ഗൗരി  നിഴലിനോട് പടവെട്ടുന്നവൾ  11

Views : 2777

മഹാശ്വേതാ ദേവിയുടെയും സുനിൽ ഗംഗോപാധ്യായയുടെയും നോവലുകളിൽ വായിച്ച് മാത്രം പരിചയമുള്ള കൊൽക്കത്ത നഗരം….
എന്തോ മനസ്സ് പറയുന്നു ഈ കൊൽക്കത്ത നഗരത്തിന്റെ ഏതോ തെരുവീഥിയിൽ ഗൗരി ജീവിച്ചിരിപ്പുണ്ടന്……..
ജീവിച്ചിരിപ്പുണ്ടെങ്കിൽ കടലിൽ കായം കലക്കിയത് പോലെ ഈ മഹാനഗരത്തിൽ അലിഞ്ഞു ചേർന്നവളെ എങ്ങിനെ കണ്ടെത്തും?…
…………….
റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഹരി മനസ്സിൽ ആദ്യം കുറിച്ചു.
ഭദ്രകാളി ക്ഷേത്രത്തിൽ പോയി ദേവിയുടെ അനുഗ്രഹം നേടിയ ശേഷം ബേലൂർ മത്തിലെ രാമകൃഷ്ണ മിഷനിലേക്ക് യാത്ര തിരിക്കാം….
ഒരു ടാക്സിയിൽ കയറി നേരെ കാളിഘടിലെ ഭദ്രകാളി ക്ഷേത്രം ലക്‌ഷ്യമാക്കി നീങ്ങി…….
ഹൗറ പാലത്തിന്റെ താഴെ ആ ചാറ്റൽ മഴയിലും ശാന്തമായി ഒഴുക്കുന്ന ഹുഗ്ലി നദിയെ കണ്ടപ്പോൾ ഒരു നിമിഷമെങ്കിലും മനസമാധാനം തനിക്ക് ലഭിച്ചിരുന്നെങ്കിൽ……
ഇല്ല താൻ അതിനു യോഗ്യനല്ല എന്ന തിരിച്ചറിവ് ഉണ്ടായിട്ടു പോലും വെറുതെ ആഗ്രഹിച്ചു പോയി…
കാളിഘട്ടിലേക്കുള്ള യാത്രക്ക് ഇടയിൽ പെട്ടന്ന് ഉൾവിളി പോലെ….
“ടാക്സി സോനാഗച്ചിയില്ലേക്ക് തിരിക്കു”…..
അതു കേട്ടാ ഡ്രൈവർ ഒന്നു ഞെട്ടി…
“സ്വാമിജി എങ്ങോട്ട്!”…
“സോനാഗച്ചി അങ്ങോട്ട്‌ തന്നെ”….ഹരി മറുപടി പറഞ്ഞു…
“സ്വാമിജി ഇപ്പോൾ അങ്ങോട്ട്‌ പോയിട്ട് കാര്യമില്ല നമ്മൾ അവിടെ എത്തുമ്പോഴേക്കും നേരം പുലർന്നിരിക്കും”… ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു
“പറഞ്ഞ സ്ഥലത്തേക്ക് ടാക്സി എടുക്കു”…..
ഡ്രൈവർ മറുത്തൊന്നും പറഞ്ഞില്ല. സോനാഗച്ചി ലക്‌ഷ്യമാക്കി ടാക്സി മുന്നോട്ട് നിങ്ങി……….
സോനാഗച്ചി സ്ത്രീമാംസാ വില്പനയുടെ ഈറ്റില്ലം……. അവിടെ അവൾ ഉണ്ടായിരിക്കാം എന്നാ വിശ്വാസത്തിൽ ഹരിഗോവിന്ദൻ ആ തെരുവിൽ വന്നിറങ്ങി….
പുറത്തെ ചാറ്റൽ മഴയ്ക്ക് ശക്തി കുറഞ്ഞു തെരുവോരങ്ങളിൽ അവിടെയിടെയായി മഴവെള്ളം കെട്ടിനിൽക്കുന്നു… കൊൽക്കത്ത നഗരം ഉറക്കത്തിൽ നിന്നും ഉണർന്ന് സൂര്യോദയത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ. സോനാഗച്ചിയിലെ തെരുവുകളും അഭിസാരിക ഗൃഹങ്ങളും ചന്ദ്രോദയത്തിന്റെ ആലസ്യത്തിലേക്ക് വീണിരിക്കുന്നു…..
പാട്ടും കൂത്തും ആട്ടവും എല്ലാം അവസാനിച്ചു തെരുവോരം വിജനമായിരിക്കുന്നു…
ഇവിടെ ആരോട് ചോദിക്കും എവിടെ അന്വേഷിക്കും …
ആ തെരുവ് മുഴുവൻ അന്വേഷിച്ചിട്ടും എങ്ങും ഗൗരിയെ കണ്ടെത്താൻ കഴിയുന്നില്ല……
രാമകൃഷ്ണ മഠത്തിൽ താൻ സന്നിഹിതൻ ആയിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…..
നിരാശയോടെ തെരുവിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ
കുറച്ചു ദൂരെ ഒരു സൈക്കിൾറിക്ഷ വന്നു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com