✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

                   ✮കൽക്കി࿐

                                  ഭാഗം – 5

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           ………………………….

 

 

” കഴിഞ്ഞതിനെപ്പറ്റി പറഞ്ഞ് സമയം കളയാതെ ഇനിയെന്ത് എന്ന് ചിന്തിക്ക് . ആ ഷെട്ടി കുറച്ച് ദിവസം നാട്ടിൽ കാണും , അറിയാല്ലോ പെണ്ണ് പെണ്ണ് എന്ന ഒറ്റ വിജാരമേ അയാൾക്കുള്ളൂ അതുകൊണ്ട് ഇനി മിക്ക സമയവും ഇവിടെയൊക്കെ തന്നെ കാണും , പ്രത്യേകിച്ച് താഴത്തെ ഡാൻസ് ബാറിലും ക്ലബ്ബിലും . അതുകൊണ്ട് ശ്രദ്ധിക്കണം , ഒരു കാരണവശാലും ഇതൊന്നും അയാൾ അറിയാൻ പാടില്ല …

പിന്നെ ആ ബാലചന്ദ്രൻ വക്കീലിനെ ഏൽപ്പിച്ചത് ആ എവിഡൻസ് തന്നെയാണോ എന്ന് ഉറപ്പിക്കുകയും വേണം …. തൽക്കാലം ഒന്നും ചാടി കയറി ചെയ്യണ്ട അത് ആപത്ത് ക്ഷണിച്ച് വരുത്തും …

 

രാഹുലേ ഇന്ന് മുതൽ നിന്റെ ഒരു കണ്ണ് വക്കീലിന്റെമേൽ വേണം …. പിന്നെ അയാളെ കുറിച്ച് ഡീറ്റയിലായി ഒന്നറിഞ്ഞ് വച്ചേക്ക് ആവശ്യം വരും ….. ബാക്കിയൊക്കെ വഴിയേ …. എന്നാൽ നീ വിട്ടോ …. ”

ഒരു കെട്ട് നോട്ടെടുത്ത് ടേബിളിന് മുകളിൽ വച്ചു കൊണ്ട് ജെറി ചെറിയാൻ പറഞ്ഞു . എല്ലാം കേട്ട് കഴിഞ്ഞതും രാഹുൽ ആ പണമെടുത്ത് പാൻസിന്റെ പോക്കറ്റിൽ തിരുകിയ ശേഷം പുറത്തേയ്ക്കിറങ്ങി ബൈക്കിനടുത്തേയ്ക്ക് നടന്നു ….

തുടരുന്നു ……

 

 

60 Comments

  1. ചെകുത്താൻ

    ഈ part എനിക് സങ്കടം സമ്മാനിച്ചു….
    സാരല്യ…..
    അടുത്ത partilo അല്ലെങ്കില് അതിൻ്റെ പിറ്റത്തെ partilo പക വരുത്തണം….
    അവൻ്റെ പക ആളി ആളി കത്തണം…
    എല്ലാവരെയും ചുട്ട് ചാമ്പലാക്കണം….

    1. ചെകുത്താൻ bro … ???
      ഒത്തിരി സന്തോഷം …
      അടുത്ത പാർട്ടും ഇതുപോലെ തന്നെ പോകും
      അത് കഴിഞ്ഞ് ഉഷാറാക്കാം …???

  2. വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല അടിപൊളി തന്നെ, പക്ഷേ ആകെ സങ്കടപ്പെടുത്തിട്ടോ.ഇനി അങ്ങോട്ട് സന്തോഷം ആകും എന്ന വിശ്വാസത്തോടെ….
    സ്നേഹം മാത്രം….???

    1. ഒത്തിരി സന്തോഷം സഹോ … ❤️❤️❤️
      എല്ലാം വഴിയേ മാറും

      സ്നേഹത്തോടെ …

  3. അകെ സങ്കടപ്പെടുത്തിയല്ലോ

    എന്തായാലും ഇനിയുള്ള ഭാഗത്തിൽ ഒരു പോരാട്ടം തന്നെ നടക്കട്ടെ ഒരു തരം വേട്ടയാടൽ

    1. സങ്കടപ്പെടണ്ട bro ….
      വരാനിരിക്കുന്ന ചുഴലിക്കാറ്റിന് മുൻപുള്ള ശാന്തതയായി മാത്രം കണ്ടാൽ മതി .

