? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

യദു തിരിച്ച് വിളിക്കാം എന്ന് പറഞ്ഞ് കുറെ നേരമായിട്ടും തിരികെ വിളിക്കാത്തതുകൊണ്ട് അഹാന അവനെ അങ്ങോട്ട് വിളിച്ച് കാര്യങ്ങൾ തിരക്കി . അവളുടെ നിർബന്ധത്തിനൊടുവിൽ അറിഞ്ഞ കാര്യങ്ങളൊക്കെ അവനവളോട് പറയേണ്ടി വന്നു .

 

അവളുടെ മനസ്സിലും സംശയങ്ങൾ മുള പൊട്ടാൻ തുടങ്ങി . എന്തിനാണ് അജു തന്നോട് നുണ പറഞ്ഞ് ഇവിടെ നിന്ന് പോയതെന്ന് അവൾ സ്വയം ചോദിച്ചു … താനറിയാത്ത എന്തെങ്കിലും അവന്റെ ജീവിതത്തിൽ ഉണ്ടോ എന്ന് പോലും അവൾ സംശയിച്ചു . അപ്പോഴേയ്ക്കും ദേവു അവളുടെ വീട്ടിലെത്തി … അഹാനയുടെ മുഖത്തെ ഭാവമാറ്റം കണ്ടതും ദേവു കാര്യമെന്തെന്ന് തിരക്കി … അവൾ എല്ലാം ദേവുവിനോട് പറഞ്ഞു . എല്ലാം കേട്ടതും അവളുടെ മനസ്സും ആശയകുഴപ്പത്തിലായി .

 

അഹാന വീണ്ടും ഫോണെടുത്ത് അജുവിനെ വിളിച്ച് നോക്കി , പക്ഷെ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി .

 

അപ്പോഴേയ്ക്കും അവളുടെ ഫോണിലേയ്ക്ക് ഒരു മെസേജ് വന്നു , ഒരു വാട്സ് ആപ്പ് മെസേജ് ആയിരുന്നു അത് . അജു ആയിരിക്കുമെന്ന് കരുതി അവൾ വാട്സ് ആപ്പ് ഓപ്പൺ ചെയ്തു നോക്കി …. ആ നമ്പർ കണ്ടതും അവളുടെ മുഖത്ത് പെട്ടെന്ന് ദേഷ്യം നിറഞ്ഞു …. എന്നോ താൻ മനസ്സിൽ നിന്നും ഫോണിൽ നിന്നും ഡിലീറ്റാക്കിയ നമ്പറായിരുന്നു അത് , പ്രണവിന്റെ നമ്പർ ….

 

” ആരാടീ ….? ”

അവളുടെ മുഖത്ത് പെട്ടെന്ന് ദേഷ്യം വന്നത് കണ്ട ദേവിക ചോദിച്ചു .