? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

ഞാൻ മനസ്സ് കല്ലാക്കിയാ അന്ന് അവളോട്
അങ്ങനെയൊക്കെ പറഞ്ഞത് . അതോർത്ത് വർഷങ്ങളായി ദു:ഖിക്കുന്നവനാ ഞാൻ . പ്ലസ്ടു കഴിഞ്ഞ ഉടനെ ഈ നാട് വിട്ട് പോവേണ്ടി വന്നവനാ ഞാൻ , ഒരാഴ്ചയേ ആയിട്ടുള്ളൂ മടങ്ങി എത്തിയിട്ട് …. ആദ്യം അന്വേഷിച്ചത് അവളെപ്പറ്റിയാ …. അപ്പോഴാ അവൾ ഹോസ്പിറ്റലിലായിരുന്നു എന്നും താനുമായി സ്നേഹത്തിലാണെന്നുമൊക്കെ അറിഞ്ഞത് . പലവട്ടം തന്നെ വിളിക്കണോ എന്ന് ചിന്തിച്ചു , മനസ്സ് അനുവധിക്കാതെ വന്നപ്പോഴാ ഇപ്പൊ ഈ കോൾ ചെയ്തത് …. ”

സങ്കടം നിറഞ്ഞ സ്വരത്തോടെ ഫോണിന്റെ മറുവശത്ത് നിന്ന് മറുപടി വന്നു …

 

?⇐ ” നീ എന്താ പറഞ്ഞ് വരുന്നേ ? ”

അജു സംശയത്തോടെ ചോദിച്ചു ….

 

?⇒ ” എനിക്ക് അർജുനെ ഒന്ന് നേരിട്ട് കാണണം , ചിലത് സംസാരിക്കാനുണ്ട് . ”

 

?⇐ ” എനിക്ക് സൗകര്യമില്ലെങ്കിലോ ….. ? ”

അജു എടുത്തടിച്ച പോലെ മറുപടി നൽകി ….

 

?⇒ ” ഹ …… ഹ … സൗകര്യം ഇല്ലെങ്കിൽ സൗകര്യം ഉണ്ടാക്കണം നീ …. ഞാനിപ്പൊ നിന്റെ നാട്ടിലാ ഉള്ളത് ….. നീ നാളെ ഇവിടെ എത്തണം …. അഥവാ വന്നില്ലെങ്കിൽ ഞാൻ നേരിട്ട് അഹാനയുടെ മുന്നിൽ ചെല്ലും , അന്ന് നടന്ന കാര്യങ്ങൾ തുറന്ന് പറയും …. എന്റെ ഭാഗത്തെ സത്യാവസ്ഥ അവൾക്ക് വ്യക്തമാവും , അപ്പോൾ അവൾക്ക് മനസ്സിലാവും എന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലെന്ന് …. എന്റെ ഗതികേട് കൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടിവന്നതെന്നും അല്ലാതെ അവളോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല എന്നും അവൾ മനസ്സിലാക്കും .