നാഗത്താൻ കാവ് [ദേവ്] 164

Views : 4362

നാഗത്താൻ കാവ്

Author :ദേവ്

 

“നാഗത്താനോ..?? അതാരാ മുത്തശ്ശി..??”

 

അത്താഴവും കഴിഞ്ഞ് ഉമ്മറപ്പടിയിൽ മുത്തശ്ശിയുടെ മടിയിൽ തലവച്ച് കിടക്കുമ്പോഴാണ് ഉണ്ണിക്കുട്ടൻ ആ ചോദ്യം ചോദിച്ചത്.. ഉണ്ണിക്കുട്ടന്റെ കാഴ്ചപ്പാടിൽ ലോകത്തിൽ വച്ച് തന്നെ ഏറ്റവും അറിവുള്ളത് അവന്റെ മുത്തശ്ശിക്കാണ്..ഉണ്ണിക്കുട്ടന്റെ ഒരു ചോദ്യങ്ങൾക്കും ഇന്നേവരെ മുത്തശ്ശിയുടെ പക്കൽ ഉത്തരം ഇല്ലാണ്ടിരുന്നിട്ടില്ല… കഥകളായും പാട്ടുകളായും മുത്തശ്ശി ആ എഴുവയസ്സുകാരന് പറഞ്ഞുകൊടുത്ത ലോകമാണ് ഉണ്ണിക്കുട്ടന്റെ മനസ്സിലെ ചിലമ്പ്ദേശം.. പാലക്കാടിന്റെ ഉൾനാടുകളിൽ എവിടെയോ ഉള്ള ഒരു കൊച്ചുഗ്രാമം… വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിച്ച് ജീവിക്കുന്ന കുറേ നല്ലവരായ മനുഷ്യർ… ആ ഗ്രാമത്തിന്റെ ഒത്ത നടുക്കായി തിടമ്പേറ്റിയ കൊമ്പനെപ്പോലെ തലയുയർത്തി നിൽക്കുന്ന വടക്കേമേലകം എന്ന തറവാട്.. ആ തറവാട്ടിലെ കണ്ണിലുണ്ണിയാണ് ഉണ്ണിക്കുട്ടൻ… കുഞ്ഞായിരിക്കുമ്പോൾത്തന്നെ സ്വന്തം അച്ഛനെയും അമ്മയെയും നഷ്ടമായ ഭാഗ്യദോഷിയായ ഇളമുറത്തമ്പുരാൻ… അമ്മയും അച്ഛനും വിഷം തീണ്ടിയാണ് മരിച്ചതെന്ന് വാല്യക്കാരി രുഗ്മിണിയമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്… സർപ്പശാപം ആണത്രേ…

 

