✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” നീ പറഞ്ഞതും ശരിയാ …… കുറുക്കന്റെ ബുദ്ധിയാ അയാൾക്ക് , നമ്മളറിയാതെ എന്തെങ്കിലും തെളിവുകൾ അയാൾ സംഘടിപ്പിച്ച് വച്ചിട്ടുണ്ടോ എന്നുമറിയില്ല …. എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാൽ നമുക്കൊന്നും ചെയ്യാനുമാകില്ല , ഒരു പരീക്ഷണത്തിന് നിൽക്കുന്നതും ശരിയല്ല … പപ്പ പറഞ്ഞത് പോലെ ബാക്കി വയ്ക്കുന്ന കാര്യങ്ങളാ അപകടകാരികളായി മാറുന്നത് , തീർക്കണം ഒന്നിനെയും ബാക്കി വയ്കാതെ ഒരു സംശയവും തോന്നാതെ അതാ നമുക്ക് സെയ്ഫ് …. പക്ഷെ എങ്ങനെ ? ”

ജെറി അതും പറഞ്ഞ് ചിന്തിച്ചിരുന്നു ….

 

” അയാൾ വിളിച്ച കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞു …. നാളെ വിശ്വനാഥും കുടുംബവും ഒരു യാത്ര പോകുന്നുണ്ട് ആ പെണ്ണിന്റെ എന്തോ മരണാനന്തര ചടങ്ങിന് വേണ്ടി …. ”

രാഹുൽ ജെറിയാട് പറഞ്ഞു ….

 

” ഹാ ….. ദൈവം എപ്പോഴും നമ്മുടെ കൂടെയാണല്ലോ രാഹുലേ …. ഓരോരോ അവസരങ്ങളായിട്ട് പുള്ളിക്കാരൻ മുന്നിലോട്ടിടുന്നത് കണ്ടില്ലേ …. അപ്പൊ ഞാനിനി പ്രത്യകിച്ച് ഒന്നും പറഞ്ഞ് തരണ്ടല്ലോ ? , നീ അറഞ്ഞങ്ങ് ചെയ്തോ …. ”

ജെറി ഒരു പുഞ്ചിരിയോടെ പറഞ്ഞതും രാഹുൽ ഫോണുമായി പുറത്തേയ്ക്കിറങ്ങി ….

 

?⇐ ” ഹലോ ജബ്ബാറക്കാ …. ”

രാഹുൽ ഫോണിലൂടെ വിളിച്ചു …

 

?⇒ ” ആ രാഹുൽ സാറെ പറഞ്ഞോളൂ …. ”

 

?⇐ ” ഇക്കാ അന്നത്തെ ആ ലോറി ഡ്രൈവറില്ലേ , ആ മീഡിയക്കാരി പെൺകൊച്ചിനെ …….

രാഹുൽ പറഞ്ഞ ശേഷം ഒന്ന് മൗനമായി ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.