രോഹിണി 2146

Views : 12287

രോഹിണി

Rohini Malayalam Story BY Vidhya.R

എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ ഏകാന്തതയിലേക്ക് ഇടയ്ക്കിടയ്ക്ക് അവൾ പാദസരങ്ങൾ കിലുക്കി  കൊണ്ട് കടന്നുവരുമായിരുന്നു.

“രോഹിണി”  അതാണ് അവൾക്കു ഞങ്ങൾ ഇട്ടിരുന്ന പേര്. ശരിക്കുള്ള പേര് വേറെന്തോ ആണ്. എന്തായലും അവൾക്കും ഈ പേരിഷ്ടമായിരുന്നെന്ന് തോന്നുന്നു.ആര്  ചോദിച്ചാലും രോഹിണി എന്നായിരുന്നു അവൾ പേര് പറഞ്ഞിരുന്നത്.

ആറ്  മാസങ്ങൾക്കു മുൻപുള്ള ഒരു ഞായറാഴ്ച ആണ് ആദ്യമായവൾ ഇവിടേയ്ക്ക് വന്നത്. പകലുടനീളം നൈറ്റ് ഷിഫ്റ്റ്ന്റെ ആലസ്യം നീണ്ടുനിന്ന  അന്ന്, ജനാലയിലിലൂടെ താഴേക്കു നോക്കി നിൽക്കവെയാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. സ്വന്തം അച്ഛന്റെയും അമ്മയുടെയും കൈകളിൽത്തൂങ്ങി   അഞ്ച് വയസ്സുള്ള രോഹിണി.

അവളുടെ ചെമ്പിച്ച തലമുടി കാറ്റിൽ പാറിപ്പറന്നു കളിച്ചു.  ഓറഞ്ച് നിറമുള്ള ഒരു കുഞ്ഞുടുപ്പിട്ടു, ചുവന്ന ഗുൽമോഹർ പൂവുപോലെ സുന്ദരിയായ ഒരു പെൺകുട്ടി.

വാർഡനോട് ചോദിച്ചപ്പോളാണ് മനസ്സിലായത്, അവർ ബംഗാളികളാണെന്ന്.

അയാൾ  വാച്ച്മാറെ ജോലിയും അയാളുടെ ഭാര്യ അടുക്കളപ്പണിയും ചെയ്തോളും എന്ന വ്യവസ്‌ഥയിലാണ് അവർക്ക് ജോലി കൊടുത്തിരിക്കുന്നത്.

ആ കുടുംബം അങ്ങനെ ഞങ്ങളുടെ ഹോസ്റ്റലിന്റെ ഔട്ട്ഹൗസിൽ താമസമായി.

ജീവിതം ഓഫീസിന്റെ ഭ്രമണപഥത്തിലൂടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു . രോഹിണിയുടെ ആയിയും(അമ്മ ) ബാബയും(അച്ഛൻ) ഹോസ്റ്റലിലെ അവരുടെ  ജോലികളാരംഭിച്ചു. രോഹിണിയാകട്ടെ ,പകൽ മുഴുവൻ ഓരോമുറികളിലായി പെൺകുട്ടികളോട് കളിച്ചും,ആർക്കും മനസ്സിലാകാത്ത അവളുടെ ഭാഷയിൽ വർത്തമാനം പറഞ്ഞുമങ്ങനെ പറന്നു നടന്നു.

ചുരുങ്ങിയ സമയം കൊണ്ടുതന്നെ  എല്ലാ മുറികളിലെ പെൺകുട്ടികളുമായും അവൾ നല്ല അടുപ്പത്തിലായി. എന്റെ മുറിയിൽ , ഞാൻ രണ്ടു സ്വർണ്ണമീനുകളെ വളർത്തിയിരുന്നു. അവയെകാണാനെന്ന മട്ടിൽ അവൾ ഇടയ്ക്കിടയ്ക്ക് എന്റെ മുറിയിൽ വരുന്നത് പതിവാക്കി. പിന്നെപ്പിന്നെ മണിക്കൂറുകളോളം അവൾ എന്റെ മുറിയിൽ ചിലവിടാൻ തുടങ്ങി..

എന്റെ പുസ്‌തകങ്ങൾ മറിച്ചു നോക്കി, ചിലപ്പോൾ ചിലതെടുത്ത് ഒളിച്ചു വെച്ചു . ഞാൻ കാണാത്തപ്പോൾ എന്റെ ലാപ്ടോപ്പിന്റെ കീബോർഡിൽ കളിച്ചു. എന്റെ പൗഡറും ചീർപ്പുമൊക്കെയെടുത്ത് കണ്ണാടിയുടെ മുന്നിൽ നിന്ന് ഗോഷ്ടി കാണിച്ചു.എന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളും’ , ‘ഖസാക്കിന്റെ ഇതിഹാസവു’ മെല്ലാംഅവളുടെ  ചിത്രപ്പണികൾക്കിരയായി.

അവളുടെ ആയി അവളെ ശകാരിച്ചു “ദീദിയെ ശല്യം ചെയ്യരുത് ..!’

എന്നാൽ അവൾ എനിക്കൊരു ശല്യമേ ആയിരുന്നില്ല. അവളുടെ കൂടെയുണ്ടായിരുന്ന സമയങ്ങളിൽ മാത്രമായിരുന്നു ഞാൻ ശരിക്കു  ജീവിച്ചിരുന്നത്. മറ്റു സമയങ്ങൾ  നിലനിൽപ്പിനുവേണ്ടിയുള്ള ഓട്ടപാച്ചിൽ മാത്രം..

Recent Stories

The Author

rajan karyattu

1 Comment

  1. Nothing to comment. But the story was nice.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com