സാമന്തപഞ്ചകം 17

Views : 3238

മനമുരുകുനാ വേദനയോടെ അവസാനമായി തന്റെ പ്രിയതമന്റെ മുഖം കൺ നിറയെ കണ്ട്‌ കെട്ടിപ്പുണരാൻ എല്ലാ എതിർപ്പുകളും അവഗണിച്ചു കൊണ്ട് ശതാനീകന്റെ അടുത്തേക്ക് യോഗിത ഓടിയടുത്തു………….
അവൾക്ക് മുന്നിൽ തടസ്സമായി രക്ഷാപാലകർ നിലയുറപ്പിച്ചു. തൊഴുകൈകളാൽ അവളുടെ യാചനക്കൊന്നും അവരുടെ ശിലാഹൃദയത്തിൽ ദയയുടെ ഒരു അംശം തെളിനീർ പോലും കനിഞ്ഞില്ല…….
എല്ലാം കണ്ട്‌ ഒന്ന് ഉച്ചത്തിൽ പൊട്ടിക്കരയാൻ പോലും ശക്തിയില്ലാതെ ശതാനീകൻ…….. നിസ്സഹരായി സൂക്താങ്കാരും ബലധാരയും…….
എല്ലാത്തിനും
മൂകസാക്ഷിയായി
സാമന്തപഞ്ചകവും…
ഏതൊരു ശിലാഹൃദയത്തെയും കരളലിയിപ്പിക്കുന്ന ആ രംഗം കണ്ട്‌ ആർപ്പുവിളിച്ചിരുന്ന ഗ്രാമവാസികളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി…
അവളുടെ ദുഃഖത്തിൽ വാനവും ഭൂമിയും ഒന്ന് പോലെ പങ്കുചേർന്നു…..
രക്താഭിഷേകത്തിനായി
ശതാനീകന്റെ തലയറുക്കാൻ
വൈശമ്പായനൻ കൊടുവാൾ ഉയർത്തിയതും സാമന്തപഞ്ചകത്തെ കിടുകിടാ വിറപ്പിച്ചു കൊണ്ട് മായാസുരമലയുടെ മുകളിൽ ഘോരമായ ശബ്ദത്തോടെ ഇടിമിന്നൽ പ്രത്യക്ഷപ്പെട്ടു…..
ആ ഘോരശബ്ദത്തിന്റെ നടുക്കത്തിൽ മാളങ്ങളിൽ നിന്നും പേടിച്ചു വിറച്ചു ഉരഗങ്ങൾ പുറത്തേക്ക് ഇഴഞ്ഞിറങ്ങി… ഗോകളും മറ്റു നൽക്കാലികളും ഭയചകിതരായി ഉച്ചത്തിൽ അലമുറയിട്ടു..
യോഗിതയുടെ കണ്ണുനീർ പ്രവാഹത്തിന്റെ ഒപ്പം ചേർന്നിരിക്കുന്നു ആകാശവും….
രാക്ഷസകൂട്ടത്തെ പോലെ ഇരമ്പി വരുന്ന കറുത്ത കാർമേഘങ്ങൾക്ക്
മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അരുണൻ ആകാശത്തിന്റെ ഏതോ ചെറുകോണിൽ അഭയം തേടിയിരിക്കുന്നു…
ഒരു ചാറ്റൽ മഴയായി തുടങ്ങി അതിശക്തമായ പേമാരിയായി മാറിയിരിക്കുന്നു പ്രകൃതി…
എന്ത് ചെയ്യണം എന്നറിയാതെ വൈശമ്പായനൻ പകച്ചു നിന്നു പോയി…
ചന്ദ്രമുഖിയുടെ ആഴങ്ങളിൽ നിന്നും അത് വരെ കേൾക്കാത്ത ചില ശബ്ദങ്ങൾ പുറത്തേക്ക് വന്നു….. സാമന്തപഞ്ചകത്തിന്റെ മാറിലേക്ക് തന്റെ ഇരുകൈകളും നീട്ടി തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു
ചന്ദ്രമുഖി അവളുടെ
രൗദ്രഭാവം മുഴുവൻ പുറത്തെടുത്തിരിക്കുന്നു….
ചന്ദ്രമുഖിയുടെ സംഹാരതാണ്ഡവത്തിൽ
സാമന്തപഞ്ചകത്തിന്റെ പടിഞ്ഞാറൻ അതിരുകൾ എല്ലാം അവൾ നക്കിത്തുടച്ചു മുന്നോട്ട് വരികയാണ്‌..
കൂടെ കൂട്ടിനായി മായാസുരൻ തന്റെ ശിരസ്സിൽ നിന്നും കൂറ്റൻ പാറക്കല്ലുകൾ പിഴുതെടുത്ത് എറിയുന്ന പോലെ പാറക്കല്ലുകൾ താഴേക്ക്‌ അതിവേഗത്തിൽ ഉരുണ്ടു വരികയാണ്…
ഭയന്ന് വിറച്ച് അലമുറയിട്ട് കരഞ്ഞുകൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഗ്രാമവാസികൾ പുരൂരവസിന്റെ അടുത്തേക്ക് ഓടിയടുത്തു……….
ചില മന്ത്രങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു പുരൂരവസ്‌ വലത് കൈ ആകാശത്തേക്ക് ഉയർത്തിയതും
ഒരു കൂറ്റൻ പാറക്കല്ല്
പുരൂരവസിന്റെ ഇടംകാലിൽ വന്നു പതിച്ചു.
ശരീരത്തെ ഒന്ന് അനക്കാൻ പോലും കഴിയാതെ വേദനയിൽ പുളയുകയാണ് പുരൂരവസ്…
“താൻ ചെയ്യ്ത തെറ്റിന് ദേവി നൽകിയ ശിക്ഷ”..
“എല്ലാ തെറ്റും ഞാൻ ഏറ്റു പറയാം മാതാ.. ഈ അസ്സഹനീയമായ വേദനയിൽ നിന്നും എന്നെ മോചിപ്പിച്ച് എന്റെ ജീവനെടുക്കു ദേവി”….
പേടിച്ചു പരിഭ്രാന്തരായ ഗ്രാമവാസികൾ പുരൂരവസിന്റെ അടുത്തേക്ക് നടന്നടുത്തു..
പുരൂരവസിന്റെ നാവിൽ നിന്നും എല്ലാ സത്യങ്ങളും മനസിലാക്കിയ
സൂക്താങ്കാർ പുരൂരവസിനോടായി പറഞ്ഞു..
“ഇന്നലെകളിൽ ആരോ ചെയ്യ്ത തെറ്റിനെ നിങ്ങൾ പുരോഹിത വർഗ്ഗം ഇന്നതിനെ ശരിയാക്കി മാറ്റുന്നു…..
നാളെ വിശ്വാസവും ആചാരവുമായി മാറ്റിയെടുത്ത് മനുഷ്യകുലത്തിന്റെ മുന്നിൽ നടപ്പിൽ വരുത്തുന്ന നാടുവാഴികളും പുരോഹിതന്മാരുമാണ് നാടുകളുടെ ശാപം”….
“അതിന്റെ ശിക്ഷയാണ് പുരൂരവസ്‌ നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് “………

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com