? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

” അവള് അവനെ തള്ളിപ്പറയാൻ ഇതിൽ പരം ഇനി എന്ത് വേണം . പ്രണവെ ഇനിയെല്ലാം നിന്റെ കയ്യിലാ ….. ”

നിവേദ് ഒരു പുഞ്ചിരിയോടെ പറഞ്ഞു ….

 

” എടാ ബാക്കിയിരിക്കുന്നത് കൂടി കലക്കി അവന്റെ അണ്ണാക്കിലേയ്ക്ക് ഒഴിച്ച് കൊടുക്ക് …. എന്തായാലും അവന് ബോധം വരാൻ നാളെ ഉച്ചയൊക്കെയാകും അതിന് മുൻപ് എല്ലാം നടന്നിരിക്കണം …. ”

നിവേദ് വിപിനോട് പറഞ്ഞ ശേഷം ചെയറിൽ നിന്നെണീറ്റു ….

 

” നീ വരുന്നുണ്ടോ ? ”

നിവേദ് വിപിനെ നോക്കി ചോദിച്ചതും അവനൊന്ന് പുഞ്ചിരിച്ചു ….

 

” എന്തായാലും കാശ് മുടക്കി അവളെ ഇവിടെ എത്തിച്ചു , അപ്പൊ പിന്നെ അത് മുതലാക്കണ്ടേ അളിയാ … ”

അവനൊരു വഷളൻ ചിരിയോടെ മറുപടി പറഞ്ഞു ….

 

” മ് ശരി നടക്കട്ടെ , പ്രണവേ വാടാ എന്നാ നമുക്കങ്ങ് പോയേക്കാം …. ”

നിവേദ് അതും പറഞ്ഞ് വിപിന്റെ കയ്യിൽ നിന്ന് ക്യാമറയും വാങ്ങി പുറത്തേയ്ക്ക് നടന്നു പുറകെ പ്രണവും .

 

 

                           …………………………

 

 

അടുത്ത ദിവസം …
മഹേന്ദ്രനാഥിന്റെ വീട് ….

 

നേരം പുലർന്നു . ബെഡ്ഡിൽ നിന്നെണീറ്റ അഹാന ആദ്യം തന്നെ ഫോണെടുത്ത് നോക്കി , അജു വിളിച്ചിരുന്നോ എന്നറിയാനായി . പക്ഷെ വിളിച്ചിട്ടുണ്ടായിരുന്നില്ല …

 

‘ അവിടെ എത്തിയ ഉടൻ വിളിക്കാം എന്നാണല്ലോ അജു പറഞ്ഞത് , ചിലപ്പൊ മറന്ന് കാണും . ‘