✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

ദേഷ്യത്തോടെ ശബ്ദമുയർത്തി അവൻ പറഞ്ഞു …. മനസ്സിലെ പക കാരണം അവന്റെ കൈകൾ സ്റ്റിയറിങ്ങിൽ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു …

 

” മോനെ ആദീ….. ഞാനിതൊക്കെ ചെയ്ത് കൂട്ടിയത് എന്റെ മോളുടെ മുഖം ഓർത്തിട്ട് തന്നെയാ … എന്റെ മോള് …. അവള് പോയി …. മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന അവളെ പത്രക്കാരും പോലീസും ചേർന്ന് വലിച്ച് കീറുന്നത് കാണാൻ എനിക്ക് വയ്യ , ടെലിവിഷനിലെ അന്തി ചർച്ചയിലും നാട്ടുകാരുടെ വർത്തമാനത്തിലും എന്റെ മോളുടെ മാനത്തിന് വിലപറയുന്നത് കേൾക്കാനും എനിക്ക് വയ്യ …. ഇരയെന്ന ഒരു ഓമനപ്പേരും നൽകി അവളുടെ മരണത്തിൽ മറ്റുള്ളവർ സഹതപിക്കുന്നത് കാണാനും എനിക്ക് വയ്യ …..

 

എന്റെ മകൾ , അവൾ ഇന്നെനിക്ക് വെറുമൊരു ഓർമ്മയാ , ആ ഓർമ്മകളിൽ പോറലേൽപ്പിക്കാൻ ഞാൻ ആരെയും അനുവധിക്കില്ല , അവള് പോയില്ലേ , അവളെ വെറുതെ എല്ലാവരും ചേർന്ന് വലിച്ചിഴയ്ക്കുന്നത് കാണാൻ ഞാൻ നിന്നു കൊടുക്കണമെന്നാണോ നീ പറയുന്നേ …. ?

 

പിന്നെ അവന്മാരുടെ കാര്യം . വിശ്വൻ മുന്നോട്ട് വച്ച കാൽ ഒരിക്കലും തിരിച്ചു വയ്ക്കില്ല …. നാളെ അവന്മാർക്കായി ഞാൻ ഒരുക്കുന്ന ദിവസമാ …. ഒരോന്നോരോന്നായി എണ്ണിയെണ്ണി ഞാൻ പകരം വീട്ടും … കോടതിക്കുള്ളിൽ വച്ച് സമൂഹത്തിന് മുന്നിലുള്ള അവന്മാരുടെ മുഖം മൂടി ഞാൻ വലിച്ച് കീറും .

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.