  4. നീലത്താമര

    ????
    കൊല്ലണം… അവരെ കൊല്ലുന്നത് കുറച്ച് നീട്ടി തന്നെ എഴുതണം… എനിക്ക് കാണണം അവരെ മൃഗീയമായി കൊല്ലുന്നത്.??

    പാവം അനു.? അവളുടെ ഏട്ടന്റെ പവർ എന്താണെന്ന് അവരെ ഒരിക്കലും മറക്കാത്ത പോലെ കാണിച്ചു കൊടുക്കണം…?

    ഈ ഫ്ലാഷ്ബാക്ക് അടുത്ത ഭാഗത്തോട് കൂടി തീരുമോ…? ഒരു സുഖമുള്ള ഫീൽ കിട്ടുന്നില്ല ഇത് വായിക്കിമ്പോ… ഒരു പക്ഷെ നായകന്റെ കുടുംബത്തിലെ എല്ലാവരും മരിക്കും എന്ന് അറിയുന്നത് കൊണ്ടായിരിക്കും…?

    ഈ പാർട്ട് സങ്കടമാണ് ഉണ്ടാകിയെതെങ്കിലും വളരെ നന്നായിരുന്നു…
    അടുത്ത ഭാഗം അതികം വൈകിപ്പിക്കാതെ തരണേ…❣️
    ???

    1. bro ,

      എന്റെ ഊഹം വച്ച് ഫ്ലാഷ് ബാക്ക് ഇനിയും അഞ്ച ആറ് പാർട്ടോളം വരും പക്ഷെ ഈ കരയിപ്പിക്കുന്ന പരിപാടി അടുത്ത പാരട്ടോടു കൂടി തീരും അതിന് ശേഷം ⚔️ അത് തന്നെ ??? .

      വിഷമിക്കണ്ട എല്ലാവരെയും കൊല്ലുന്നുണ്ട് , ഒരു ലിസ്റ്റ് തയ്യാറാക്കണം ( ഇനിയും ഒരു പാട് പേര് വരാനുണ്ടേ – വഴിയേ ) അതൊക്കെ വിശധമായി തന്നെ എഴുതും അതിന്റേതായ രീതിയിൽ തന്നെ .

      കഴിവതും വേഗം തന്നെ അടുത്ത ഭാഗവുമായി വരാൻ ശ്രമിക്കാം ….

      സ്നേഹത്തോടെ ♥️♥️♥️

      1. നീലത്താമര

        No problem ഞാൻ എന്റെയൊരു comment പറഞ്ഞു എന്നൊള്ളു.. Bro എങ്ങനെയാണോ ഉദ്ദേശിച്ചത് അത്‌ അങ്ങനെ തന്നെ ഇങ്ങോട്ട് തന്നാൽ മതി.?
        പിന്നെ ⚔️⚔️ എന്തായാലും വേണം എന്നാലേ ആ സങ്കടം കുറയത്തൊള്ളൂ.?

  5. ???

  6. Ee part vaayikkendaarnnu.njaan sed aayi. U broke my heart…kadha aanelum ntho vallaathe sankadam vannu??

    1. വിഷമിക്കണ്ട bro …. എല്ലാം മാറും സമയം വരട്ടെ . തൽക്കാലം ഇതിങ്ങനെ പോവട്ടെ . വെറുമൊരു കഥ അങ്ങനെ ചിന്തിച്ചാൽ മതി ❤️❤️❤️❤️

  7. അറക്കളം പീലി

    അവസാനം എന്ത് ചോദ്യം ആണ് മോനെ വിച്ചു നീ ചോദിക്കുന്നത്.നിൻ്റ്‌കഥക്ക് ആദ്യം like പിന്നെ വായന.പിന്നെ സ്റ്റോറി ഒരു രക്ഷയും ഇല്ല അടിപൊളി. അനുൻ്റെ അവസ്ഥ ആലോചിക്കുമ്പോ വല്ലാത്ത സങ്കടം.വയങ്കരമയിട്ട് ഫീലായി.അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു.സ്നേഹത്തോടെ

    1. ഓരോരോ ചടങ്ങുകളാകുമ്പോ അത് മാറ്റാൻ പറ്റില്ലല്ലോ പീലിച്ചായോ … എത്ര സബ്സ്ക്രൈബേഴ്സിനെ കിട്ടിയാലും വീഡിയോടെ ആദ്യം സബ്സ്ക്രൈബ് ചെയ്യൂ ലൈക്ക് ചെയ്യൂ എന്ന് ഈ യൂട്യൂബേഴ്സ് പറയുന്ന പോലെയാ നമ്മുടെ അവസ്ഥ ??? .

