✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

” പപ്പ പലവട്ടം പറഞ്ഞ് കേട്ടിട്ടുണ്ട് – എന്തെങ്കിലും നശിപ്പിക്കാനൊരുങ്ങിയാൽ അതുമായി ബന്ധപ്പെട്ട ഒന്നും ബാക്കി വയ്ക്കരുതെന്ന് …. അങ്ങനെ എന്തെങ്കിലും ബാക്കി വച്ചാൽ അതാകും പിന്നീട് കൂടുതൽ അപകടകാരിയായി മാറുക …. ഇവിടെ അവൻ മരിച്ചാൽ , ഒരു പക്ഷെ അവനെ കൊണ്ട് പോയവരുടെയും ലക്ഷ്യവും അതാണെങ്കിൽ പിന്നെ നോ ടെൻഷൻ . പക്ഷെ അവൻ ബാക്കിയായാൽ , രക്ഷപ്പെട്ടാൽ ചിലപ്പൊ അവനൊരു തടസ്സമായി നമ്മുടെയൊക്കെ മുന്നിൽ വന്ന് നിന്നേക്കാം . അതുകൊണ്ട് അവനെപ്പറ്റി അന്വേഷിക്കണം ചത്തെങ്കിൽ ശവം കിട്ടുന്നത് വരെ ….. ”

ഉറച്ച ശബ്ദത്തോടെ പറഞ്ഞു കൊണ്ട് ജെറി വീണ്ടും ഗ്ലാസ്സിൽ മദ്യം ഒഴിച്ച് കുടിക്കാൻ തുടങ്ങി .

 

 

                      ********************

 

 

രണ്ട് ദിവസത്തിന് ശേഷം …….

 

” ആദീ ……. ആദീ ……… കണ്ണ് തുറക്ക് …. ”

ചെവിയിൽ മുഴങ്ങുന്ന ശബ്ദവും കവളിൽ തലോടുന്ന കരസ്പർശവും അവനെ പതിയെ സ്വബോധത്തിലേയ്ക്ക് കൊണ്ട് വന്നു . പതിയെ പതിയെ പ്രയാസപ്പെട്ട് അവൻ കണ്ണുകൾ തുറന്നു ….. കണ്ണ് തുന്നതും അവൻ കാണുന്നത് മുന്നിൽ നിൽക്കുന്ന തന്റെ സുഹൃത്ത് റസിയയെ ആയിരുന്നു . അതിന് ശേഷം അവൻ ചുറ്റുമെന്ന് കണ്ണോടിച്ചു , തനിക്ക് ചുറ്റുമിരിക്കുന്ന പല തരത്തിലുള്ള മെഡിക്കൽ മെഷീനുകളും എക്യുപ്മെൻസും , അവയിൽ പലതും തന്റെ ശരീരവുമായി ഘടിപ്പിച്ചിട്ടുമുണ്ട് . പക്ഷെ ഒറ്റ നോട്ടത്തിൽ അതൊരു ഹോസ്പിറ്റലാണെന്ന് അവന് തോന്നിയില്ല….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.