✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

” അനൂ …. മോളെ വാതില് തുറക്ക് …. എന്തിനാ റൂം പൂട്ടിയേ …… അമ്മയാ വാതില് തുറക്ക് … ”

ലക്ഷ്മി പലതവണ വാതിലിൽ തട്ടി വിളിച്ചെങ്കിലും ഉള്ളിൽ നിന്ന് ഒരനക്കവും കേട്ടില്ല അത് ലക്ഷ്മിയിൽ കൂടുതൽ ഭയം ഉളവാക്കി ….

 

” വിശ്വേട്ടാ മോള് വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുവാ തുറക്കുന്നില്ല….. മോനെ ആദീ ഒന്ന് പെട്ടെന്ന് വാ ടാ … ”

ഭയത്തോടെ ലക്ഷ്മി വിളിച്ച് പറഞ്ഞു ….

 

ലക്ഷ്മിയുടെ വിളി കേട്ടതും ആദി ഓടിയെത്തി പുറകെ വിശ്വനാഥും ….

 

” മോളെ .. അനൂ ….. ഡോറ് തുറക്ക് … ”

ആദി ഉറക്കെ വിളിച്ചു പക്ഷെ അകത്ത് നിന്ന് മറുപടി ഒന്നും കിട്ടാതെ വന്നതും ഭയത്തോടെ ആദി ആ റൂം തള്ളി തുറക്കാൻ നോക്കി കഴിയാതെ വന്നതും ഡോറിന്റെ നടുക്കായി ലോക്ക് വരുന്നയിടത്ത് ആഞ്ഞ് ചവിട്ടി , ലോക്ക് പൊട്ടി ഡോറ് മലർക്കെ തുറന്ന് ചുവരിൽ ചെന്നടിച്ച് നിന്നു …

 

അകത്തെ കാഴ്ച കണ്ട് എല്ലാവരുടെയും ഉള്ളൊന്ന് പിടഞ്ഞു , ഹൃദയം നിലച്ചത് പോലെ ….

റൂമിലെ ഫാനിൽ ഒരു തുണ്ട് തുണിക്കഷ്ണത്തിൽ തൂങ്ങിയാടുന്ന രൂപം , അവൾ സ്വയം തനിക്ക് എഴുതിയ വിധി – മരണം .

 

” മോളെ അനൂ…… ”

ഒരു കൂട്ട നിലവിളിയായിരുന്നു അവിടെ മുഴങ്ങി കേട്ടത് ….. ആദി ഓടി ചെന്ന് അവളെ കാലുകളിൽ പിടിച്ച് ഉയർത്തി നിർത്തി , ഭയത്തോടെ വിറയാർന്ന കൈകളോടെ വിശ്വനാഥ് ഓടിച്ചെന്ന് തന്റെ മകളുടെ കഴുത്തിലെ ആ തുണിക്കഷ്ണം അഴിച്ച് മാറ്റി . ആ നിലവിളി കേട്ട് പുറത്ത് നിന്ന ആന്റണിയും ഓടി വന്നു ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.