കഥാപാത്രം 100

Views : 1549

കഥാപാത്രം

ഓൺലൈൻ സുഹൃത്തായിരുന്നു അദ്ദേഹം…. എഴുത്തുകാരൻ….. തന്റെ തൂലിക കൊണ്ട് വായനക്കാരന്റെ ഹൃദയത്തിൽ കയറിപ്പറ്റാൻ പാകത്തിന് കഴിവുള്ളൊരു എഴുത്തുകാരൻ….. എഴുതുന്ന ഒരു വരി പോലും ഹൃദയത്തെ കൊളുത്തി വലിക്കും….. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവിടെയൊരു സ്ഥാനമുറപ്പിക്കും….. അത്രമാത്രം കഴിവുള്ളവൻ…… ഓൺലൈൻ കഥകളിലൂടെയും തുടർക്കഥകളിലൂടെയും എഴുത്തിന്റെ ലോകത്തിലേക്ക് ചേക്കേറിയവൻ…. തന്റെ തൂലികയിലൂടെ പതിനായിരക്കണക്കിന് ഫോള്ളോവെഴ്സിനെ ഉണ്ടാക്കിയവൻ…..

ഓൺലൈൻ എഴുത്തിൽ നിന്നും പിന്നീട് പുസ്തകരൂപത്തിലും എത്തി തുടങ്ങിയവൻ…….

യാഥാർഥ്യങ്ങളോട് അത്രയും അടുത്തിരിക്കുന്ന സൃഷ്ടികളാണ് ഓരോന്നും…. നേരിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് എന്നുപോലും സംശയം തോന്നിപ്പോകും……കഥയും സംഭാഷണങ്ങളും എന്തിനേറേ പറയുന്നു കഥാപാത്രത്തിന്റെ ആത്മഗതവും ചിന്തകളും പോലും അത്തരത്തിൽ ഉള്ളവയായിരുന്നു….. ‘ഇത് ജീവിതമാണോ’ എന്ന ചോദ്യത്താൽ അദ്ദേഹത്തിന്റെ കമന്റ് ബോക്സ്‌ നിറഞ്ഞിരുന്നു….. അത്കൊണ്ട് തന്നെയാവണം, അദ്ദേഹത്തിന്റെ എല്ലാ കഥകളിലും ആദ്യം തന്നെ ഒരു വാചകം ചേർത്തിട്ടുണ്ടാകും….

‘ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം…. ‘

താനും അതുപോലെ ഓൺലൈൻ പ്ലാറ്റഫോമിൽ വച്ചു തന്നെ പരിചയപ്പെട്ടതാണ്….. അദ്ദേഹത്തിന്റെ പല എഴുത്തുകളും എന്റെ നിദ്രയെ കവർന്നവയായിരുന്നു….. അദ്ദേഹത്തിന്റെ വരികളിലെ മന്ത്രികതയിൽ വീണു പിടഞ്ഞു കൊണ്ട് ഒരുനാൾ അയാൾക്ക് മെസ്സേജ് അയച്ചു….. എഴുത്തിനെ വാനോളം പുകഴ്ത്തി… എന്റെ മനസ്സിൽ അദ്ദേഹത്തിന്റെ സൃഷ്ടിയിൽ വിരിഞ്ഞ വരികളോടുള്ള സ്നേഹവും ബഹുമാനവും ഞാൻ പങ്ക് വച്ചു….. മറുപടി ലഭിക്കും എന്നത് പോയിട്ട് എന്റെ മെസ്സേജുകൾ തുറന്നൊന്നു വായിക്കും എന്ന പ്രതീക്ഷ പോലും ഇല്ലായിരുന്നു….. എന്നെപ്പോലെ ആയിരക്കണക്കിനാളുകളുടെ മെസ്സേജുകളാൽ ആ ഇൻബൊക്സ് നിറഞ്ഞിരിക്കും എന്ന് എനിക്കുറപ്പായിരുന്നു…..

പക്ഷേ ഞാൻ അദ്ദേഹത്തിന് മെസ്സേജ് അയച്ചുകൊണ്ടിരുന്നു….. പലതും ജീവിതത്തോട് അടുത്ത് നില്കുന്നവയാണെന്ന് അഭിനന്ദിച്ചു …..

എന്നാൽ ഒരുനാൾ അപ്രതീക്ഷിതമായി എനിക്ക് മറുപടിയായി അദ്ദേഹത്തിന്റെ മെസേജ് വന്നു….. എന്റെ അഭിനന്ദനങ്ങൾക്കും സ്നേഹത്തിനും വളരെ സ്നേഹത്തോടെ നന്ദി പറഞ്ഞു….. കൂട്ടുകാരനെ പോലെ ഓരോ മെസ്സേജിനും മറുപടി നൽകി….. ആഹ്ലാദത്തിനും സന്തോഷത്തിനും അതിരുകളില്ലായിരുന്നു….. പിന്നീട് അദ്ദേഹത്തിന്റെ ഓരോ ചെറിയ എഴുത്തിനു പോലും ആവേശത്തോടെ മെസ്സേജ് വഴി അഭിപ്രായം അറിയിക്കുന്നത് പതിവായി….. അദ്ദേഹത്തിന്റെ മറുപടികളും എന്നേ തേടി എത്തിക്കൊണ്ടിരുന്നു…..

