✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

എന്റെ മോളെ ദ്രോഹിച്ച ഒരുത്തനും പിന്നെ പുറം ലോകം കാണില്ല …. അവന്മാർക്ക് തൂക്ക് കയർ വാങ്ങി കൊടുത്തിട്ടേ ഈ വിശ്വൻ ഇനി വിശ്രമിക്കൂ … ഇനി അതിന് കഴിഞ്ഞില്ലെങ്കിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാൻ അതിൽ ഒരുത്തനും അവശേഷിക്കില്ല , അതിനുള്ളിൽ വച്ച് തന്നെ ഇഞ്ചിഞ്ചായി വേദനയറിയിച്ച് ഞാനവന്മാരെ തീർക്കും …. ”

വാശിയോടെ അതിലുപരി ദേഷ്യത്തോടെ പറഞ്ഞ ശേഷം വിശ്വൻ പുറത്തേയ്ക്ക് നോക്കിയിരുന്നു ,
മറുപടിയായി ഒന്നും പറയാതെ ആദിയും മൗനമായിരുന്നു …..

 

 

അന്ന് അനുവിനു വേണ്ടിയുള്ള ചില കർമ്മങ്ങളൊക്കെ കഴിഞ്ഞ് അവർ തിരികെ മടങ്ങിയപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു ….

 

അൽപ്പം തിരക്കുള്ള റോഡിലൂടെ വേഗത്തിൽ തന്നെ കാറ് മുന്നോട്ട് പാഞ്ഞു . ക്ഷീണവും സങ്കടവും കാരണം ലക്ഷ്മി മയങ്ങിപ്പോയിരുന്നു , വിശ്വനാഥും ആ അവസ്ഥയിൽ തന്നെയായിരുന്നു …

 

പെട്ടെന്നാണ് ആദിയുടെ ഫോണിലേയ്ക്ക് ഒരു കോൾ വന്നത് …. ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ അവൻ പതിയെ ഫോണെടുത്ത് നോക്കി ,
റസിയ ആണെന്ന് മനസ്സിലായതും അവൻ ഹെഡ്‌സെറ്റ് ചെവിയിൽ വച്ച ശേഷം കോൾ അറ്റന്റ് ചെയ്തു ….

 

?⇐ ” ഹലോ …. ”

 

?⇒ ” ടാ …… ചടങ്ങൊക്കെ കഴിഞ്ഞോ …. ? ”

 

?⇐ ” മ് ….. ”

അവളുടെ ചോദ്യത്തിന് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.