✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

ജീവിതത്തിൽ ആദ്യമായി തോറ്റുപോയി എന്ന് അവന്റെ മനസ്സ് അവനോട് തന്നെ പറഞ്ഞ് തുടങ്ങിയ നിമിഷം , തന്റെ കൂടപ്പിറപ്പിനെ നോവിച്ചവന്മാരെ ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന ചിന്ത അതൊക്കെ അവനെ വേട്ടയാടിക്കൊണ്ടിരുന്നു .

 

തളർന്ന മനസും നിറഞ്ഞ കണ്ണുകളുമായി അവൻ തിരികെ വീടിനകത്തേയ്ക്ക് തന്നെ കയറി , മുകളിലെത്തിയതും അനുവിന്റെ റൂം അവൻ പതിയെ അൽപ്പം മാത്രം ഒന്ന് തുറന്ന് നോക്കി ….. ബെഡിൽ തന്റെ അമ്മുടെ നെഞ്ചിൽ തല ചായ്ച്ച് തളർന്ന് കിടക്കുന്ന അനുവിനെ കണ്ടതും തന്റെ നെഞ്ചിലെ ഭാരം കൂടി വരുന്നതായി അവന് തോന്നി , സങ്കടം സഹിക്ക വയ്യാതെ അവൻ ആ ഡോറ് അടച്ച ശേഷം ബാൽക്കണിയിലെ ചെയറിൽ ചെന്നിരുന്നു ….

 

അൽപ്പ സമയം കഴിഞ്ഞതും എന്തോ ഓർമ്മ വന്നത് പോലെ അവൻ വേഗം ഫോണെടുത്ത് കോൾ ലിസ്റ്റ് തിരഞ്ഞു ….

 

?⇐ ” ഹലോ റസിയേ …… ? ”

ഫോണിലൂടെ അവൻ വിളിച്ചു

 

?⇒ ” അല്ല ഇതാര് ? അപ്പൊ മറന്നിട്ടില്ല നീ , എന്നെ ഓർമ്മയുണ്ട് … നാട്ടിൽ വന്നിട്ട് നീ എന്നെ കാണാൻ വന്നില്ല അല്ലേടാ …. ഞാനറിഞ്ഞു നീ ഒരു മാസത്തെ ലീവിന് വന്നിട്ട് പോയ കാര്യം …. എടാ ദുഷ്ടാ നിന്റെ ബെസ്റ്റ് ഫ്രണ്ടല്ലേടാ ഞാൻ എന്നിട്ട് , നീ എന്നെ ഒന്ന് വിളിച്ചിട്ട് എത്ര നാളായെന്ന് ഓർമ്മയുണ്ടോ ? നീ അടുത്ത് ലീവിന് നാട്ടിൽ വാ എന്റെ കെട്ടിയോനെ കൊണ്ട് ഞാൻ നിന്നെ തല്ലിക്കും … ”

അവളതും പറഞ്ഞ് കുടുകുടാ ചിരിച്ചു ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.