✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

” എന്താ അച്ചായോ മുഖം വല്ലാതെ …. കരഞ്ഞത് പോലുണ്ടല്ലോ എന്താ പ്രശ്നം … ? ”

ആദി കാര്യം തിരക്കി …

 

” മോൻ അകത്തേയ്ക്ക് ചെല്ല് …. ”

അയാളത്ര മാത്രം പറഞ്ഞ ശേഷം അവന് മുഖം കൊടുക്കാതെ തിരിഞ്ഞു …. അവന്റെ ഉള്ളിലും ചെറിയ ഭയം തോന്നി , സംശയത്തോടെ അവൻ വേഗം ഉള്ളിലേയ്ക്ക് കയറി ….

 

ഹാളിലെ ചെയറിൽ കരഞ്ഞ് തളർന്നിരിക്കുന്ന തന്റെ അച്ഛനെ കണ്ടതും അവനൊന്ന് അമ്പരന്നു ….

 

” എന്താ അച്ഛാ ? എന്താ പ്രശ്നം ….. എന്തിനാ സങ്കടപ്പെട്ടിരിക്കുന്നേ …. ? ”

അയാളുടെ അടുത്ത് മുട്ട് കുത്തിയിരുന്നു കൊണ്ട് അവൻ ചോദിച്ചു , പക്ഷെ തന്റെ അച്ഛൻ വീണ്ടും കരയുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല ഒരു തരം മരവിച്ച അവസ്ഥ ….

 

” എന്താ അച്ഛാ ? എന്തിനാ കരയുന്നേ …. ? ”

ഭയത്തോടെ അവൻ വിശ്വന്റെ തോളിൽ പിടിച്ച് കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു …

 

” അനു ….. അനുമോള് …. ”

അയാളത്രയും പറഞ്ഞ ശേഷം വീണ്ടും പൊട്ടിക്കരഞ്ഞു …. ആദി വേഗം എണീറ്റ് തോളിൽ കിടന്ന ബാഗൂരി നിലത്തേക്കെറിഞ്ഞ ശേഷം മുകളിലേയ്ക്ക് ഓടി …. സ്റ്റെപ്പ് കയറി മുകളിലെത്തിയ അവൻ വേഗം ഡോറ് തുറന്ന് അകത്ത് കയറി ….

 

ഉള്ളിലെ കാഴ്ചകൾ കണ്ട് അവനും ചലനമറ്റ് നിന്നു പോയി . ബെഡ്ഡിനോട് ചേർന്ന് നിലത്തായി കരഞ്ഞ് തളർന്നിരിക്കുന്ന തന്റെ അമ്മ …… പാറിപ്പറക്കുന്ന മുടിയുമായി ഒരു ഭ്രാന്തിയെപ്പോല ബെഡിൽ കൂനി കൂടിയിരിക്കുന്ന തന്റെ പെങ്ങൾ ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.