✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

തനിക്കും ഉണ്ടല്ലോ ഒരു മോൻ , താൻ ചത്ത് മലർന്ന് അവസാനം കുഴിയിലോട്ട് എടുക്കുമ്പൊ ഒരു പിടി മണ്ണ് ആ കുഴിയിലോട്ട് ഇടാൻ വേണ്ടി താൻ ആശിച്ച് മോഹിച്ച് വളർത്തുന്ന ഒരേ ഒരു സന്താനം ജെറി ചെറിയാൻ . ഒരു കോടിമുണ്ട് താനും വാങ്ങി വച്ചേയ്ക്ക് അവന് വേണ്ടി , അധികം വൈകാതെ തന്റെ മോനും കോടിമുണ്ട് പുതച്ച് കിടക്കുന്നത് തനിക്ക് കാണാം കാണിച്ച് തന്നിരിക്കും ഈ ആദിത്യനാഥ് …… എന്റെ അച്ഛനും അമ്മയും അനുഭവിക്കുന്ന ആ വേദന ഉണ്ടല്ലോ അത് തന്നെക്കൊണ്ടും ഞാൻ അനുഭവിപ്പിക്കും ഇത് വെറും വാക്കല്ല മനസ്സിൽ കുറിച്ചിട്ടോ ……. ”

അത്രയും പറഞ്ഞ ശേഷം ആദി ആ ഫോൺ കട്ട് ചെയ്തു …

 

” എന്താ അച്ഛാ അയാൾ പറഞ്ഞത് ”

ജെറി , ചെറിയാനോട് ചോദിച്ചു …

 

” ഭീഷണി …. വിശ്വനാഥല്ല അവന്റെ മകൻ ……
പക്ഷെ എന്തോ ആ ഭീഷണി വെറുതെ തള്ളിക്കളയാൻ തോന്നുന്നില്ല …. ആ വാക്കുകൾ , ആ ശബ്ദം അതൊക്കെ …… സൂക്ഷിക്കണം …. പിന്നെ നിങ്ങളിനി എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ ഓരോന്നോരോന്നായിട്ടല്ല മുഴുവനായിട്ട് അങ്ങ് അവസാനിപ്പിച്ചേക്കണം …. ബാക്കി വയ്ക്കുന്ന കാര്യങ്ങളാ പിന്നീട് കൂടുതൽ അപകടകാരികളാകുന്നത് …. ”

ചെറിയാൻ ഫിലിപ്പ് ഗൗരവത്തോടെ പറഞ്ഞു .

 

 

                      ********************

 

 

രണ്ട് മൂന്ന് ദിവസങ്ങൾ കൂടി കടന്ന് പോയി ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.