✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

അനുവിന്റെ അടുത്ത് തന്നെ അമ്മയായ ലക്ഷ്മി ഉണ്ടായിരുന്നു , ചേർത്ത് പിടിക്കാൻ തന്റെ മകളുടെ മനസ്സിൽ ഭയം തട്ടാതിരിക്കാൻ …..

 

അടുത്ത ദിവസം …..

 

അനുവിനെ ഫെയ്സ് ചെയ്യാനുള്ള കരുത്ത് ആദിയുടെ മനസ്സിനില്ലായിരുന്നു ആകെ തളർന്ന് പോയ അവസ്ഥ , പിന്നെ റസിയ പറഞ്ഞ കാര്യങ്ങൾ കൂടി ഓർത്തപ്പോൾ അതിന് ശേഷം അവൻ അനുവിനെ കാണാൻ തുനിഞ്ഞിരുന്നില്ല . അതേ അവസ്ഥയിൽ തന്നെയായിരുന്നു വിശ്വനാഥും …..

 

അടുക്കളയിൽ അനുവിന് കഴിക്കാനുള്ള കഞ്ഞിയും മറ്റും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ലക്ഷ്മി ….. അനു നല്ല മയക്കത്തിൽ കിടക്കുന്നത് കണ്ടിട്ടാണ് ലക്ഷ്മി അടുക്കളയിലേയ്ക്ക് പോന്നതും ….. റസിയ നൽകിയ മെഡിസിൻസും ശരീരത്തിലെ ഡ്രഗ്സിന്റെ പ്രസൻസും അങ്ങനെ എല്ലാം കൂടി അനുവിനെ ആകെ തളർത്തിയിരുന്നു മാത്രമല്ല അനു ശരിയായി ആഹാരം കഴിക്കുന്നുമുണ്ടായിരുന്നില്ല . ലക്ഷ്മി വാശി പിടിച്ചാണ് ആഹാരം കഴിപ്പിക്കുന്നത് കൊച്ച് കുട്ടിയെ പോലെ , അവളുടെ മുന്നിൽ സന്തോഷം ഭാവിച്ച് നിന്ന ശേഷം മാറി നിന്ന് കരയുകയായിരുന്നു ലക്ഷ്മി പല തവണ .

 

കഴിക്കാനുള്ളത് എല്ലാം ഒരുക്കിയ ശേഷം അനുവിനുള്ള ആഹാരവുമായി ലക്ഷ്മി അവളുടെ മുറിയിലേയ്ക്ക് നടന്നു ….. റൂമിന് പുറത്ത് എത്തിയ ലക്ഷ്മി ഡോറ് തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല കാരണം അത് ഉള്ളിൽ നിന്ന് ലോക്ക് ചെയ്തിരുന്നു ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.