മരണാനന്തരം സുകു 55

Views : 705

ഹായ് ഗൂയ്‌സ്…

 

എല്ലാർക്കും ഹാപ്പി വിഷു

 

ചുമ്മാ എഴുതിയതാണ് ഇഷ്ടപ്പെടുവൊന്ന് അറിയൂല്ല 🙂…

______________________________________

 

 

 

“എടാ ദേ എത്തി…”

അതും പറഞ്ഞു സുകു വണ്ടി എടുത്തു. അടുത്ത വളവിന് വണ്ടി വീശി എടുത്തതും ദേണ്ടേ മുന്നിൽ കേരളത്തിന്റെ സ്വന്തം ആനവണ്ടി. ആനവണ്ടിക്കറിയോ സുകു ആനവണ്ടി പ്രാന്തൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ആണെന്ന് വെച്ചു അടിച്ചു കൊടുത്തില്ലേ നരകത്തിലേക്കുള്ള വിസയും പാസ്സ്പോർട്ടും.

സുകു അങ്ങനെ പടമായി.

***

ചെവിക്കകത്തു കാറ്റടിക്കുന്നത് അറിഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോ ആണ് ആൾക്ക് എയറിൽ ആണെന്ന് മനസ്സിലാവുന്നേ.

താഴ്ട്ടുനോക്കിയാൽ ആകാശം മേലോട്ട് നോക്കിയാലും ആകാശം.

“ഇനി ഞാനെങ്ങാനും പറക്കുവാണോ?”

സുകു മനസ്സിൽ ആലോചിച്ചു.

“ഹാ എഴുന്നേറ്റോ… സമയം ആയിട്ടില്ലല്ലോ… ഇതിപ്പോ എന്താ പറ്റിയെ?? ഹാ എന്തേലും ആകട്ടെ…”

അവിടെത്തന്നെ മറ്റൊരാളുടെ ശബ്ദംകേട്ടാണ് സുകു പിന്നിലേക്ക് നോക്കുന്നത്. അതാ ഇരിക്കുന്നു മേഘം കൊണ്ടുള്ള മേശയുടെ അപ്പുറത്ത് മേഘം കൊണ്ട് ഉണ്ടാക്കിയ കസേരയിൽ ഒരാൾ.

“ആരാടാ നീ….”

കൈ രണ്ടും ‘x’ ആകൃതിയിൽ പിടിച്ചുകൊണ്ടു സുകുവിലെ ബ്ലാക്ക്ബെൽറ്റ് ഉണർന്നു.

“കണക്കപ്പിള്ളയാടോ….”

അയ്യാൾ പുച്ഛത്തോടെ സുകുവിനോട് പറഞ്ഞു.

“അയിന് എന്റെ വീട്ടിൽ കണക്കപിള്ള ഇല്ലല്ലോ???”

“അയിന് ഇത് അന്റെ വീടാണെന്ന് ആരാ പറഞ്ഞെ?? കണ്ണുണ്ടെടോ ഇഷ്ട ഇത് നരകത്തിന്റേം സ്വർഗത്തിന്റേം കവാടാഡോ…”

വീണ്ടും പുച്ഛം.

അപ്പോളാണ് അവൻ അങ്ങേരുടെ രണ്ടു സൈഡിലേക്കും നോക്കുന്നത് ഒരു കറുത്ത കതകും ഒരു വെളുത്ത കത്തകും

“ങ്ങേ…. അപ്പൊ ഞാൻ ചാത്താ??”

സുകു അത്ഭുതപ്പെട്ട് ചോദിച്ചു.

“അല്ലാണ്ട് പിന്നെ ഇവിടെ വിനോദയാത്രക്ക് കൊണ്ടുവന്നതാ അന്നേ???”

വീണ്ടും വീണ്ടും പുച്ഛം.

“ഓഹ് അപ്പൊ ചത്തല്ലേ?? ഞാൻ സ്വർഗത്തിലേക്കരിക്കാല്ലോല്ലോല്ലേ???”

പൂക്കൾ പൊഴിഞ്ഞു വീഴുന്ന വെളുത്ത കഥകിന്റെ അടുത്തേക്ക് അവൻ നടന്നു.

“നിക്കട അവടെ അയിന് നീ സ്വർഗത്തിൽ പോകാൻ ഉള്ളത് വല്ലോം ചെയ്തിട്ടുണ്ടോ???”

മിസ്റ്റർ കണക്കപ്പിള്ള അവനെ ആ ഒറ്റചോദ്യംകൊണ്ട് തന്നെ സ്ഥപ്തനാക്കി കളഞ്ഞു.

“അപ്പൊ ഞാൻ നരകത്തിലേക്കാ??”

“ഹാ നരകത്തിലേക്കാ…”

“എന്നിട്ടെന്താ കൊണ്ടോകാത്തേ??”

അവൻ തന്റെ ഉള്ളിലെ സംശയങ്ങൾ ഓരോന്നായി എടുത്തു പുറത്തിടാൻ തുടങ്ങി.

“നിന്റെ ബോഡി അവിടുന്ന് സെന്റ് ആയിട്ടില്ല ഇപ്പളും കർമ്മങ്ങളും ക്രീയകളും ഒക്കെ നടക്കുന്നെ ഉള്ളൂ…. വേണേ നീ അതുകണ്ടോണ്ടിരി…”

എന്നും പറഞ്ഞു കണക്കാപ്പിള്ള ഒരു മേഘജടീവി ഓണാക്കി കൊടുത്തു.

Recent Stories

The Author

Tom D Azeria

9 Comments

  1. എന്റെ കാര്യത്തിൽ ആയിരങ്ങളുടെ കണക്ക് ഉണ്ടാവില്ല… ലക്ഷങ്ങളും അതുക്കും മേലെയും.. 😭😭

    കഥ ഇഷ്ടായി ❤️❤️

  2. Ee കിടാണു നെ കൊന്ന കിടാണു ആവുമോ 🤔

  3. എന്റെ അവസ്ഥ എന്തായിരിക്കും 😱😱😱😱

  4. Truly interesting 🙂

  5. കൊള്ളാം ബ്രോ 😄👍🏼

  6. മണവാളൻ

    🤣🤣 അടിപൊളി 💞

  7. കൊള്ളാം പൊളി 😂😁

  8. 😂😂😂😂

    1. മണവാളൻ

      🤣🤣 അടിപൊളി 💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com