? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

അപ്പോഴാണ് മുന്നിലായി ബുള്ളറ്റിൽ അജുവും അവനെ കെട്ടിപ്പിടിച്ച് പുറകിലായി അഹാനയും ഇരിക്കുന്നത് അവൻ കണ്ടത് …. ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു , മുഷ്ടി ചുരുട്ടി അവൻ വേഗം കാറിന്റെ ഡോറിന് ഒരു വശത്തായി അഞ്ഞിടിച്ചു ….. എന്നിട്ട് ഒന്നുകൂടി മുന്നിലേയ്ക്ക് നോക്കി ….

 

പിന്നീട് അവന്റെ മുഖത്ത് തെളിഞ്ഞ് വന്നത് ഒരു തരം ഭ്രാന്തമായ പുഞ്ചിരിയായിരുന്നു ….

 

” അണയാൻ പോകുന്ന തീയല്ലേ ….. അത് ആളിക്കത്തട്ടെ ….. ”

നിവേദ് അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു , ഒപ്പം അവന്റെ സുഹൃത്തുക്കളും ….

 

” അല്ല എന്താ നിന്റെ പ്ലാൻ ? ഒന്നും പറഞ്ഞില്ല …. ”

വിപിൻ ആകാംഷയോടെ അവനോട് ചോദിച്ചു ….

 

” പ്ലാൻ എന്റേതല്ല …. എന്റെ അച്ഛന്റേത് . ഒരു തരം കുരുട്ട് ബുദ്ധിയാ പുള്ളിക്ക് , അൽപ്പം തറ പരിപാടി …. പക്ഷെ ഇവന്റെ കാര്യത്തിൽ അത് ഓക്കെയാ . അച്ഛൻ നല്ലത്പോലെ അന്വേഷിച്ച ശേഷമാ ഈ പ്ലാൻ എന്നോട് പറഞ്ഞത് …. ”

ഒരു പുഞ്ചിരിയോടെ നിവേദ് പറഞ്ഞു ….

 

” അല്ല എന്താ പ്ലാനെന്ന് പറഞ്ഞില്ല ? ”

പുറകിലിരുന്ന അവന്റെ ഒരു കൂട്ടുകാരൻ ചോദിച്ചു .

 

” അത് പറയാൻ സമയമായിട്ടില്ല …. കുറച്ച് ദിവസം കൂടി കാത്തിരിക്ക് …. ”

നിവേദ് അതും പറഞ്ഞ് സിഗരറ്റിന്റെ പുക ഒന്നുകൂടി വലിച്ച് പുറത്തേയ്ക്ക് വിട്ടു …. അപ്പോഴേയ്ക്കും ട്രാഫിക് മാറി വാഹനങ്ങൾ മുന്നോട്ട് നീങ്ങി തുടങ്ങി .