✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

അവർ പുറത്തേക്കിറങ്ങിയതും ഒപ്പം ഉണ്ടായിരുന്നതിലൊരാൾ അതിനുള്ളിലേയ്ക്ക് കയറി ഉടനെ തന്നെ ബാക്കിയുള്ളവർ ആംബുലൻസിന്റെ ഡോറ് പുറത്ത് നിന്ന് ലോക്ക് ചെയ്തു …. മറ്റൊരുവൻ വേഗം തന്നെ ആ ആംബുലൻസിന്റെ ഡ്രൈവിങ്ങ് സീറ്റിലേയ്ക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തു ….. ആ ഡ്രൈവറിനെയും ഡോക്ടറെയും നഴ്സിനെയും തോക്കിൻ മുനയിൽ നിർത്തി ഒന്ന് ഭയപ്പെടുത്തിയ ശേഷം ബാക്കിയുള്ളവർ വേഗം ആ ബൈക്കുകളിലേയ്ക്ക് കയറി മുന്നോട്ട് പാഞ്ഞു പുറകെ ആ ആംബുലൻസും …

 

 

                      ********************

 

 

ആകെ ടെൻഷനിലായിരുന്നു ജെറിയും കൂട്ടരും …. അൽപ്പ സമയം അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം ഗ്ലാസ്സിൽ ഒഴിച്ചു വച്ചിരുന്നു മദ്യം ഒറ്റവലിക്ക് ജെറി കുടിച്ചിറക്കി .

 

” ശ്ശേ എന്നാലും എല്ലാം പ്ലാൻ ചെയ്തത് പോലെ നടന്നിട്ടും അവൻ മാത്രം ….. അ കാറിന്റെ അവസ്ഥ കണ്ടിട്ട് അതിലുണ്ടായിരുന്ന ഒരാൾക്ക് ജീവൻ ബാക്കി ഉണ്ടായിരുന്നു എന്നൊക്കെ പറയുമ്പോ ….. ഇംപോസിബിൾ …. ”

ജെറി ടെൻഷനോടെ പറഞ്ഞു കൊണ്ട് ചെയറിൽ ഇരുന്നു ….

 

” അവനെന്തായാലും ഇതിനോടകം തീർന്ന് കാണും … ഇക്ക പറഞ്ഞു കാറിൽ നിന്നെടുക്കുമ്പോ അവൻ ക്രിട്ടിക്കലായിരുന്നെന്ന് . കൂടുതൽ അന്വേഷിക്കാൻ ഞാൻ ഇക്കയോട് പറഞ്ഞിട്ടുണ്ട് …. ”

രാഹുൽ അതും പറഞ്ഞ് ചെയറിൽ ചാരി ഇരുന്നു … അൽപ്പം കഴിഞ്ഞതും ടേബിളിന്റെ പുറത്തിരിക്കുന്ന തന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട രാഹുൽ കോൾ അറ്റന്റ് ചെയ്ത് ചെവിയിൽ വച്ചു ..

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.