ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 11 17

Views : 6947

നീ എനിക്ക് ഇവിടെ ‌ ജോലിക്കാരനല്ല മകനെ പോലെയാണ്. വിവാഹം കഴിഞ്ഞു വന്ന നീ പ്രിയതമയെ പിരിഞ്ഞത് കാരണം വല്ലാതെ പ്രയാസപ്പെടുന്നുണ്ട് എന്നെനിക്കറിയാം അതുകൊണ്ട് ഈ ലാപ്റ്റോപ്പിൽ ഇവിടുത്തെ വൈഫൈ ഉപയോഗിച്ച് ഭാര്യയുമായി സംസാരിച്ചിരിക്ക് അപ്പോൾ കുറെയൊക്കെ വിഷമങ്ങൾ മാറും. കൂടുതൽ വൈകാതെ അവളെ ഇങ്ങോട്ട് കൊണ്ടു വരാം ” എന്ന് പറഞ്ഞപ്പോൾ മനസ്സിൽ ആ മനുഷ്യനോടെനിക്ക് പറഞ്ഞാൽ തീരാത്ത സ്നേഹം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു.
ലാപ്റ്റോപ് വാങ്ങുമ്പോൾ അറബിയോട് എന്റെ അവസ്ഥകൾ പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല എന്റെ ജോലിയെ പിന്നെയത് ബാധിക്കുമെന്നും അറബിക്കത് ഒരു ഷോക്കായി മാറുമെന്നും തോന്നിയപ്പോൾ ഒന്നും പറഞ്ഞില്ല. ആ ലാപ്ടോപ്പ് കിട്ടിയ ദിവസം മുതൽ ഞാൻ നെറ്റിൽ കയറാൻ തുടങ്ങി അങ്ങനെ എനിക്ക് കിട്ടിയ സുഹൃത്തുക്കളിൽ പ്രിയപ്പെട്ടവനായി മാറിയ ഒരാളാണ് ഇന്നിപ്പോൾ എന്റെ അരികത്തിരുന്ന് ആരുമറിയാത്ത എന്റെ ജീവിതം കേള്ക്കുന്ന നീ .
അൻവറിന്റെ ആ വാക്കുകൾ സന്തോഷം തോന്നിച്ചെങ്കിലും കൂടുതലൊന്നും പറയാതെ ഞാനവനെ നോക്കിയൊന്നു ചിരിച്ചു. അവനെ എനിക്ക് പ്രതീക്ഷിക്കാതെ കിട്ടിയതായിരുന്നു. ഓർക്കൂട്ട് യുഗമവസാനിക്കുന്നതിന് തൊട്ടുമുന്പായിരുന്നു അവനെ ഞാൻ പരിചയപ്പെടുന്നത്.
ഒരുപാട് മെസേജുകൾ അയച്ചിട്ടും മറുപടി കൊടുക്കാൻ സമയം കിട്ടാതിരുന്നപ്
പോൾ ഒരു ദിവസം
” എന്നെങ്കിലും ഫ്രീ ആകുമോ കൂട്ടുകാരാ അന്നെനിക്ക് നിന്റെ സൌഹ്രദം ആവശ്യമുണ്ട് അതുവരെ ഞാൻ കാത്തിരിക്കാം ” എന്നുള്ള ഒരു പ്രത്യേക സ്വഭാവമുള്ള മെസേജ് ആയിരുന്നു അവനെ സമയമുണ്ടാക്കി പരിചയപ്പെടാൻ എന്നെ തോന്നിപ്പിക്കുന്നത്.
ആ കൂട്ടുകാരൻ ഇന്നെന്റെ ഉറ്റമിത്രമായി മാറിയിരിക്കുന്നതിനോടൊപ്പം ഖൽബിലെ ഒരു നോവായും മാറിയിരിക്കുന്നു. ദുഖങ്ങളുടെ സാഗരമായി മാറിയ ഒരു മനസ്സുള്ളവർ.
വല്ലാത്തൊരു അത്ഭുതമായിരുന്നു എനിക്കവൻ. സഹനത്തിനെ കണ്ണീരിലാഴ്ത്തി, കിനാവുകൾ ആരുമറിയാതെ ഖൽബിനകത്ത് പൂഴ്ത്തിവെച്ചവൻ..
സഹിച്ച് സഹിച്ച് ക്ഷമയുടെ അവസാനവാക്കായി മാറുമ്പോഴും കുടുംബം, രക്ഷിതാക്കൾ എന്നിവർക്കെല്ലാം സന്തോഷം മാത്രം ഉണ്ടാവണമെന്ന് കൊതിച്ച് തന്റെ ദുഃഖങ്ങൾ കനലായിട്ടും പറയാതെ പോയവൻ. ഇങ്ങനെയൊക്കെ പരീക്ഷിക്കപ്പെട്ടവർ ഈ ദുനിയാവിൽ ഇന്നുണ്ടോ എന്ന് വരെ തോന്നി പോകും കാരണം പടച്ചോന്റെ പടപ്പുകളിൽ ഇത്രയും പവിത്രമായത് കാണാൻ ഈ നൂറ്റാണ്ടിൽ ബുദ്ധിമുട്ട് തന്നെയാണ്.
ഓരോന്നാലോചിച്ച് ഫ്ളൈറ്റിലിരിക്ക
ുമ്പോൾ അൻവർ പറഞ്ഞു ‘” നിനക്കറിയാമോ ആലോചനകൾ കയറി കൂടിയ മനസ്സിന്റെ അസ്വസസ്തത കാരണം ഇന്നെനിക്ക് ഉറക്കം വളരെ കുറഞ്ഞു കൊണ്ടിരിക്കുന്നു.. എല്ലാവരും ഉറങ്ങി കിടക്കുമ്പോൾ ഞാൻ രാത്രിയുടെ യാമങ്ങളോട് എണ്ണിയാൽ തീരാത്ത എന്റെ നഷ്ടങ്ങളുടെ കഥ പറഞ്ഞിരിക്കും .

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com