ്ണുണ്ടാവാൻ കൊതിച്ചിരുന്ന എനിക്ക് നിക്കാഹ് ചെയ്ത ‌ അവളെയല്ലേ വിളിക്കാൻ കഴിയൂ.. വെറുതെയാണെങ്കിലും വെറുപ്പോടെ വിളിച്ചു നോക്കും .. അതോ ഇത്രയൊക്കെ കണ്ടിട്ടും ആസ്വദിച്ചു മതിവരാത്ത ശൈത്താൻ ആ നശിച്ചവളെ വിളിക്കാൻ എന്നെ കൊണ്ടങ്ങനെ തോന്നിപ്പിക്കുക
യായിരുന്നോ എന്നുമറിയില്ലായിരുന്നു.
മാസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു അവള്ക്ക് ഡി ആൻഡ് സി കഴിഞ്ഞതും മറ്റും നാട്ടിലുള്ള പലരും അറിഞ്ഞെന്ന് ഞാനറിഞ്ഞു. ചിലരെ ഫോൺ വിളിക്കുമ്പോൾ അതും പറഞ്ഞ് അവരെന്നെ ആശ്വസിപ്പിക്കുക
യുണ്ടായി. മനസ്സ് നീറി ക്ഷമ കൈവിടാതെ നടക്കുമ്പോഴാണ് ഒരു ദിവസം ബുറൈദയിലെ കൂട്ടുകാരന്റെ റൂമിൽ പോയപ്പോൾ അവിടെ വെച്ച് ഒട്ടും പ്രതീക്ഷിക്കാതെ ഞാനൊരാളെ പരിചയപ്പെടുന്നത്.
ഈ ദുഖങ്ങൾക്കിടയിൽ ഒരുപാട് പേജിലെഴുതി വെക്കാൻ കെൽപ്പുള്ള നിമിഷങ്ങൾ സമ്മാനിക്കാൻ നിമിത്തമായ ഒരാളായിരുന്നു അയാൾ…
” തുടരും ”
__________________________________________
ദുനിയാവിലേക്ക് സൂക്ഷിച്ച് നോക്കുമ്പോൾ മാത്രം കാണുന്ന ചില അത്ഭുത ജീവിതങ്ങളുണ്ട്. കണ്ടാൽ പെട്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത പടപ്പുകളാണവർ…!

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com