✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1078

 

 

?⇐ ” അറിയേണ്ട കാര്യങ്ങൾ മാത്രം തൽക്കാലം താനിപ്പൊ അറിഞ്ഞാൻ മതി . ഞാൻ വിളിക്കാം …. ”

രാഹുൽ ഫോൺ കോൾ കട്ട് ചെയ്ത ശേഷം വേഗമെണീറ്റ് ജെറിയുടെ അടുത്തേയ്ക്ക് നടന്നു .

 

” ജെറി സാറെ ആകെ കുഴഞ്ഞു എന്നാ തോന്നുന്നേ …… ആ വിശ്വനാഥ് വക്കീല് ആ കേസ്സ് മറ്റെന്നാൾ കോടതിയിൽ ഫയൽ ചെയ്യാൻ പോകുന്നു എന്ന് …. ”

രാഹുൽ അൽപ്പം ടെൻഷനോടെ ജെറിയോട് പറഞ്ഞു .

 

” ഹ….. ഹ …… അതിന് നീ എന്തിനാടാ പേടിക്കുന്നേ …… ഏഹ് …… നമ്മളെ കുടുക്കാൻ ആകെ ഉള്ള തെളിവുകൾ അതൊക്കെ നിന്റെ മുന്നിലിട്ടല്ലേ ഞാൻ കത്തിച്ച് കളഞ്ഞത് …. പിന്നെ അങ്ങേര് എന്തോന്ന് വച്ച് കോടതിയിൽ കേസ്സ് ഫയൽ ചെയ്യുമെന്നാ നീ ഈ പറയുന്നേ …. ? ”

ഒരു ചിരിയോടെ ജെറി ചോദിച്ചു ….

 

” അയാൾ ഒരു വിഢിയല്ല സാറെ ….. മകൾ മരിച്ച് നാലോ അഞ്ചോ ദിവസമേ ആയിട്ടുള്ളൂ , ആ അയാൾ ഒരു കേസ്സ് ഫയൽ ചെയ്യാൻ നേരിട്ട് കോടതിയിൽ ഹാജരാകുക എന്ന് പറയുമ്പോൾ അതും അന്ന് ഓഫീസിലെ സ്റ്റാഫ് വഴി കളക്ട് ചെയ്ത ഡീറ്റെയിൽസ് ഒക്കെ വച്ച് , അതിലെന്തോ പന്തികേട് തോന്നുന്നില്ലേ …. ഒരു പ്രതികാരത്തിനായിട്ടല്ലേ ഈ നീക്കമെന്ന് ഒരു തോന്നൽ ….. നമുക്ക് മുന്നിൽ ഒരു ചോയിസ് ഇല്ല അതോർക്കണം ….. നമ്മൾക്കെതിരെയുള്ള കേസ്സാണ് അതെങ്കിൽ അയാൾ കോടതിയിൽ ഹാജരായി കഴിഞ്ഞാൽ പിന്നെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല അതോർക്കണം …. ”

രാഹുൽ ഗൗരവത്തോടെ പറഞ്ഞു …

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.