✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

                      ********************

 

 

ഒരു മാസം കൂടി കടന്ന് പോയി ……

 

ആ സമയം കൊണ്ട് ആദിയുടെ ശരീരത്തിലെ മുറിവുകൾ ഏകദേശം ഭേദമായിക്കഴിഞ്ഞിരുന്നു , കാലിലെ പ്ലാസ്റ്റർ മാറ്റി സ്റ്റിക്ക് ഉപയോഗിച്ച് തനിയേ നടക്കാനും തുടങ്ങിയിരുന്നു …..

 

ഒരു ദിവസം ….

 

ഹാളിലെ സെറ്റയിൽ ഇരിക്കുകയായിരുന്നു ആദി …. അപ്പോഴാണ് വീട്ടിലെ കോളിങ്ങ് ബെൽ മുഴങ്ങിയത് ….

 

” നീയവിടെ ഇരിക്ക് ഞാൻ നോക്കാം …. ”

എണീക്കാനൊരുങ്ങിയ ആദിയോട് പറഞ്ഞ ശേഷം അനിരുദ്ധ് ചെന്ന് വാതിൽ തുറന്നു …..

 

” സർ , ഒരു പാഴ്സൽ ഡെലിവറിയുണ്ട് ….. ”

പുറത്ത് നിന്ന ഒരു ഡെലിവറി ബോയ് പറഞ്ഞു .

 

” അതിന് ഞാനൊന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ . ”

അനിരുദ്ധ് സംശയത്തോടെ പറഞ്ഞു ….

 

” അനിരുദ്ധേ അതെനിക്കാ , വാങ്ങിച്ചോ …. ”

അകത്ത് നിന്ന് ആദി വിളിച്ച് പറഞ്ഞതും അനിരുദ്ധ് അകത്തേയ്ക്ക് ഒന്ന് നോക്കി ….

 

” എത്രയാ ? ”

 

” ക്യാഷ് പേ ചെയ്തിട്ടുണ്ട് സർ …. ”

അത്രയും പറഞ്ഞ ശേഷം ഒരു വലിയ ബോക്സ് അവിടെ വച്ചിട്ട് ആ ഡെലിവറി ബോയ് തിരികെ പോയി …. അനിരുദ്ധ് ആ ബോക്സും എടുത്ത് അകത്തേയ്ക്ക് കയറി ….

 

” നീ എന്താടാ വല്ല ആട്ടുകല്ലുമാണോ ഓർഡർ ചെയ്ത് , വലിപ്പവും ഭാരവും കണ്ട് ചോദിച്ചതാ …. ”

അനിരുദ്ധ് ചോദിച്ചതും ഒരു പുഞ്ചിരിയോടെ ആദി പതിയെ എണീറ്റു , അനിരുദ്ധ് നേരെ ആ ബോക്സ് ടേബിളിന് പുറത്തായി വച്ചു . അപ്പോഴേയ്ക്കും റസിയയും കിച്ചണിൽ നിന്ന് അവിടേയ്ക്ക് എത്തി …

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.