? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

അവിടെയാകെ മണിനാദം അലയടിച്ച് മുഴങ്ങിക്കൊണ്ടിരുന്നു ഒപ്പം മുകളിൽ വട്ടമിട്ട് പറക്കുന്ന പരുന്തുകളുടെ ശബ്ദവും ….

 

ക്ഷേത്രത്തിനുള്ളിലെ പൂജകൾ അവസാനിച്ചതും പൂജാരി തീർത്ഥജലവുമായി പുറത്തേയ്ക്ക് വന്നു …. ക്ഷേത്രത്തിന് മുന്നിൽ നിന്നവർക്കൊക്കെ പൂജാരി തീർത്ഥജലം നൽകി , ഒടുവിൽ അവരുടെ അവസരമായി ….
മുന്നിൽ വന്ന് നിന്ന അജുവിനെ കണ്ടതും പൂജാരി അവനെ ഒന്ന് സൂക്ഷിച്ച് നോക്കി …..

 

” എന്നെ മറന്ന് കാണും അല്ലേ …. ? ”

ഒരു പുഞ്ചിരിയോടെ അവൻ അയാളോട് ചോദിച്ചു .

 

” മറക്കാനോ , ഇല്ല …. ഇപ്പൊ നിന്നെ കണ്ടപ്പോൾ തന്നെ അന്ന് നടന്ന പലതും എന്റെ മനസ്റ്റിൽ ഈശ്വരൻ തോന്നിപ്പിച്ച് തന്നു …. ”

പുജാരി സന്തോഷത്തോടെ അത്രയും പറഞ്ഞു … അഹാന അവർ സംസാരിക്കുന്നതൊക്കെ നോക്കി നിൽക്കുകയാണ് , ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ . പൂജാരി അവളെയൊന്ന് നോക്കി ….

 

” ഇതാണല്ലേ ആള് ? ”

അയാൾ ഒരു പുഞ്ചിരിയോടെ ചോദിച്ചതും അവൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി ….

 

” ഈശ്വരൻ തിരിച്ച് തന്നുവല്ലോ …. അതിന് നന്ദി പറയുക ….. നല്ലതേ വരൂ ….. ”

അയാളതും പറഞ്ഞ് തിരികെ നടക്കാൻ തുടങ്ങിയതും ….

 

” അതെ , അങ്ങ് എങ്ങനെയാ അത്രയും ഉറപ്പോടെ ഇവൾ മടങ്ങിവരുമെന്ന് അന്ന് പറഞ്ഞത് ? അന്ന് അങ്ങയുടെ ആ വാക്കുകൾ കേട്ട നിമിഷം മുതൽ എന്റെ ഉള്ളിലും വല്ലാത്ത ഒരു ആത്മവിശ്വാസം വന്നിരുന്നു .