✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” എല്ലാം പറയാം അങ്കിളേ …. ”

അവനത് പറഞ്ഞതും അയാളവനെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി …

 

” അവളും പിള്ളേരും നാട്ടിൽ പോയിരിക്കുവാ ….. ”

 

” എനിക്കറിയാം …. അങ്കിളിനെ തനിച്ച് കാണാനാ ഈ രാത്രി തന്നെ ….. ”

അവൻ പറഞ്ഞ് നിർത്തി ….

 

” എന്താടാ …. കാര്യം പറ ”

ആന്റണി ചോദിച്ചു ….

” ആരൊക്കെയാ അങ്കിളേ ഇതിന്റെ പിന്നിൽ , എത്ര പേർ …. ? ”

 

” നീയിരിക്ക് …. ”

ആദി ചോദിച്ചതും ആന്റണി മറുപടി പറഞ്ഞ ശേഷം എണീറ്റ് അകുത്തേയ്ക്ക് നടന്നു … അൽപം കഴിഞ്ഞതും ഒരു ബാഗുമായി അയാൾ തിരികെ വന്നു ….

 

” ദാ ഇതിലുണ്ട് എല്ലാം ….. ഇതിന് വേണ്ടിയാ അന്ന് അവന്മാർ അനുമോളെ ….. പക്ഷെ വിശ്വനാഥിനെ കുറിച്ച് അവന്മാർ അറിയാതെ പോയി …. ഒർജിനൽ രേഖകൾക്ക് പകരം തനി പകർപ്പുള്ള കോപ്പികളാ അവന്മാർക്ക് അന്ന് കൊടുത്തത് , അന്ന് ഈ രേഖകളുമായി വീട്ടിൽ വന്ന അയാൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി … ഇത് കോടതിയിൽ ഹാജരാക്കാൻ തീരുമാനിച്ചതിന് തലേ ദിവസമാ ആ ആക്സിഡന്റ് ,അല്ല കരുതിക്കൂട്ടി കൊന്ന് കളഞ്ഞതല്ലേ ….

 

ആദി …. മോനെ ….. ഇനി തീരുമാനം നിന്റേതാ …. അവന്മാരെ ശിക്ഷയ്ക്ക് വിട്ട് കൊടുക്കണോ അതോ നേരിട്ട് ശിക്ഷിക്കണോ എല്ലാം നിന്റെ തീരുമാനം , പക്ഷെ മരിക്കുന്നതിന് ഒരു നിമിഷം മുൻപെങ്കിലും അവന്മാർ മരണത്തെ നേർക്ക് നേർ കണ്ട് ഭയക്കണം …. ”

അത്രയും പറഞ്ഞ ശേഷം ആന്റണി അവന്റെ കൈകൾ മുറുക്കെ പിടിച്ചു …

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.