? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

പ്രതീക്ഷ അസ്തമിച്ച എനിക്ക് പുതു ജീവൻ ലഭിച്ചതു പോലയായിരുന്നു ആ വാക്കുകൾ .
അങ്ങ് തന്നെ അന്ന് പറയുകയും ചെയ്തു
ഞാൻ ആർക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്ന് അങ്ങേയ്ക്കറിയില്ല , പക്ഷെ അയാൾ സ്വന്തം കാലിൽ എണീറ്റ് നടക്കാറാവുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഇവിടെ വരണം എന്ന് …. ”

അജു ആകാംഷയോടെ അയാളോട് ചോദിച്ചു … അഹാന അതൊക്കെ ഒരൽഭുതം പോലെ കേട്ട് നിൽക്കുകയാണ് . അവന്റെ ആ ചോദ്യം കേട്ടതും ആദ്യം അയാളൊന്ന് പുഞ്ചിരിച്ചു .

 

” എല്ലാം ഓരോരോ തോന്നലല്ലേ …. മനസ്സിൽ തെളിഞ്ഞു വരുന്ന ചില തോന്നലുകളും വിശ്വാസവും …. അന്ന് നീ ഇവിടെ ഈ വിഗ്രഹത്തിന് മുന്നിൽ നിറകണ്ണുകളോടെ നിന്നപ്പോൾ ഈശ്വരൻ തന്നെ എനിക്ക് ചില നിമിത്തങ്ങൾ കാട്ടിത്തന്നു …. അപ്പോൾ ഈശ്വരൻ മനസ്സിൽ തോന്നിപ്പിച്ച കാര്യം അത് ഞാൻ നിന്നോട് പറഞ്ഞു അത്രേ ഉള്ളൂ …. ”

അയാൾ ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞ
ശേഷം തിരികെ അകത്തേയ്ക്ക് കയറി ….

 

” എന്താ അജൂ ….. നിങ്ങളിതെന്താ സംസാരിച്ചെ ? എനിക്കൊന്നും മനസിലായില്ല …. ”

അഹാന ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ അവനോട് ചോദിച്ചു ….

 

” പറയാം … ”

അവനതും പറഞ്ഞ് അവളെയും കൂട്ടി തൊട്ടടുത്ത ആ ആൽമരത്തിന് ചുവട്ടിൽ ചെന്നിരുന്നു , ശേഷം അന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി അവനവൾക്ക് പറഞ്ഞ് കൊടുത്തു …. അതിശയത്തോടെയാണവൾ അവൾ അതൊക്കെ കേട്ടിരുന്നത് .