      ഒത്തിരി സന്തോഷം പീലിച്ചായോ ❤️❤️❤️ ….
      സങ്കടപ്പെടണ്ട ബ്രോ സന്തോഷിക്കാനുള്ളത് വഴിയേ വരും ….

      സ്നേഹത്തോടെ

  8. മീശ മാധവൻ

    ചേട്ടാ പൊളി , എല്ലാം വിശതമായിട്ടു തന്നെ എഴുതി തന്നു . അതിനു ഒരു കൈയയടി ?. കഥയെ കുറിച്ച ഒന്നും പറയാനില്ല .. കഴിഞ്ഞ പാർട്ടുകളെ പോലെ തന്നെ നല്ല പൊളപ്പൻ സാധനം ?

    1. ഒത്തിരി സന്തോഷം മാധവാ… ❤️❤️❤️

      dp കലക്കി ???

      സ്നേഹത്തോടെ ….

  9. മഹാദേവൻ

    ശരിക്കും ഈ ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു സങ്കടം. അനുവിന് ഒന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ പറഞ്ഞുപോയി.പക്ഷെ…? ഇനി ഈ സങ്കടം മാറണമെങ്കിൽ ആ വില്ലന്മാരുടെ എല്ലാം ക്രൂരമരണം വായിക്കണം. ഉടനെ അടുത്ത പാർട്ട്‌ തരണേ ബ്രോ ❤️

    1. ഒത്തിരി സന്തോഷം സഹോ ♥️♥️♥️

      ഒരു നാണയത്തിന് രണ്ട് വശം ഉള്ളത് പോലെ ഇപ്പൊ തോന്നുന്ന സങ്കടത്തേക്കാൾ ഇരട്ടി സന്തോഷവും ത്രില്ലും വഴിയേ വരും coming soon ???

  10. Ellavarodum oru karyam parayan undu.kazhinjavattam April 1stnu fool akkan vanna oru thendi e vattavum varunnud ellavarum Nalla comment ittu avanae santhoshippikkanam

    1. ???

      പുള്ളി പാവമല്ലേ വിട്ടേയ്ക്ക് ബ്രോ ….

      കഴിഞ്ഞ ഏപ്രിലിന് ഞാനും ഒന്ന് പറ്റിയതാ ???

  11. കാർത്തിവീരാർജ്ജുനൻ

    കുറേനാളുകൾക്കു ശേഷമാണ് ആണ് ഈ site ൽ വരുന്നേ.വന്നപ്പോൾ അപ്പോൾ ആദ്യം കണ്ണിലുടക്കിയത് vichu bro യുടെ കൽക്കി എന്ന കഥയാണ് . കഥ ഒരു പാട് ഇഷ്ടപ്പെട്ടു,wonderful ??? waiting for next part

    1. ഒത്തിരി സന്തോഷം സഹോ കുറച്ച് നാളായി കാണാതിരുന്ന ഒരാളെ കണ്ട് കിട്ടിയപ്പൊ അതിനേക്കാൾ സന്തോഷം ❣️❣️❣️ ….

      സ്നേഹത്തോടെ

  12. Waiting for the next part?

  13. നന്നായിട്ടുണ്ട് ബ്രോ

    1. ഒത്തിരി സന്തോഷം രുദ്രാ ❤️❤️❤️

  14. Inganathae scene vayikkumbo vishamam undu.but kadhayallae.ishttamayi

    1. റേപ്പ് ആണെല്ലോ ഫുൽ വായിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട് ആ സീൻ എന്തായാലും ഇതിനു മുന്പേ ഉള്ള സ്റ്റോറി ഓക്ക് പൊളി ആയിരുന്നു ഇതും നന്നായിട്ട് und

      1. പല തവണ ഞാനും എഴുതാൻ മടിച്ചതാണ് പക്ഷെ നായകനിലുണ്ടാകുന്ന മാറ്റം അവനെ അതിലേയ്ക്ക് നയിക്കുന്ന സന്ദർഭം അതൊക്കെ വ്യക്തമായി എഴുതിയാലേ ആ ഫീൽ കിട്ടൂ , അതിപ്പോഴല്ല പിന്നീട് മനസ്സിലാകും ???

    2. ഒത്തിരി സന്തോഷം saran bro ….. ♥️♥️♥️

      കഥയാണ് . വെറും കഥ , അങ്ങനെ കണ്ടാൽ no problem ???

