✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” ആ അത് ഞാൻ മനപൂർവ്വം ഓഫ് ചെയ്ത് വച്ചത് തന്നെയാ …. ഞാൻ പറഞ്ഞതല്ലേ പപ്പേടെ കൂടെ ഒരിടം വരെ പോവാനുണ്ടെന്ന് , അതിന്റെ തിരക്കിലായിപ്പോയി …. ”

ഹാളിൽ ഇരിക്കുകയായിരുന്ന ജെറി ഉടനെ മറുപടി പറഞ്ഞു …

 

” എന്താടാ രാവിലെ തന്നെ തൊണ്ട കീറി വിളിച്ചലറുന്നേ … നിന്റെ ആരെങ്കിലും ചത്തൊ …..? ”

അകത്ത് നിന്ന് ഇതൊക്കെ കേട്ടുകൊണ്ട് വന്ന ചെറിയാൻ ഫിലിപ്പ് അവിനാഷിനോട് സ്വൽപ്പം ദേഷ്യത്തോടെ ചോദിച്ചു ….

 

” ആ ചത്തു , അത് പറയാൻ തന്നെയാ ഇന്നലെ മുതൽ ഇവനെ വിളിക്കുന്നേ ….. ”

 

” ആര് ചത്തെന്ന് ? ”

അവനാഷിന്റെ മറുപടി കേട്ട് ഒരു ഞെട്ടലോടെ ജെറി ചോദിച്ചു …

 

” ടാ അവള് ആ വിശ്വനാഥ് വക്കീലിന്റെ മോള് കേറി തൂങ്ങിയെന്ന് , ഇന്നലെ …. വിവരമറിഞ്ഞ് ആ രാഹുൽ നിന്നെ പലവട്ടം വിളിച്ചു നീ കോളെടുക്കാതെ വന്നപ്പോഴാ എന്നെ വിളിച്ച് പറഞ്ഞത് …. ”

അവിനാഷ് ടെൻഷനോടെ പറഞ്ഞു അത് കേട്ടതും ജെറി ഒന്ന് ഞെട്ടി ….

 

” അതിന് നിങ്ങളെന്തിനാ പിള്ളേരെ പേടിക്കുന്നേ …. അവളെ പിടിച്ചോണ്ട് വന്നു അതുപോലെ തിരികെ വിട്ടു , പിന്നെ എന്താ പ്രശ്നം ? ”

ചെറിയാൻ ഫിലിപ്പ് അത്രയും പറഞ്ഞ ശേഷം ജെറിയുടെ മുഖത്തേയ്ക്ക് നോക്കി , ഭയന്ന് ടെൻഷനോടെ നിൽക്കുന്ന അവനെ കണ്ടതും അയാളുടെ ഉള്ളിലും സംശയങ്ങൾ തോന്നി …

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.