ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 12 14

Views : 4857

ജീവിതത്തിന്റെ യഥാർത്ഥ മുഖം കാണാൻ അവസരം കിട്ടാത്ത ഭാഗ്യവാന്മാരായ അറബികളുടെ
വണ്ടികൾ ചീറി പാഞ്ഞു പോയി കൊണ്ടിരിക്കുന്ന
റോഡരികിലൂടെ ഉസ്താദ് മുന്നിലും ഞാൻ പിറകിലുമായി അങ്ങനെ കുറച്ചു നേരം നടന്നു . വൈകുന്നേരമായതിനാൽ മരുഭൂമിയെ പ്രണയിച്ച വെയിലിന്റെ പ്രണയത്തിന്റെ കാഠിന്യംഒരുപാട് കുറഞ്ഞിട്ടുണ്ടായിരുന്നു.
പൈസ വിളയുന്ന ബർക്കത്തിന്റെ നാട്ടിലെ മനോഹരമായ പുറത്തുള്ള കാഴ്ചകളും, മറ്റും നോക്കി നടക്കുന്നതിനിടയിൽ അവർ പറഞ്ഞു “അൻവർ നിന്റെ മനസ്സെന്തോ കാര്യമായ വിഷമം അനുഭവിക്കുന്നുണ്ട് എന്നെനിക്ക് തോന്നിയിരുന്നു നിന്റെ സംസാരങ്ങളും, വിഷമങ്ങളൊളിപ്പിച്ച നിന്റെ മുഖവും ശ്രദ്ധിച്ചപ്പോൾ പക്ഷേ അത് ഇങ്ങനെയൊരു വേദന നിറഞ്ഞ കാര്യം ആയിരിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരു
ന്നില്ല.! ”
“മാഷാ അല്ലാഹ്
പടച്ചോൻ നമ്മളൊന്നും പ്രതീക്ഷിക്കുന്
നതല്ലല്ലോ അവന്റെ ദുനിയാവിലും ആഖിറത്തിലും ഒരുക്കിയിരിക്കുന്നത്.. ”
“എനിക്ക് നിന്നെ കൂടുതൽ പരിചയമില്ല ഒന്നുരണ്ട് മണിക്കൂർ മുൻപ് പരിചയപ്പെട്ട ഒരു സുഹൃത്ത്. നിനക്ക് ഞാനും അങ്ങനെ തന്നെ പക്ഷേ ഈ കുറഞ്ഞ സമയം കൊണ്ട് നമ്മളൊരുപാട് അടുത്തു പോയിരിക്കുന്നു. ഞാൻ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇന്ഷാ അല്ലാഹ് നാട്ടിലേക്ക് മടങ്ങും . പിന്നീട് നമ്മൾ കാണുകയോ സംസാരിക്കുകയോ ചെയ്യുമോ എന്നുള്ളത് പടച്ചോന് മാത്രമേ അറിയൂ വീണ്ടും കാണുവാൻ റബ്ബ് നമുക്ക് തൌഫീഖ് നൽകട്ടെ .
എന്തോ നിന്റെ അവസ്ഥകൾ കേട്ടപ്പോൾ മുസ്ലിമായ ഞാൻ എന്റെ ബാധ്യത നിറവേറ്റേണ്ടതുണ്ടല്ലോ എന്നെന്റെ മനസ്സോർമ്മിപ്പി
ക്കുകയുണ്ടായി . അതുകൊണ്ടാണ് നമ്മളീ മരുഭൂമിയിലൂടെ ഇങ്ങനെ നടക്കാനിറങ്ങിയത്.
എന്റെ വാക്കുകൾ അൻവറിന് വിഷമം തോന്നിപ്പിക്കില്ലെന്ന വിശ്വാസത്തോടെയാണ് ഞാൻ പറയാനൊരുങ്ങുന്നത്…
ഇപ്പോൾ നമ്മളേയും തലോടി കൊണ്ട് കൂടെയുള്ള ഈ നാട്ടിലെ കാറ്റിനിന്നും നമ്മുടെ റസൂലിന്റെയും, സ്വഹാബത്തിന്റെയും സഹനങ്ങളുടെയും, ക്ഷമയുടെയും ഗന്ധമുണ്ട് ആ മണ്ണിൽ നിന്ന് കൊണ്ട് ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ഇതുവരെ അൻവറിന്റെ മനസ്സ് പറഞ്ഞ കാര്യങ്ങള്ക്ക് വിപരീതമായി തോന്നിയാൽ അതായത് ത്വലാഖ് ചൊല്ലുവാൻ ഒരുങ്ങുന്നതിന് തടസ്സമായി മാറിയാൽ അതിൽ വിഷമിക്കുകയോ, മാനസികമായി തളരുകയോ ചെയ്യരുത് കാരണം നമ്മൾ വെറും പടപ്പുകളാണ് എല്ലാം നിയന്ത്രിക്കുന്നത് റബ്ബാണല്ലോ. അതുകൊണ്ട് വിഷമങ്ങൾ ഒന്നും ഉണ്ടാവാതെ ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്യാൻ ശ്രമിക്കുക . കഴിയുന്നില്ലെങ്കിൽ ഉപേക്ഷിക്കണം ..!
പരിശ്രമിച്ച് കിട്ടുന്ന വിജയങ്ങൾക്ക് വല്ലാത്ത സുഖമാണ് നമുക്കത് അറിഞ്ഞു ബോധ്യപ്പെടുമ്പോൾ വല്ലാത്ത അനുഭൂതിയുമായിരിക്കും .
നീയിപ്പോൾ അനുഭവിക്കുന്നത് പടച്ചോന്റെ ഒരു പരീക്ഷണമായിരിക്
കാം. സ്വപ്നങ്ങളൊക്കെ കണ്ട് കാത്തിരുന്ന ഒരു യുവാവ് വിവാഹിതനാകുമ്പോൾ അവൻ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുക അതൊരു കടുത്ത പരീക്ഷണമാണ് .
പടച്ചോൻ അവന്റെ പടപ്പുകളുടെ ക്ഷമ നല്ലോണം പരീക്ഷിക്കും കാരണം അവനെത്ര ക്ഷമിക്കുന്നവനാണ്. എല്ലാ അനുഗ്രഹങ്ങളും കിട്ടിയ നമ്മളൊക്കെ അതെല്ലാം മറന്ന് ചെയ്ത് പോകുന്ന കാര്യങ്ങൾ അവൻ ക്ഷമിക്കുന്നത് കൊണ്ടല്ലേ നമ്മളൊക്കെ ഇന്നും ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നുവെ

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com