✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

” നീ എങ്ങോട്ടാ ഇതുമായി …… എല്ലാവരെയും കൊന്ന് കൊലവിളിക്കാനോ ….. എന്നിട്ട് ….. എന്നിട്ട് എന്ത് നേടും നീ …..? നിന്റെ പെങ്ങൾക്ക് വന്ന ഈ അവസ്ഥ നാട് മുഴുവൻ അറിയിക്കാനോ ? അവളെ പത്രമാധ്യമങ്ങൾ ഇരയെന്ന ഓമന പേര് നൽകി ജീവിതം കാലം മുഴുവൻ വേട്ടയാടാനോ ? അതോ മരണ വിധിയും കാത്ത് നീ ജയിലഴിക്കുള്ളിൽ കിടക്കുമ്പൊ നിന്റെ അമ്മയും ഞാനും രണ്ട് മക്കളെയും ഓർത്ത് കരഞ്ഞ് കരഞ്ഞ് ഉരുകി തീരാനോ ? പറ ഇതാണോ നീ ആഗ്രഹിക്കുന്നേ , അങ്ങനെയെങ്കിൽ എല്ലാവരെയും കൊല്ലുന്നതിന് മുമ്പ് ആദ്യം നീ നിന്റെ അമ്മയെയും എന്നെയും കൊന്നിട്ട് പോ , ഇതൊക്കെ കാണുന്നതിന് മുൻപ് നിന്റെ കൈ കൊണ്ട് തീരുന്നതാ നല്ലത് ….. ”

വിശ്വനാഥ് അത്രയും പറഞ്ഞ ശേഷം ആദിയുടെ കയ്യിൽ നിന്ന് ആ വാൾ പിടിച്ച് വാങ്ങി …..

.

” അനു ….. അവളെ കണ്ടില്ലേ ….. അവളെ ഈ ഗതിയിലാക്കിയവന്മാരെ വെറുതെ വിടണമെന്നാണോ അച്ഛൻ പറയുന്നേ …..? സംഭവിച്ചതൊക്കെ മറന്ന് ഒതുങ്ങി കൂടി ജീവക്കണമെന്നോ ….. ഇതൊക്കെ ചെയ്ത് കൂട്ടിയവന്മാർ ഇനിയും തെറ്റുകൾ ചെയ്ത് സുഖിച്ച് ജീവിക്കട്ടെ അല്ലേ ….? ഈ നാട്ടിൽ പണവും പദവിയുമുള്ളവന്മാർക്ക് മാത്രമുള്ള ഒന്നാണല്ലോ ഈ നീതിയം ന്യായവും ജ്യൂഡീഷ്യറിയുമൊക്കെ .

 

നിയമം പോലും വിലയ്ക്ക് വാങ്ങുന്ന സിസ്റ്റമാണല്ലോ നമ്മുടെ നാട്ടിൽ . ശിക്ഷിക്കുന്നതിനേക്കാൾ കൂടുതൽ രക്ഷപ്പെടാനുള്ള മാർഗങ്ങളും പഴുതുകളും മാത്രമുള്ള ഒരു നിയമവ്യവസ്ഥിതിയും ജ്യൂഡീഷ്യറിയും പിന്നെ …….. ”

ദേഷ്യത്തോടെ അത്രയും പറഞ്ഞ് കൊണ്ട് ആദി തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.