✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

” എന്താടാ …. ? നിനക്ക് ഞങ്ങളോട് വാശിയാണോ അതോ ദേഷ്യമോ ? ഞങ്ങൾക്കിനി നീ മാത്രമേ ഉള്ളൂ , നീയും കൂടി പിണങ്ങി നിന്നാൽ ….. ”

ഇടറുന്ന ശബ്ദത്തോടെ വാക്കുകൾ മുഴുവിപ്പിക്കാനാകാതെ പറഞ്ഞ ശേഷം വിശ്വൻ പുറത്തേയ്ക്ക് നോക്കിയിരുന്നു …..

 

” ഇപ്പൊ എനിക്ക് അച്ഛനെ ഒട്ടും മനസ്സിലാക്കാനെ കഴിയുന്നില്ല …. സ്വന്തം മകളുടെ മരണത്തിന് കാരണക്കാർ ആരൊക്കെ എന്ന് വ്യക്തമായി അറിയായിരുന്നിട്ടും കൂടി ഒരു ചെറു വിരലെങ്കിലും അനക്കിയോ അവർക്കെതിരെ ….. അനു ആത്മഹത്യ ചെയ്തതിന്റെ കേസ്സന്വേഷണം ഇല്ലീഗലായി അവസാനിപ്പിച്ചതും പോരാഞ്ഞിട്ട് , ഉള്ള സ്വാധീനം ഉപയോഗിച്ച് അവളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വരെ ക്രിത്രിമം കാണിച്ചില്ലേ അച്ഛൻ ….. എന്നേ ഞാനവന്മാരെ പരലോകത്ത് അയച്ചനെ ഓരോന്ന് പറഞ്ഞ് എന്നെ തടഞ്ഞ് നിർത്തി ഒടുവിൽ നടക്കില്ല എന്ന് തോന്നിയപ്പോൾ കരഞ്ഞ് നിലവിളിച്ച് അമ്മയും എന്നെ തടഞ്ഞ് നിർത്താൻ മുന്നിൽ വന്നു …..

 

എനിക്ക് ….. എനിക്കാകെ പ്രാന്ത് പിടിക്കുവാ . ഒന്ന് ഉറങ്ങി വരുമ്പോൾ മനസ്സിൽ തെളിഞ്ഞ് വരുന്നത് എന്റെ അനുവിന്റെ മുഖമാ , ‘ എന്നെ കൊല്ലാക്കൊല ചെയ്തവന്മാരെ ഏട്ടൻ എന്ത് ചെയ്തു ‘ എന്ന് അവൾ സ്വപ്നത്തിൽ വന്ന് ചോദിക്കുമ്പോ മറുപടി നൽകാൻ കഴിയാതെ ഞാൻ ഞെട്ടി ഉണരുകയാ ചെയ്യുന്നത് …… എനിക്ക് വയ്യ ഇങ്ങനെ ഉരുകി ജീവിക്കാൻ ….. അച്ഛനും അമ്മയും പറഞ്ഞ ഒരു വാക്കുണ്ട് അവളുടെ ചടങ്ങുകൾ കഴിയുന്നത് വരെ ഒന്ന് കാത്തിരിക്കാൻ , അതിന്നത്തോടെ കഴിയും , പിന്നെ ചിലപ്പൊ ഈ ആദി നിങ്ങളുടെ രണ്ട് പേരുടെയും വാക്ക് കേട്ടു എന്ന് വരില്ല ….. ”

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.