✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

പിന്നെ ഇവർക്ക് കൊടുക്കാനുള്ള പണം അതും തൽക്കാലം പെൻഡിങ്ങിൽ വച്ചേയ്ക്ക് , എല്ലാം എനിക്കൊന്ന് ആലോചിക്കണം ….. ”

 

ഷെട്ടി അഷ്റഫിനോട് പറഞ്ഞതും അവൻ ഫോണുമായി തിരികെ പുറത്തേയ്ക്കിറങ്ങി . അത് കേട്ടതും ജെറിയും കൂട്ടരും ഒന്ന് ഞെട്ടി , കാരണം ഷെട്ടി കൈ ഒഴിഞ്ഞാൽ പിന്നെ അവർ വെറും വട്ട പൂജ്യം മാത്രമാണ് , അത് ഷെട്ടിക്കും നന്നായി അറിയാം . മാത്രമല്ല കോടികൾ വിലമതിക്കുന്ന ചരക്കുകളാണ് വരാനുള്ളത് അതു പോലെ ഷെട്ടിയിൽ നിന്ന് കിട്ടേണ്ട ഒരു വൻ തുകയുമുണ്ട് …

 

ഇപ്പോൾ ഷെട്ടി കൈ വിട്ടാൽ പിന്നെ താൻ കെട്ടിപ്പൊക്കിയ സാമ്രാജ്യം ഒരു ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴും , പിന്നീട് ഒരിക്കലും എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത വിധത്തിലുള്ള വീഴ്ചയായിരിക്കും അത് . അതുകൊണ്ട് തന്നെ ഷെട്ടിയെ ഒരു കാരണവശാലം കൈവിട്ട് കളയരുതെന്ന് ജെറി മനസ്സിലുറപ്പിച്ചു , അതിനു വേണ്ടി ഇനി എന്ത് ചെയ്തിട്ടായാലും , ഏതറ്റം വരെ പോയാലും ശരി . അവൻ മനസ്സിലുറപ്പിച്ചു .

 

ഷെട്ടി തിരികെ പോകാനൊരുങ്ങിയതും ജെറി വേഗം വിവേകിന്റെ കയ്യിൽ നിന്ന് കീ വാങ്ങി ആ ഡോറ് തുറന്ന് കൊടുത്തു ….. അത് കണ്ടതും ഷെട്ടി ഒരു ചിരിയോടെ അവിടെ നിന്നു …..

” ബലം പ്രയോഗിച്ച് മാത്രമല്ല വെറും വാക്കുകൾ കൊണ്ട് പോലും എനിക്ക് നിന്നെയൊക്കെ അനുസരിപ്പിക്കാൻ കഴിയും …. കാരണം നീയൊക്കെ വെറും നായകൾ മാത്രമാ … എന്റെ എച്ചില് തിന്ന് ജീവിക്കുന്ന നായകൾ ….. ”

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.