Recent Stories

The Author

Safu

32 Comments

  1. 4 ചുവരുകൾക്കിടയിൽ സ്വയം ഉരുകിത്തീരുന്ന ഒരുപാട് മനുഷ്യജീവനുകളുണ്ട് നമുക്ക് ചുറ്റും.. അവരുടെ ജീവിതത്തിൽ ഒരു നുള്ള് സന്തോഷത്തിന്റെ വിത്ത് പാകാൻ നമ്മളെക്കൊണ്ടാവുമെങ്കിൽ…

    കുറഞ്ഞ വാക്കുകൾ കൊണ്ട് ഒരു മായാജാലം തീർത്ത.. മനസ്സിനെ പിടിച്ചുലച്ച.. കണ്ണുകളെ ചെറു നനവണിയിച്ച വരികൾ…

    ഇതുപോലെ തന്നെ നല്ല വരികളിലൂടെ ഒരു വസന്തമാവാൻ സഫ്വാനക്ക് കഴിയട്ടെ

  2. Churungiya vakkukal kond hridayam nirappicha oru cherukatha
    Nejil oru bharam pole thonnunnu inganulla manushyarum undallo enn orkkumpo

    1. Ith ezhuthiya chechikkum
      Ith ethicha ADM inum ente ela aashamsakalum nerunnu
      Ineem ezhuthuka
      All the Best🙌🙌

  3. Machane…… Oru rekshem illatta….ingane oru page story kond nammude manasine ingane okke keeri murikkan patta paranja , unbelievable aanu ..thanks to ADM for sharing this story…ithrem nalla oru kadhak only 754 views only 🤔….safu bro pls keep going.. njan ningade story line follow cheyyathond aavum pakshe njan ini search cheyyum sure….

  4. ഭീഷമർ

    വളരെ നന്നായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി നന്ദി ❤️❤️❤️

  5. വളരെ നന്നായിട്ടുണ്ട് മികച്ച അവതരണം ❤❤❤

    1. നന്ദി ❤️ സ്നേഹം

  6. നന്നായിട്ടുണ്ട്

    1. വായനയ്ക്ക് നന്ദി ❤️❤️❤️

  7. സൂപ്പർ… നല്ല ഫീൽ ഉണ്ടായിരുന്നു…

    1. Thank You ❤️

  8. എന്താ പറയുക.. അസാധ്യ എഴുത്തും അവതരണവും…ഭാഷയും ശൈലിയും കഥയുടെ വൈകാരിക തലങ്ങളെ കൂടുതൽ ഡെപ്ത് ആക്കി…

    സ്വാർത്ഥത നിറഞ്ഞ മനുഷ്യൻ എന്നും അങ്ങനെയാണ്… അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നമ്മളോട് സ്നേഹം നടിക്കും പിന്നീട് മറ്റൊരു ചില്ലയിലേക്ക് അണുവിട കുറ്റബോധം ഇല്ലാതെ പറന്ന് പോകും… പിന്നീട് നാം ശല്യമായി മാറും…നിത്യജീവിതത്തിൽ ഇത്തരം കാപട്യം നിറഞ്ഞ മനുഷ്യർ പലരുടെ ജീവിതത്തിലൂടെയും കടന്ന് പോയിട്ടുണ്ടാകും…

    ഇനിയും എഴുതുക… എല്ലാവിധ ഭാവുകങ്ങളും…💓💓💓

    1. Thank You so much 🥰❤️❤️❤️

  9. നന്നായിട്ടുണ്ട്…👏👏👏

    1. Thank You ❤️❤️❤️

  10. Excellent story… നന്നായിട്ടുണ്ട്… ഒരു പേജ് മാത്രമേ ഉള്ളു എങ്കിൽ എന്താ!! മനസ്സിൽ ആഴത്തിൽ ഫീൽ ചെയ്യുന്നുണ്ട്.. All the best bro ❤️

    1. Thank You 🥰❤️

  11. നല്ല എഴുത്ത് ബ്രോ ♥️

    1. Thank you 🥰❤️

  12. അശ്വിനി കുമാരൻ

    ❤️ Good bro.

    1. Thank you ❤️

  13. മണവാളൻ

    നന്നായിട്ടുണ്ട് ബ്രോ ❣️

    1. Thank You 🥰❤️

  14. Oh man good one❤️😪

    1. Thank You 🥰❤️

  15. ❤️❤️❤️❤️

    1. ❤️❤️❤️

  16. കോഴിക്കള്ളൻ

    അത്യുഗ്രം…. എന്നു പറഞ്ഞാൽ കുറഞ്ഞു പോകും
    മന്ത്രികത നിറഞ്ഞ വരികൾ, അതിലുപരി ഒരു പേജ് കൊണ്ടാണെങ്കിലും മനസ്സിൽ ഒരു വിങ്ങലുണ്ടാക്കാൻ കഴിഞ്ഞ തനിക്ക് ഇതിന്റെ അപ്പുറത്തേക്ക് ഒരുപാട് ദൂരം എഴുതാൻ പറ്റും

    ഒരു നല്ല ഫീൽഗുഡ് തുടർക്കഥ എഴുതിക്കൂടെ

    1. Thank you 🥰❤️
      തുടർക്കഥ എഴുതുന്നുണ്ട് … അഭിരാമി 🥰

  17. വളരെ നന്നായിട്ടുണ്ട്.ഇഷ്ടപ്പെട്ടു ഒരുപാട്🤗.

    1. Thank you. 🥰❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com