ഒരിക്കൽ കൂട്ടുകാരോടൊപ്പം തെക്കിനിമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ എങ്ങനെയോ തൊടിയോട് ചേർന്നുള്ള ആ കാവിലേക്ക് ഉണ്ണിക്കുട്ടൻ ആദ്യമായി എത്തപ്പെട്ടത്… കുഞ്ഞുമനസ്സിൽ ഇന്നേവരെ കാണാത്ത എന്തോ മനോഹര കാഴ്ച്ച കണ്ടതിന്റെ സന്തോഷം വല്ലാതെ അലയടിച്ചു… എന്തോ ഒരു ശക്തി ആ വള്ളിപ്പടർപ്പിനുള്ളിലേക്ക് അവനെ പിടിച്ച് വലിക്കുന്നതുപോലെ…ഓരോ കാലടിയും മുന്നോട്ട് വക്കുമ്പോൾ മുൾചെടികളും കൂർത്ത കല്ലുകളും അവനുവേണ്ടി വഴിമാറി പാതയൊരുക്കി…ഒടുവിൽ ആ ചെറിയ കാടിന്റെയുള്ളിൽ ഒത്ത നടുക്കായി അവനെത്തി…അങ്ങനെയാരും വരാറില്ലാത്ത ഒരു സ്ഥലമാണ് അതെന്ന് ചുറ്റുപാടും കണ്ണോടിച്ചപ്പോൾ തന്നെ അവനു മനസിലായി..അവിടെ അവനൊരു വലിയ കല്ല് കണ്ടു… മനോഹരമായി കൊത്തിയുണ്ടാക്കിയ ഒരു ശില്പം.. അങ്ങനെയൊന്ന് അവൻ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു… ആ ശില്പത്തിനുള്ളിൽ ആരോ അവനെ നോക്കി പുഞ്ചിരിക്കുന്നതുപോലെ അവനു തോന്നി… കൗതുകം വിവേകത്തെ കീഴടക്കിയപ്പോൾ അവനറിയാതെ അവന്റെ കൈകൾ ആ ശില്പത്തിലേക്ക് നീണ്ടു… സ്പർശിക്കാൻ തുടങ്ങിയ മാത്രയിലാണ് ഉണ്ണീ… എന്നുള്ള ഉച്ചത്തിലുള്ള വിളി അവന്റെ കാതിൽ പതിഞ്ഞത്… പെട്ടന്നുള്ള വിളികേട്ട് ഞെട്ടി പിന്നോക്കം പോയ ഉണ്ണിക്കുട്ടൻ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് പിന്നിൽ തന്നെത്തന്നെ തുറുച്ചുനോക്കി നിൽക്കുന്ന ഇളയമ്മയെ ആണ്… ആ മുഖത്ത് അപ്പോൾ ഉണ്ടായിരുന്ന ഭാവം ഉണ്ണിക്കുട്ടന് മനസിലായില്ല… ദേഷ്യമായിരുന്നോ..?? അതോ ഭയമോ…?? എന്തുതന്നെയായാലും തന്നെയും വലിച്ചെടുത്തു തിരികെ നടന്ന ഇളയമ്മയുടെ വേഗത്തിൽ നിന്ന് ഒന്ന് അവൻ മനസ്സിലാക്കി… എത്രയും വേഗം ആ വള്ളിപ്പടർപ്പുകൾ നിറഞ്ഞ കാട്ടിൽ നിന്ന് പുറത്തുകടക്കാൻ അവർ ശ്രമിക്കുന്നുണ്ട്…

 

തിരികെയെത്തി തെക്കിനിയുടെ വരാന്തയിൽ ഉണ്ണിക്കുട്ടനെ ചേർത്തുപിടിച്ച് ഇരിക്കുമ്പോഴും ഇളയമ്മയുടെ കൈകൾ വല്ലാണ്ട് വിയർത്ത് വിറക്കുന്നുണ്ടായിരുന്നു…

“എന്തിനാ ഇളയമ്മേ ഇങ്ങനെ വിറക്കുന്നേ..??”

Recent Stories

The Author

ദേവ്

8 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കൊള്ളാം തുടക്കം അടിപൊളി ആയിട്ടുണ്ട്♥️.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ♥️♥️

  2. Kurachukoodi 📄📄 page kooduthal ezhuthuka..story 👍👍❤️🧡❤️❤️… pinne orupaadu vaikipikaruth..please

  3. Nannayittund. Wtg 4 nxt part…

    1. Udane thanne undavum… Late aakkilla…

  4. Super 💕💕💕

  5. അപ്പോ അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ…. 💖💖💖💖💖💖

  6. പാർട്ടുകൾ ലേറ്റ് ആക്കാതെ ഇട്ടാൽ നന്നായിരുന്നു

  7. കൊള്ളാം നന്നായിട്ടുണ്ട് നല്ല തുടക്കം ആണ് ഇന്ട്രെസ്റ്റിങ് നാഗത്താനെയും ഭാഗവതിയെയും അറിയാൻ കാത്തിരിക്കുന്നു

    കൊറേ സസ്പെൻസ് ഉള്ള സ്റ്റോറി ആണ് എന്ന് മനസിലായി

    Nxt part വേഗം പോസ്റ്റ്‌ ആക്കണേ

    All the best

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com