✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” മോളെ അനൂ കണ്ണ് തുറക്ക് …. അമ്മയാ വിളിക്കുന്നേ ഒന്ന് കണ്ണ് തുറക്ക് മോളെ …. ”

ഫാനിൽ നിന്നഴിച്ച് മാറ്റിയ അനുവിന്റെ ശരീരം ബെഡിലേയ്ക്ക് കിടത്തിയതും ലക്ഷ്മി അലമുറയിട്ട് വിളിക്കാൻ തുടങ്ങി , ഒപ്പം വിശ്വനാഥും ….

 

വിറയാർന്ന കൈകളോടെ ആദി അവളുടെ വലത് കൈത്തണ്ടയിൽ വിരലുകൾ വച്ച് നോക്കി …..

ഷോക്ക് ഏറ്റത് പോലെ അവൻ തണുത്ത് മരവിച്ച അവളുടെ കൈ പിൻവലിച്ച് പിറകോട്ട് നീങ്ങി , നിറഞ്ഞ് നിന്ന കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴികിയിറങ്ങാൻ തുടങ്ങിയിരുന്നു ……

 

” പോയി ….. ഞങ്ങളെയൊക്കെ വിട്ട് പോയി അല്ലേടി …… ”

സങ്കടത്തോടെ അലമുറയിട്ടു കൊണ്ട് ആദി നിലത്ത് മുട്ട് കുത്തിയിരുന്നു ….

 

” മോളേ ……. അനൂ …. ”

അത് കേട്ടതും ലക്ഷ്മി ഒരു നിലവിളിയോടെ ബോധമറ്റ് നിലത്തേയ്ക്ക് വീണു …..

 

പോലീസ് നാട്ടുകാർ ചോദ്യങ്ങൾ സംശയങ്ങൾ അങ്ങനെ പലതും ആ വീട്ട് മുറ്റത്ത് നിരന്നു , ഒപ്പം സങ്കടം കൊണ്ടുള്ള കരച്ചിലും നിലവിളിയും ……

 

അങ്ങനെ കടന്ന് പോയ ഒരു ദിവസത്തിന് ശേഷം …….

 

 

                      ********************

 

 

ചെറിയാൻ ഫിലിപ്പിന്റെ വീട് …..

 

ബംഗ്ലാവ് പോലെയുള്ള ആ വീടിന് മുന്നിൽ ഒരു കാറ് പാഞ്ഞ് വന്ന് നിന്നു , അതിൽ നിന്നിറങ്ങിയ
അവിനാഷ് വേഗം ആ വീടിനകത്തേക്ക് ഓടി കയറി ….

 

” ടാ ജെറി …… എടാ നീ എന്താ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചത് ….? ഇന്നലെ എത്ര തവണ ഞാനും രാഹുലും മാറി മാറി വിളച്ചു എന്നറിയോ നിന്നെ ? ”

അവിനാഷ് ശബ്ദമുയർത്തി ചോദിച്ചു …..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.