✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

ആംബുലൻസിനെ ഓവർടേക്ക് ചെയ്ത് അൽപ്പം മുന്നോട്ട് പോയി ആ ബൈക്ക് റൈഡേഴ്സ് സഡൻ ബ്രേക്കിട്ട് ബൈക്കുകൾ റോഡിന് കുറുകെ നിർത്തിയ ശേഷം ചാടിയിറങ്ങി …. ഇതു കണ്ട ആംബുലൻസ് ഡ്രൈവർ വേഗം തന്നെ സഡൻ ബ്രേക്കിട്ട് ആംബുലൻസ് നിർത്തി ….

 

” ആരാടാ ….. #### പോകുവാടാ , വണ്ടിയെടുത്ത് മാറ്റെടാ …… ”

ദേഷ്യത്തോടെ ശബ്ദമുയർത്തിക്കൊണ്ട് ആംബുലൻസ് ഡ്രൈവർ പുറത്തേയ്ക്കിറങ്ങി …

 

ഉടനെ തന്നെ ഹെൽമറ്റ് ധരിച്ച് നിന്ന ആ ചെറുപ്പക്കാർ അരയിൽ വച്ചിരുന്ന റിവോൾവറുകൾ കയ്യിലെടുത്ത് മുന്നോട്ട് ചൂണ്ടി , അത് കണ്ടതും ആംബുലൻസ് ഡ്രൈവർ ഭയത്തോടെ ഒന്ന് പുറകിലേയ്ക്ക് നീങ്ങി …. അതിലൊരാൾ വേഗം മുന്നോട്ട് വന്ന് ആ ഡ്രൈവറിനെ തോക്ക് ചൂണ്ടി നിർത്തി …..

 

” നിങ്ങൾ ആരാ ….. എന്താ വേണ്ടത് ….. ? ”

ഭയത്തോടെ ആ ഡ്രൈവർ ചോദിച്ചതും അയാൾ ആ തോക്കിന്റെ കുഴൽ ആ ഡ്രൈവറിന്റെ തലയിൽ മുട്ടിച്ച് വച്ച ശേഷം കൂടെ വന്നവർക്ക് സിഗ്നൽ നൽകി …. ഉടനെ തന്നെ കൂടെ വന്നവർ ആ ആംബുലൻസിന്റെ പുറകിലേയ്ക്ക് നീങ്ങി …. പുറക് വശത്തെ ഡോറ് തുറന്നതും , ഉള്ളിലുണ്ടായിരുന്ന ഡോക്ടറും നഴ്സും ഹെൽമറ്റും ജാക്കറ്റുമൊക്കെ ധരിച്ച് തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന അവരെ കണ്ട് ഒന്ന് ഭയന്നു ..

 

” മ് പുറത്തേയ്ക്ക് ഇറങ്ങ് …… ”

അതിലൊരാൾ തോക്ക് ചൂണ്ടിക്കാട്ടി പറഞ്ഞതും ആ ഡോക്ടറും നഴ്സും ഭയത്തോടെ വേഗം പുറത്തേക്കിറങ്ങി …

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.