✮കൽക്കി࿐
(ഭാഗം – 37)
വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]
അയാൾ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി ……. ചില നിമിഷങ്ങൾ കണ്ണെടുക്കാതെ .
” സർപ്പവിഷം ബാധിച്ച് മരണാസനത്തിലായ ഒരു കുഞ്ഞിനെ മോള് രക്ഷിച്ചു എന്നല്ലേ പറഞ്ഞത് …… ”
” അതെ ! എന്താ മുത്തശ്ശാ … ? ”
അയാളുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞതും ……
” മോളുടെ അമ്മാമ്മ . ആ തലമുറ അവർ സാധാരണക്കാരല്ല മോളെ ….. നിങ്ങൾ നാഗ വംശജരാ , നീയും ! ”
അയാളുടെ മറുപടി കേട്ട് പാറു ഉൾപ്പെടെ എല്ലാവരും ഞെട്ടി …….
” മുത്തശ്ശൻ എന്താ പറഞ്ഞേ ? ”
പാറു കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചോദിച്ചു ……
” സത്യം , അത് മോളുടെ കണ്ണുകളിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ സാധിക്കും . ദാ ….. ആദിയും നാഗവംശജനാ ….. പക്ഷെ അവനില്ലാത്ത എന്തോ ഒരു പ്രത്യേകത അത് മോളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട് , പക്ഷെ അതെന്താ എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല .
തമ്പി അതിശയത്തോടെ പറഞ്ഞു .
” പക്ഷെ മുത്തശ്ശാ എൻ്റെ അച്ഛനാണ് അവസാന നാഗവംശജനെന്ന് മുത്തശ്ശൻ തന്നെ എന്നോട് പറഞ്ഞിട്ടുള്ളതല്ലേ ….. പിന്നെ എങ്ങനെ ? ”
ഉടനെ ആദി സംശയത്തോടെ ചോദിച്ചു .
” മ് …. ശരിയാ , ഹരി നാരായണനായിരുന്നു നാഗവംശത്തിലെ അവസാന ആൺതരി , പക്ഷെ ….. ചിലപ്പൊ , പാർവ്വതി മോളുടെ അമ്മാമ്മയുടെ കുടുംബം നാഗ വംശമായിരിക്കാം – അങ്ങനെയാകാം പാറുവിനും നാഗവംശത്തിൻ്റെ അംശബന്ധം ലഭിച്ചത് . പക്ഷെ ഒരാൾ യഥാർത്ഥ നാഗവംശജനാകണമെങ്കിൽ അയാളുടെ അച്ഛൻ നാഗവംശജനാകണം . ഇനി ഏതെങ്കിലും തരത്തിൽ അച്ഛനും അമ്മയും നാഗവംശജരാണെങ്കിൽ അവർക്കുണ്ടാകുന്ന കുഞ്ഞ് ഒരു പൂർണ നാഗവംശജനായിരിക്കും ……
ഇവിടെ ആദി അർദ്ധ നാഗവംശജനാ അച്ഛൻ നാഗവംശവും അമ്മ ചേകവർ വംശവും പക്ഷെ പാർവ്വതി മോളുടെ കണ്ണുകളിൽ മറഞ്ഞിരിക്കുന്ന പ്രത്യേകത അത് എനിക്കത്ര മനസിലാകുന്നില്ല ….. മോളുടെ അച്ഛൻ ! ഇനി അദ്ദേഹം നാഗ വംശജനാണോ ? ഇല്ല അതിന് സാധ്യത ഉണ്ടാകില്ല ! ”
തമ്പി സ്വയം പറഞ്ഞതും ….
” അതിനെപ്പറ്റി എനിക്കറിയില്ല മുത്തശ്ശാ … മുകുന്ദൻ എന്നാ അച്ഛൻറെ പേര് , ഒരു ആക്സിഡൻ്റിൽ കാണാതായതാ , പത്ത് വർഷത്തിലേറെയായി .ഇതുവരെ ഒരറിവുമില്ല …… ”
പാറു സങ്കടം കലർന്ന സ്വരത്തിൽ പറഞ്ഞതും ……
” മുത്തശ്ശാ …. വംശം മനസ്സിലാക്കലല്ലല്ലോ ഇപ്പൊ പ്രധാനം . ഇന്ദ്രജാലക്കല്ല് അത് അപഹരിച്ചതാരാ ? അത് അർഹതയില്ലാത്തവരുടെ കയ്യിലെത്തിയാൽ പിന്നെ എന്താ ഉണ്ടാവുക എന്ന് മുത്തശ്ശനറിയില്ലേ …….. ഇനി എന്താ ചെയ്യേണ്ടേ ….. ? “
Very good 👍. Waiting for next part.
Thanks bro
ചേട്ടോ
സമയം ഇല്ലായിരുന്നു ഇപ്പോൾ ആണ് വച്ചിച്ചത് എല്ലാം വായിച്ചു. കലക്കി 💗 വീണ്ടും കാണാം നന്മക് 😜
ഹലോ Tom bro 😁
ഒത്തിരി സന്തോഷം
സ്നേഹത്തോടെ ❤️❤️❤️
Aparajithan Loading…
Enthaano pratheekshiche…ath nannayitt kittunundd…..❤❤❤
ഒത്തിരി സന്തോഷം ❤️❤️❤️
Suuuper
Thanks ❤️❤️❤️
വിച്ചു ബ്രോ അടുത്ത പാർട്ട് ഒരു ആഴ്ച്ചക്ക് മുകളിൽ പോവരുതേ 😁💓
നോക്കട്ടെ bro , ഉറപ്പ് പറയുന്നില്ല എന്നാലും ഒരു പാർട്ടിനുള്ളത് എഴുതി പൂർത്തിയാകുന്ന മുറയ്ക്ക് പബ്ലിഷ് ചെയ്യാം
❤️
❤️❤️
❤️❤️❤️
❤️❤️❤️