✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

” എല്ലാത്തിനും കാരണം ഞാനാ , തുടങ്ങി വച്ചതും ഞാനാ . ആ എനിക്കിത് അവസാനിപ്പിക്കാനുമറിയാം …… ഇവിടുത്തെ ജ്യൂഡീഷ്യറിയിൽ എനിക്കുള്ള വിശ്വാസം അതിൽ ഒരു കോട്ടവും സംഭവിച്ചിട്ടില്ല ….. അർഹിക്കുന്ന ശിക്ഷ തന്നെ ഞാനവന്മാർക്ക് വാങ്ങി കൊടുത്തിരിക്കും , അതിനി തൂക്ക് കയറാണെങ്കിൽ അങ്ങനെ . എന്തിനെ പേടിച്ച് അവന്മാർ ഇതൊക്കെ ചെയ്തോ അത് തന്നെ അവന്മാരെ ജയിലഴിക്കുള്ളിലാക്കും അധികം വൈകാതെ .

 

ആദീ വേണ്ടെടാ , നീ അനുവിന്റെ ഭാവിയെ പറ്റി ചിന്തിച്ച് നോക്ക് ഞങ്ങളെ പറ്റി ചിന്തിച്ച് നോക്ക് . തളർന്നിരിക്കുവാടാ ഞങ്ങള് , ഈ സമയത്ത് നിന്നെ കയ്യിൽ വിലങ്ങും വച്ച് പോലീസ് കൊണ്ട് പോകുന്നത് കാണാനുള്ള ശേഷി ഞങ്ങൾക്കില്ല , ചിലപ്പോ ചങ്ക് പൊട്ടി ചത്ത് പോവുമെടാ നിന്റെ അമ്മ …. ”

ആദിയുടെ കയ്യിൽ പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് വിശ്വനാഥ് പറഞ്ഞു ……

 

ആ വാക്കുകൾ കേട്ടപ്പോൾ അവന്റെ മനസ്സിലും ചില ചിന്തകൾ നിറഞ്ഞു . ഒരു നിമിഷത്തെ തന്റെ പ്രവർത്തികൾ കൊണ്ട് അച്ഛൻ പറഞ്ഞത് പോലെ തന്റെ കുടുംബം മുഴുവൻ നശിക്കാൻ കാരണമായേക്കാം . എടുത്ത് ചാടി ഓരോന്ന് പ്രവർത്തിക്കാനുള്ള സമയമല്ല ഇതെന്ന് അവന് സ്വയം തോന്നി തുടങ്ങി . പക്ഷെ മനസ്സിലെ വേദന അവന് പിടിച്ച് നിർത്താൻ കഴിയുന്നതിലുമധികമായിരുന്നു . തന്റെ കുഞ്ഞ് പെങ്ങളുടെ അവസ്ഥ അവന്റെ ഹൃദയത്തിൽ ഒരു നീറ്റലായി തന്നെ നിന്നു ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.