✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

റസിയ പതിയെ തന്റെ ഇരു കൈകളും കൊണ്ട് ആദിയുടെ ഇടത് കൈ മുറുക്കി പിടിച്ചു …… അവളുടെ കണ്ണുകളിൽ നിന്ന് പൊടിഞ്ഞിറങ്ങിയ കണ്ണുനീർ തന്നെ ധാരാളമായിരുന്നു അവന് താൻ ചോദിച്ച ചേദ്യത്തിന് ഉത്തരമായി ……

 

” അപ്പൊ അവരും പോയി ല്ലേ ….. ന്നെ തനിച്ചാക്കീട്ട് . പിന്നെ എന്തിനാ എന്നെ മാത്രം ബാക്കി വച്ചത് എന്റെ കണ്ണീര് കാണാനോ …..?”

കിടക്കയിൽ കിടന്നു കൊണ്ട് സങ്കടത്തോടെ പറഞ്ഞ ശേഷം ആദി പൊട്ടിക്കരഞ്ഞു ……

 

” ടാ …. ആദി കരയാതെ …. കൂടുതൽ സ്ട്രെയിൻ ചെയ്താൽ തലയിലെ സ്റ്റിച്ച് പൊട്ടും …… നീ എന്തിനാ റസീ ഇവിടെയിരുന്ന് കരഞ്ഞത് . ”

അനിരുദ്ധ് അത്രയും പറഞ്ഞ ശേഷം ആദിയുടെ അടുത്തേയ്ക്ക് നിന്നു ….

 

” ടാ …. കരയാതെ , ഇപ്പൊ നീ വിഷമിച്ചാൽ നിന്റെ വേദന കൂടുമെന്നല്ലാതെ നഷ്ടപ്പെട്ടതൊന്നും ഇനി തിരികെ കിട്ടില്ല , സമാധാനിക്ക് സങ്കടം ഉള്ളിലൊതുക്കാൻ ശ്രമിക്ക് …… ”

അനിരുദ്ധ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….

 

” ടാ ….. എനിക്ക് അവരെ ഒന്ന് കാണണം , അവസാനമായിട്ടെങ്കിലും ….. ”

ആദി സങ്കടത്തോടെ പറഞ്ഞു .

 

” സോറി ടാ ….. ആക്സിഡന്റ് കഴിഞ്ഞിട്ട് ഇപ്പൊ രണ്ട് ദിവസമായി , ഓപ്പറേഷന്റെ സെഡേഷനിലായിരുന്നു നീ ഇത്രയും സമയം . അവരുടെ സംസ്കാര ചടങ്ങക്കൊ കഴിഞ്ഞു …. പിന്നെ നീ ഇവിടെയാണെന്ന് ഞങ്ങൾക്കും ആന്റണി അങ്കിളിനുമല്ലാതെ മറ്റാർക്കുമറിയില്ല . എല്ലാവരുടെയും മുന്നിൽ നിന്നെ ഇപ്പൊ കാൺമാനില്ല എന്ന നിലയിൽ ഒരു മറ തീർത്ത് വച്ചിരിക്കുവാ , ഒരു സേഫ്റ്റിക്ക് വേണ്ടി ….. ”

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.