? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

എല്ലാം അറിഞ്ഞ് കഴിഞ്ഞാൽ അവൾ എന്റെ ഒപ്പം നിൽക്കുമെന്ന് എനിക്കുറപ്പുണ്ട് , കാരണം എനിക്കവളെ നന്നായി അറിയാം അത് തന്നെ . തീരുമാനം നിന്റേതാണ് , സൗകര്യം ഉണ്ടെങ്കിൽ നാളെ ഇവിടെ എത്തണം . ”

അത്രയും പറഞ്ഞ് ആ ഫോൺ കോൾ കട്ടായി … അജു അതൊക്കെ കേട്ട് ഇടിമിന്നലേറ്റത് പോലെ നിന്നു പോയി ….

 

” എന്താ അജു ? ആരാ വിളിച്ചേ ? ”

അഹാന അവന്റെ അടുത്ത് വന്ന ശേഷം ചോദിച്ചു … അജു ഉടനെ തന്റെ മുഖത്തെ ഭാവം മാറ്റി പുഞ്ചിരി വരുത്താൻ ശ്രമിച്ചു ….

 

” നാട്ടീന്ന് ഫാദറാ …. അവിടെ എന്തോ അത്യാവശ്യം ചിലപ്പൊ ഇന്ന് വൈകിട്ട് എനിക്ക് നാട്ടിൽ പോകേണ്ടി വരും …. കൺഫോം ചെയ്തിട്ട് വിളിച്ചറിയിക്കാം എന്നു പറഞ്ഞു …. ”

അജു മനസ്സിൽ തോന്നിയ ഒരു നുണ പറഞ്ഞു …

 

” എന്താ അജു …. എന്തെങ്കിലും പ്രശ്നം ഉണ്ടോ … ? എങ്കിൽ ഞാൻ അച്ഛനോട് പറയാം .. ”

അവൾ അവനോട് ചോദിച്ചു .

 

” ഏയ് എന്ത് പ്രശ്നം …. എന്തോ ചെറിയ ആവശ്യമാ …. നാട്ടിൽ പോയിട്ടും കുറച്ച് ദിവസമായില്ലേ , പോയാൽ എല്ലാവരേയും ഒന്ന് കാണുകയും ചെയ്യാം …. ഇന്ന് പോയാൽ നാളെ രാത്രിയോടെ എനിക്ക് മടങ്ങി എത്താലോ …. താനെന്തിനാ വെറുതെ എല്ലാത്തിനും ടെൻഷനടിക്കുന്നേ ….. ”

ഒരു പുഞ്ചിരിയോടെ അവൻ അവളോട് പറഞ്ഞു … അപ്പോഴേയ്ക്കും ബെൽ മുഴങ്ങി , അവർ തിരികെ ക്ലാസ്സിലേയ്ക്ക് മടങ്ങി ….

 

ക്ലാസ്സ് റൂമിൽ തിരിച്ചെത്തിയ അവന് ക്ലാസിൽ ശ്രദ്ധിച്ചിരിക്കാനെ കഴിഞ്ഞില്ല ….