✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

വിശ്വനാഥ് വാശിയോടെ പറഞ്ഞു …. അതൊക്കെ കേട്ടതും ആന്റണിയും ഒന്ന് കൂടി ഉഷാറായി , അയാൾ വേഗം ഫോണുമായി പുറത്തേയ്ക്കിറങ്ങി ……

 

 

                           …………………………

 

 

അന്ന് ഉച്ചയോടെ …….

 

ഒരു കോഫി ഷോപ്പിന് മുന്നിലായി വേഗത്തിൽ ആ ബൈക്ക് വന്ന് നിന്നു , അതിൽ നിന്ന് ഇറങ്ങിയ ഉടനെ രാഹുൽ മുന്നിലെ കോഫി ഷോപ്പിനുള്ളിലേയ്ക്ക് കയറി ഒരു റ്റേബിളിൽ സ്ഥാനം പിടിച്ചു .

 

” സർ , ഓർഡർ ….. ? ”

ആ ഷോപ്പിലെ ബോയ് വന്ന് അവനോട് ചോദിച്ചു .

 

” കുറച്ച് കഴിയട്ടെ ഒരാൾ കൂടി വരാനുണ്ട് … ”

രാഹുൽ മറുപടി പറഞ്ഞു കൊണ്ട് പാൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് മെസേജുകൾ ചെക്ക് ചെയ്യാൻ തുടങ്ങി . അപ്പോഴേക്കും അവനിരിക്കുന്ന ചെയറിന് എതിരെയായി മറ്റൊരാൾ കൂടി വന്നിരുന്നു , അൽപ്പം പ്രായം തോന്നിക്കുന്ന ഒരാൾ ….

 

” എന്തായി ? ”

അയാൾ ചെയറിൽ വന്നിരുന്ന ഉടനെ രാഹുൽ തിരക്കി ….

 

” നിങ്ങൾ സംശയിച്ചത് ശരിയാണെന്ന് തോന്നുന്നു ….. വിശ്വനാഥ് സാർ ഇന്ന് ഓഫീസിലും വന്നിട്ടില്ല കോടതിയിലും ഹാജരായിട്ടില്ല പകരം അയാളുടെ ജൂനിയറാ അയാൾ വാദിക്കാനിരുന്ന കേസ് പ്രസന്റ് ചെയ്തത് , നാളെയും അയാൾ ലീവാണെന്നാ അറിയാൻ കഴിഞ്ഞത് . മാത്രമല്ല വിശ്വനാഥ് സാർ ഇന്ന് ഓഫീസിൽ വിളിച്ച് സീനിയറായ ജീവൻ സാറിനോട് ചില ഡാറ്റാസ് കളക്ട് ചെയ്യാൻ പറഞ്ഞു അതും ഇമ്മീഡിയറ്റായി ….. ”

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.