✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

അവനത് വാങ്ങി എല്ലാ ഫയലുകളും തുറന്ന് നോക്കിയ ശേഷം എല്ലാം തിരികെ ആ ബാഗിൽ തന്നെ വച്ചു .

 

” ഇതല്ലെ നമ്മളെ പെടുത്താൻ ആകെയുള്ള തെളിവ് ഇനിയിത് വേണ്ട … ”

ജെറി കാറിന്റെ ഡോറ് തുറന്ന് പെട്രോൾ നിറച്ച് വച്ചിരുന്ന ഒരു കുപ്പി പുറത്തേയ്ക്കെടുത്തു കൊണ്ട് പറഞ്ഞു …. റോഡിന് സമീപത്ത് നിന്ന് അൽപ്പം മാറി ആളില്ലാത്ത സ്ഥലത്തായി ആ ബാഗ് നിലത്തേയ്ക്കിട്ടു , കുപ്പി തുറന്ന് ജെറി പെട്രോൾ മുഴുവൻ ആ ബാഗിന് പുറത്തേയ്ക്ക് ഒഴിച്ച ശേഷം തീ കൊളുത്തി ….

 

” തീരട്ടെ എല്ലാം ….. ”

കത്തിയെരിയുന്ന ആ തീയിലേയ്ക്ക് നോക്കി നിന്നുകൊണ്ട് ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു .

 

 

                           …………………………

 

 

വിശ്വനാഥിന്റെ വീട് ……

 

ഗേറ്റിന് പുറത്തായി ഒരു ടാക്സി കാർ വന്ന് നിന്നു , അതിൽ നിന്ന് ആദിത്യൻ പുറത്തേയ്ക്കിറങ്ങിയ ശേഷം തന്റെ ട്രാവലിങ് ബാഗ് തോളിലേയ്ക്കെടുത്തിട്ടു , ടാക്സിയുടെ കാശ് കൊടുത്ത് അവൻ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറി ….

 

” അച്ചായോ എന്താ വിശേഷിച്ച് , എന്നോട് അർജന്റായി വരാൻ പറഞ്ഞു എന്റെ വക്കീലച്ഛൽ . , ടിക്കറ്റ് കിട്ടാതെ വന്നപ്പൊ അവസാനം ബിസിനസ് ക്ലാസിൽ കയറി കുറച്ച് കാശ് കളയേണ്ടി വന്നു  , …. ”

മുന്നോട്ട് നടക്കുന്നതിനിടെ ആന്റണിയെ കണ്ടതും ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവൻ അയാളുടെ അടുത്ത് വന്ന് നിന്നു .

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.