✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

” അച്ചായാ വീട് വരെ ഒന്ന് പോണം , എനിക്ക് അവിടുന്ന് ചിലത് എടുക്കാനുണ്ട് … ”

 

” പിന്നെന്താ …. പോവാം .”

ഉടനെ തന്നെ ആന്റണി വീട് പൂട്ടി പുറത്തിറങ്ങി , ആന്റണി ബൈക്കെടുത്തതും ആദി പുറകിൽ കയറി , അവർ അവിടെ നിന്ന് തിരിച്ചു .

 

നേരം ഇരുട്ടിയതുകൊണ്ട് തന്നെ വീടിന് മുന്നിലെ റോഡിലും മറ്റും ആരും ഉണ്ടായിരുന്നില്ല …. ബൈക്ക് റോഡിന് സമീപത്തായി വച്ച ശേഷം ആന്റണി ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറി പുറകേ ആദിയും ….

 

ആന്റണി ആദ്യം അവനെ കൂട്ടിക്കൊണ്ട് പോയത് വീടിന്റെ ഒരു വശത്തെ ആ അസ്ഥിതറകൾക്ക് മുന്നിലേയ്ക്കാണ് …. തന്റെ അനുജത്തി ഉറങ്ങുന്ന മണ്ണിനടുത്തായിത്തന്നെ തന്റെ അച്ഛന്റെയും അമ്മയുടെയും കുഴിമാടങ്ങൾ അവൻ ഒരു നിമിഷം നോക്കി നിന്നു ….

 

അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊഴിഞ്ഞില്ല , വാക്കുകൾ ഇടറിയില്ല പകരം അവന്റെ മനസ്സ് മുഴുവൻ പക കൊണ്ട് ആളിക്കത്തുകയായിരുന്നു …..

 

” ഒരു മകനെന്ന നിലയ്ക്ക് നീ ചെയ്ത് തീർക്കാനുള്ള ഒന്നുണ്ട് ആദ്യം നിന്റെ അച്ഛന്റെയും അമ്മയുടെയും അന്ത്യകർമ്മങ്ങൾ യഥാവിധി പൂർത്തിയാക്കുക . അതിന് ശേഷം നിന്റെ തീരുമാനങ്ങൾ നിന്റെ ഇഷ്ടം ….

 

ഉടനെ തന്നെ അതിനുള്ള കാര്യങ്ങൾ ചെയ്ത് തീർക്കണം , കർമ്മങ്ങളും മറ്റും . അതിന് ശേഷം അവർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ കൂടി ചെയ്താൽ അവരുടെ ആത്മാവ് സന്തോഷത്തോടെ ഈ ഭൂമി വിട്ട് പോകും ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.