? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

” ആ പ്രണവാ …. ”

അവൾ ദേഷ്യസ്വരത്തിൽ മറുപടി പറഞ്ഞു …..

 

” അവനെന്തിനാ ഇപ്പൊ നിനക്ക് മെസേജ് അയക്കുന്നേ .. എന്തായാലും എടുത്ത് നോക്ക് … ”

ദേവു പറഞ്ഞതും മറുപടിയൊന്നും പറയാതെ അവൾ ദേഷ്യത്തിൽ തന്നെ ഇരുന്നു …

 

” ഇങ്ങ് താ …. ഞാൻ നോക്കാം . അവനുള്ള മറുപടി ഞാൻ കൊടുത്തോളാം …. ”

ദേവു അതും പറഞ്ഞ് അഹാനയുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ച് വാങ്ങിയ ശേഷം അത് ഓപ്പൺ ചെയ്ത് നോക്കി ….

 

” വോയിസ് മെസേജ് ആണല്ലോ ….. ”

ദേവു അതും പറഞ്ഞ് മെസേജ് ഓപ്പൺ ചെയ്ത് വോളിയത്തിൽ ഇട്ടു .

 

” അഹാന ….. തനിക്കെന്നോട് തീർത്താൽ തീരാത്ത പകയും ദേഷ്യവും ഉണ്ടാകുമെന്നെനിക്കറിയാം , ഒരു സോറി പറഞ്ഞാൽ തീരുന്നതല്ല ഒന്നും . എന്നാലും സോറി …. തന്നോട് അന്ന് ഞാൻ ബ്രേക്കപ്പ് പറഞ്ഞത് തന്നോട് സ്നേഹമില്ലാത്തത് കൊണ്ടല്ല , സ്നേഹക്കൂടുതല് കൊണ്ടാ …. ഞാൻ കാരണം തനിക്ക് ഒരു അപകടവും വരരുത് എന്ന് കരുതി ….

 

അതിനെപ്പറ്റി പറഞ്ഞ് ഞാൻ തന്നെ മുഷിപ്പിക്കുന്നില്ല …. തന്റെ അസുഖം കാരണമല്ല തന്നോട് ഞാനന്ന് ബ്രേക്കപ്പ് പറഞ്ഞത് , അതിന് മുന്നേ തന്നെ എന്നിൽ നിന്ന് തന്നെ അകറ്റാൻ ഞാൻ മനസ്സുകൊണ്ട് തീരുമാനിച്ചിരുന്നു . താനന്ന് ആ അസുഖത്തിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ എന്നിൽ നിന്നകറ്റാൻ ഞാനാ വിഷയം ഒരു കാരണമാക്കി മാറ്റിയെന്ന ഉള്ളൂ …. തന്നോടന്ന് പറഞ്ഞ ഓരോ വാക്കും മനസ്സ് കല്ലാക്കിയാ ഞാൻ പറഞ്ഞത് ….