  15. സൂര്യൻ

    ഈ ഭാഗം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം താമസിക്കാതെ ഇട്ട മതി?

    1. ഒത്തിരി സന്തോഷം സഹോ ???

      അടുത്ത ഭാഗം സമയം കിട്ടുന്ന പോലെ ???
      അധികം വൈകിപ്പിക്കില്ല ….

  16. ചേട്ടോ ❤
    ഈ ഭാഗവും ഒരു ഇഷ്ടം ആയി. എന്തുപറയണം എന്ന് അറിയില്ല ??‍♂️ പക്ഷെ കഥ തകർത്തു ??❤

    1. Tom bro ❣️❣️❣️

      ഒത്തിരി സന്തോഷം …..
      സ്നേഹം മാത്രം .

  17. °~?അശ്വിൻ?~°

    ❤️❤️❤️

  18. Super Bro.. ????

    നന്നായിരിക്കുന്നു ❤❤❤

    1. ഒത്തിരി സന്തോഷം reghu bro ???
      സ്നേഹത്തോടെ ….

  19. Ee part athrakk nannayilla ella kadhakalilum undakunna sthiram avarthanam

    1. ഞാനീ സന്ദർഭം വരുന്ന കഥ ഇതുവരെ എഴുതിയിട്ടില്ല , പിന്നെ ആവർത്തനം കഥയ്ക്ക് ആവശ്യമുള്ള സന്ദർഭങ്ങളും സാഹചര്യങ്ങളും മാത്രമേ എഴുതി ചേർത്തിട്ടുള്ളൂ . ആവർത്തനമാണ് സിനിമകളിലും യഥാർത്ഥ ജീവിതത്തിലും കണ്ടും കേട്ടും അനുഭവിച്ച കാര്യങ്ങളുമാണ് , കണ്ടും കേട്ടും അറിയുന്ന കാര്യങ്ങളാണ് ഞാനിവിടെ കുത്തി കുറിക്കുന്നത് അപ്പോൾ അത് ആവർത്തനമായേ വരൂ ….

  20. വലിയ വക്കീൽ ആണല്ലോ അവനെതിരെ തിരിഞ്ഞാൽ തന്നെ എന്തെങ്കിലും ചെയ്യും എന്ന ഉറപ്പല്ലേ അതും കൂടി അറിയാത്ത മണ്ടൻ

    1. ഉറപ്പാണ് , പക്ഷേ ടെൻഷനും ഭയവും ഏത് ബുദ്ധിമാനെയും മണ്ടനാക്കും അതൊരു യാഥാർത്ഥ്യമാണ്

  21. കുട്ടൻ

    Super bro ❤❤❤❤. വേഗം അടുത്ത part ഇടണേ ഇങ്ങനെ wait ചെയ്യാൻ പറ്റില്ല അതുകൊണ്ടാ ???

    1. ഒത്തിരി സന്തോഷം കുട്ടൻ ബ്രോ … ???

      തിരക്കാണ് എന്നാലും കഴിവതും വേഗം തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം ,

      സ്നേഹത്തോടെ …???

  22. Nice broo but flash backk othirrr nirthathee thirkkan pattuvonn nokkk

    1. വിശദമായി എഴുതേണ്ടത് കൊണ്ടാണ് ഒന്നും മിസ്സ് ചെയ്യാതെ എല്ലാം ഉൾപ്പെടുത്തി എഴുതി പോകുന്നത് , ആ ഫീൽ വായനക്കാർക്ക് കിട്ടാൻ വേണ്ടി … അടുത്ത ഒരു പാർട്ടു കൂടി ഇതു പോലെ ശോകമായി പോകും അത് കഴിഞ്ഞുള്ള പാർട്ടുകൾ ത്രില്ലടിച്ച് വായിച്ച് പോകുന്ന രീതിയിലായിരിക്കും . കഥയുടെ ആദ്യ അദ്ധ്യായം മുഴുവൻ ഫ്ലാഷ് ബാക്ക് തന്നെയാണ് അത് ഇനിയും ഒരു അഞ്ച് പാർട്ടോളമുണ്ട് . ഓട്ടിച്ച് എഴുതി പോയാൽ എനിക്ക് ഒരു തൃപ്തി കിട്ടില്ല , എല്ലാം വായിച്ച് കഴിയുമ്പോ മനസ്സിലാകും ഇതെന്തിന് വേണ്ടിയായിരുന്നു എന്ന് ….

      ❣️❣️❣️❣️

  23. Nice ❤❤

  24. First ❤️

Comments are closed.