? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

?⇐” ഹലോ …. ? ”

 

?⇒ ” ഹലോ അർജുൻ അല്ലേ ? ”

 

?⇐ ” അതെ , ഇത് ആരാ സംസാരിക്കുന്നേ ? ”

അജു ഫോണിലൂടെ ചോദിച്ചു ….

 

?⇒ എന്റെ പേര് പറഞ്ഞാൽ ചിലപ്പോൾ മനസ്സിലാവണമെന്നില്ല , എന്നാലും പറയാം എന്റെ പേര് പ്രണവ് …. വ്യക്തമായി പറഞ്ഞാൽ നിങ്ങളുടെ ലവർ അഹാന മുൻപ് സ്നേഹിച്ചിരുന്നില്ലേ ആ പ്രണവ് …. ”

ഫോണിലൂടെയുള്ള ആ മറുപടി കേട്ടതും അവനൊന്ന് നടുങ്ങി ….. അവൻ പതിയെ എണീറ്റ് അവരുടെ അടുത്ത് നിന്ന് അൽപ്പം മാറി നിന്ന് സംസാരിക്കാൻ തുടങ്ങി ….

 

?⇐ ” നീ എന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നേ ? ”

അൽപ്പം ദേഷ്യം നിറഞ്ഞ സ്വരത്തോടെ അജു ചോദിച്ചു …

 

?⇒ ” കോപിക്കാതെ ബ്രോ …. അവൾ സുഖമായിരിക്കുന്നോ …. മ് ….. ? ”

 

?⇐ ” അതൊക്കെ നീ ഇപ്പൊ എന്തിനാ അന്വേഷിക്കുന്നേ …. ? ഒരാപത്ത് വന്നപ്പോ വേണ്ട എന്നും പറഞ്ഞ് അവളെ കളഞ്ഞിട്ട് പോയവനല്ലേ നീ … ”

അജു ദേഷ്യത്തോടെ തന്നെ മറുപടി പറഞ്ഞു ….

 

?⇒ ” അതെ , ബ്രോ പറഞ്ഞത് ശരിയാ …. ഞാനായിട്ട് തന്നെയാ അവളെ കളഞ്ഞിട്ട് പോയത് …. പക്ഷെ അപ്പോഴത്തെ എന്റെ സിറ്റുവേഷൻ അങ്ങനെയായിരുന്നു ….