? അരികത്തായാരോ – 11 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1386

 

 

അവളതും മനസ്സിൽ വിജാരിച്ച് അവനെ ഫോണിൽ വിളിക്കാൻ നോക്കി , പക്ഷെ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി . അവൾ വീണ്ടും വീണ്ടും ശ്രമിച്ചു ഫലമുണ്ടായില്ല . അവളുടെ ഉള്ളിൽ ചെറിയ ഭയം തോന്നി , ബൈക്കിലാണ് അവൻ പോയത് അതും രാത്രി . എന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ എന്ന് പോലും അവൾ സംശയിച്ചു …..

 

മനസ്സിൽ വല്ലാത്ത ഭയവം ടെൻഷനും തോന്നിയതും അഹാന ഉടനെ ഫോണെടുത്ത് യദുവിനെ വിളിച്ച് കാര്യം പറഞ്ഞു ….

 

?⇒” താൻ പേടിക്കണ്ട , അവന്റെ ഫോൺ ചാർജ് തീർന്ന് ഓഫായതായിരിക്കും …. ഞാനെന്തായാലും ഫാദറിനെ വിളിക്കാം , അപ്പൊ അറിയാല്ലോ . ഫാദറിനെ വിളിച്ച ശേഷം ഞാൻ തന്നെ തിരിച്ച് വിളിക്കാം …. ”

യദു അതും പറഞ്ഞ് കോൾ കട്ട് ചെയ്ത ശേഷം ഫാദറിനെ വിളിച്ചു …

 

ഫാദറിനോട് സംസാരിച്ചതിൽ നിന്ന് , ഇന്നലെ ഫാദർ അജുവിനെ വിളിച്ചിട്ടില്ല എന്നും അങ്ങോട്ട് ചെല്ലാൻ പറഞ്ഞില്ല എന്നും യദുവിന് മനസ്സിലായി . മാത്രമല്ല അജു ഇതുവരെ സ്നേഹദീപത്തിൽ എത്തിയിട്ടുമില്ല ….

യദുവിന്റെ മനസ്സിൽ മുഴുവൻ സംശയം നിറഞ്ഞു .

 

‘ ഇന്നലെ ശ്രദ്ധിച്ചതാണ് അവന്റെ മുഖത്തെ മാറ്റം , എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ . എന്നാലും അവനെന്തിനാണ് നുണ പറഞ്ഞ് ഇവിടെ നിന്ന് പോയത് , അതും എവിടേയ്ക്ക് … ? ‘

യദു മനസ്സിൽ ഓരോന്ന് ചിന്തിച്ചു .