✮കൽക്കി࿐ (ഭാഗം – 6) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1075

 

 

” ആദി മോനെ ….. ? ”

ആന്റണിയുടെ ആ വിളിയാണ് അവനെ സ്വബോധത്തിലേയ്ക്ക് മടക്കി കൊണ്ട് വന്നത് . ഒരു ഞെട്ടലോടെ അവൻ വേഗം തന്നെ അയാളുടെ ഷർട്ടിൽ നിന്ന് പിടി വിട്ടു …..

 

” അത് …. അങ്കിളെ …. സോറി ഞാൻ ….. ആ ദേഷ്യത്തിൽ …. പറ എന്താ , എന്താ ഇവിടെ ഉണ്ടായേ ….. ? ”

അവന്റെ ആ ചോദ്യത്തിന് നടന്ന കാര്യങ്ങൾ ഒന്ന് പോലും വിട്ട് പോവാതെ ആന്റണി അവന് പറഞ്ഞ് കൊടുത്തു …..

 

” അപ്പൊ അവന്മാര് എന്റെ അനൂനെ ….. ”

അത് പറഞ്ഞപ്പോഴേക്കും അവന്റെ വാക്കുകൾ ഇടറി , കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി …..

 

” ഒരുത്തനെയും ….. ഒരുത്തനെയും ഞാൻ വെറുതെ വിടില്ല … ഇന്ന് അവൻമാരുടെ അന്ത്യമാ അതും എന്റെ കൈ കൊണ്ട്….. ”

ദേഷ്യം കൊണ്ട് അവന്റെ ഞരമ്പുകൾ വലിഞ്ഞ് മുറുകി , അവൻ വേഗത്തിൽ തിരിഞ്ഞ് വീടിനകത്തേയ്ക്ക് കയറി , പൂജാമുറിയിൽ നിധി പോലെ സൂക്ഷിച്ച് വച്ചിരിക്കുന്ന തന്നെ കളരി അഭ്യസിപ്പിച്ച ഗുരുനാഥൻ തനിക്ക് സമ്മാനമായി നൽകിയ ആ ഉടവാൾ എടുക്കാനായി ……

 

പൂജാ മുറിയിൽ നിന്ന് ആ വാളുമായി വരുന്ന ആദിയെ കണ്ടതും ആന്റണി ഒന്ന് അമ്പരന്നു …. കാർ പോർച്ചിനുള്ളിൽ എന്തിലോ മൂടിയിട്ടിരിക്കുന്ന വലിയ ഒരു കവർ ഷീറ്റ് ആദി മാറ്റാൻ തുടങ്ങിയതും ….

 

” ആദീ ….. ”

ആ വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി , വിശ്വനാഥായിരുന്നു അത് ….

 

 

66 Comments

  1. ബ്രോ, exam കഴിഞ്ഞില്ലേ. ബാക്കി ഉടനെ ഉണ്ടാവുമോ?
    ?

    1. എഴുതി തുടങ്ങി , ഈ മാസം അവസാനം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം

  2. രുദ്രൻ

    എഴുതി തുടങ്ങിയോ ബ്രോ

    1. Yes … ഈ മാസം അവസാനം പ്രതീക്ഷിക്കാം

  3. Super Story bro

  4. ചേട്ടോ ഒരുപാട് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും വരുന്നത് അപ്പോൾ ഒന്ന് ചുമ ചോദിച്ചു പോകാം എന്ന് കരുതി ?. എന്തായി നമ്മുടെ അടുത്ത ഭാഗം ?

    1. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല ബ്രോ ….
      May 12th നാണ് എക്സാം , അത് കഴിഞ്ഞേ എഴുതി തുടങ്ങു …. അടുത്ത ഭാഗം may അവസാനം പ്രതീക്ഷിച്ചാൽ മതി

Comments are closed.