? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

അവന്റെ മനസ്സിൽ മുഴുവൻ സംശയങ്ങളും ഭയവും കൊണ്ട് നിറഞ്ഞിരുന്നു …. ഏതൊരു ചിന്തയ്ക്കുമൊടുവിൽ അവന്റെ മനസ്സിൽ വരുന്നത് തനിക്ക് അഹാനയെ നഷ്ടമാകുമോ എന്ന ഭയം മാത്രമായിരുന്നു …. അഹാനയോട് പ്രണവ് വിളിച്ച കാര്യം പറഞ്ഞാലോ എന്നവൻ ചിന്തിച്ചു , പക്ഷെ പിന്നീടത് ഗുണത്തേക്കാൾ ഏറെ ദോഷം വരുത്തി വയ്ക്കുമോ എന്നവൻ ഭയന്നു .

 

എല്ലാത്തിനുമൊടുവിൽ പ്രണവിനെ ചെന്ന് കാണാം എന്ന് തന്നെ അവൻ തീരുമാനിച്ചു , അവനെന്താണ് പറയാനുള്ളതെന്ന് കേട്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന് മനസ്സിലുറപ്പിച്ചു . ഒപ്പം പോയി മടങ്ങി എത്തുന്നത് വരെ ഈ കാര്യം ആരും അറിയരുതെന്നും അവനുറപ്പിച്ചു സുഹൃത്തായ യദു പോലും . അവന്റെ മനസ്സിലെ ഓരോ തീരുമാനങ്ങളിലേയ്ക്കും അവനെ നയിച്ചത് ഭയം എന്ന വികാരമായിരുന്നു , അഹാനയെ തനിക്ക് നഷ്ടമാകുമോ എന്ന ഭയം ….

 

 

                           …………………………

 

 

അന്ന് സന്ധ്യ കഴിഞ്ഞ് , അജുവും യദുവും താമസിക്കുന്ന വീട്ടിൽ …

 

” എടാ …… ഞാനും വരണോ …. നീ ഇത്രയും ദൂരം ബൈക്കിൽ , അതും ഒറ്റയ്ക്ക് ….. ”

യദു അവനോട് ചോദിച്ചു ….

 

” എന്തിന് …. ? ഞാനിതിൽ കൂടുതൽ ദൂരം ബൈക്കിൽ ട്രാവൽ ചെയ്തിട്ടുള്ളതല്ലേ …. നാളെ തന്നെ മടങ്ങി എത്തുകയും ചെയ്യും …. ”

അജു അതും പറഞ്ഞ് ചെറിയ ഒരു ബാഗെടുത്ത് തോളിലിട്ടു ……

 

” ടാ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ …. ? എന്നോട് പറയാത്തതായി ….. അല്ല നിന്റെ മുഖത്ത് ഒരു ടെൻഷനുള്ളത് പോലെ ….. ”

യദു അവനോട് ചോദിച്ചു ….